ഗര്‍ഭിണിയായ കരീനയ്ക്ക് വേണ്ടി വിഭവമൊരുക്കി മാനേജര്‍! കൊതിയൂറുന്ന ചിത്രവുമായി താരസുന്ദരി
ബോളിവുഡില്‍ നിന്നുമുള്ള മാതൃക താരദമ്പതിമാരാണ് സെയിഫ് അലി ഖാനും കരീന കപൂറും. 2012 ല്‍ വിവാഹിതരായ ഇരുവര്‍ക്കും 2016 ലാണ് ഒരു മകന്‍ ജനിക്കുന്നത്. മകന്‍ തൈമൂര്‍ അലി ഖാനൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടെ മറ്റൊരു സന്തോഷം കൂടി ഇവരിലേക്ക് എത്തുകയാണ്. അടുത്തിടെയാണ് താന്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്ന കാര്യം കരീന പുറംലോകത്തെ അറിയിച്ചത്.
പിന്നാലെ കേരളത്തില്‍ നിന്നും നടിയും അവതാരകയുമായ പേളി മാണി, ബോളിവുഡില്‍ നിന്നും അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരെല്ലാം ഗര്‍ഭിണിയാണെന്നുള്ള വിവരം പങ്കുവെച്ച് എത്തിയിരുന്നു. ഓരോ ദിവസവും നടിമാര്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അതുപോലെ കരീനയും തന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്.

ഗര്‍ഭകാലത്തുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകളെ മറികടക്കുകയാണ് താരസുന്ദരിമാര്‍. ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്ന കാര്യത്തില്‍ ഒരു മുടക്കവുമില്ലെന്നാണ് കരീന പറയുന്നത്. അത് വ്യക്തമാക്കുന്ന ചില ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ സറ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. വായില്‍ കൊതിയൂറുന്ന തരത്തിലുള്ള വിഭവങ്ങളാണ് ഓരോ ദിവസവും കരീന ഉണ്ടാക്കുന്നത്. ഏറ്റവും പുതിയതായി പിസ ആണ് തയ്യാറാക്കിയത്.

എന്റെ പിസ റെഡി ആവുന്നു. പൂനി, തേജസ് ഇനി ഒട്ടും വെയിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. എന്നും പറഞ്ഞ് ഒരു ലവ് ചിഹ്നവും ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിരുന്നത്. അടുപ്പില്‍ നിന്നും പിസ തയ്യാറായി വരുന്ന ഫോട്ടോയും അത് കഴിക്കാന്‍ പാകത്തിന് പ്ലേറ്റിലെത്തിയ ചിത്രവും കരീന പങ്കുവെച്ചിട്ടുണ്ട്. കരീനയുടെ മാനേജര്‍ പൂനം ആയിരുന്നു രുചികരമായ വിഭവം തയ്യാറാക്കി നല്‍കിയിരിക്കുന്നത്.

കരീന ഗര്‍ഭകാലം ഇങ്ങനെ ആസ്വദിക്കുകയാണെങ്കിലും ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ രണ്ടാഴ്ചത്തോളം നീളുന്ന ചിത്രീകരണം ഇനിയും ബാക്കിയാണ്. ലോക്ഡൗണിന് ശേഷം ഏറ്റവും പ്രധാന്യം കൊടുക്കുന്നത് ഈ സിനിമയ്ക്ക് ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
തൈമൂറിനെ ഗര്‍ഭിണിയായിരിക്കുന്ന സമയത്തും സിനിമയില്‍ അഭിനയിച്ച് കരീന കൈയടി വാങ്ങിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന ഫോട്ടോഷൂട്ടും നടത്തിയിരുന്നു. അതുപോലെ പ്രസവം കഴിഞ്ഞ് അധികം വൈകുന്നതിനുള്ളില്‍ ശരീരസൗന്ദര്യം വീണ്ടെടുക്കുകയും സിനിമയിലും മറ്റും സജീവമാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications