39-ാമത്തെ വയസില്‍ ഗര്‍ഭിണിയായി നടി; ആദ്യ കണ്മണി വരുന്നതിന് തൊട്ട് മുന്‍പുള്ള കിടിലന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിമാരെല്ലാം ഗര്‍ഭിണിയായതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലോക്ഡൗണ്‍ കാലത്ത് കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങി ബോളിവുഡ് സുന്ദരിമാര്‍ മുതല്‍ സീരിയല്‍ സിനിമാ രംഗത്ത് നിന്നുള്ള നിരവധി പേരാണ് കുഞ്ഞതിഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൂട്ടത്തില്‍ പ്രശസ്ത ടെലിവിഷന്‍ താരം അനിത ഹസനന്ദനിയും ഉണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പാണ് താനും ഗര്‍ഭിണിയാണെന്ന കാര്യം അനിത പുറംലോകത്തെ അറിയിക്കുന്നത്. തൊട്ട് പിന്നാലെ ഭര്‍ത്താവായ രോഹിത് റെഡ്ഡിയ്‌ക്കൊപ്പം ഏഴാം വിവാഹ വാര്‍ഷികവും ആഘോഷിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അനിതയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

അനിതയെ കസേരയില്‍ ഇരുത്തി പിന്നില്‍ നിന്നും ചുംബിക്കാന്‍ ശ്രമിക്കുന്നതടക്കം നിറവയറില്‍ സാഹസികത നിറഞ്ഞഥും മനോഹരവുമായ ഒത്തിരി ഫോട്ടോസ് രോഹിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അനിതയും വേറിട്ട ചിത്രങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇതെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലായി മാറുകയും ചെയ്തു.
ഇനി അധികം താമസിക്കാതെ ആദ്യ കണ്മണി വരുന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതിമാര്‍. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2013 ലായിരുന്നു രോഹിത്തുമായിട്ടുള്ള അനിതയുടെ വിവാഹം നടക്കുന്നത്. കരിയറുമായി മുന്നോട്ട് പോയ ഇരുവരും ലോക്ഡൗണിലാണ് കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. ഗര്‍ഭിണിയായതിന് ശേഷം താന്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അന്നൊന്നും ആരും അത് തിരിച്ചറിഞ്ഞില്ലെന്നും അടുത്തിടെ അനിത വെളിപ്പെടുത്തിയിരുന്നു.

Recommended Video
വീര്‍ത്ത് വരുന്ന വയറ് ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ലൂസുള്ള വസ്ത്രങ്ങളാണ് താന്‍ പുറത്തിറങ്ങുമ്പോള്‍ ധരിച്ചത്. അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന കാര്യം ആരും തിരിച്ചറിഞ്ഞില്ല. എന്തായാലും താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ട് എത്തുകയാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം.


Click it and Unblock the Notifications