For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് വയറ്റില്‍ കിടന്ന് ചവിട്ടി കൊണ്ട് സംസാരിക്കുന്നുണ്ട്; പൊതുവേദിയില്‍ സന്തോഷം പറഞ്ഞ് നടി ആലിയ ഭട്ട്

  |

  ബോളിവുഡ് സിനിമയില്‍ ജനപ്രീതി കൊണ്ട് ഒന്നാം സ്ഥാനത്താണ് നടി ആലിയ ഭട്ട്. നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ മകള്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ആലിയ വളരെ പെട്ടെന്നാണ് തന്റെ സ്ഥാനം നേടിയെടുത്തത്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറുമായി വിവാഹം കഴിഞ്ഞ് അമ്മയാവാനൊരുങ്ങുകയാണ് നടി.

  ഈ വര്‍ഷം ഏപ്രിലിലായിരുന്നു ആലിയ-രണ്‍ബീര്‍ വിവാഹം. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് നടി അറിയിക്കുകയും ചെയ്തു. ഗര്‍ഭിയായതിന് ശേഷവും സിനിമയുടെ പ്രൊമോഷനും മറ്റ് പരിപാടികള്‍ക്കുമെല്ലാം നടി എത്താറുണ്ടായിരുന്നു. ഇപ്പോള്‍ വയറ്റിലുള്ള കുഞ്ഞിനെ കുറിച്ച് പൊതുവേദിയില്‍ സംസാരിച്ച ആലിയയുടെ വാക്കുകളാണ് വൈറലാവുന്നത്.

  2022 ഒക്ടോബര്‍ ഒന്നിന് ടൈംസ് 100 ഇംപാക്ട് അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് കൈയ്യില്‍ വാങ്ങിയതിന് ശേഷം തന്റെ സന്തോഷവും ഇതിനെല്ലാം പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്കുള്ള നന്ദിയും നടി രേഖപ്പെടുത്തി. മാത്രമല്ല ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര വേദിയില്‍ നിന്നും ഇങ്ങനൊരു അംഗീകാരം നേടിയതില്‍ അഭിമാനം ഉണ്ടെന്നും മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതിനിടയിലാണ് വയറ്റിലുള്ള കുഞ്ഞും സന്തോഷിക്കുന്നുണ്ടെന്ന് നടി കൂട്ടിച്ചേര്‍ത്തത്.

  Also Read: ആരും കാണാന്‍ വന്നില്ല, ഭാര്യയെ ഓര്‍ത്ത് കരയുമായിരുന്നു; മക്കള്‍ക്ക് വേണ്ടി ഇനിയൊന്നും ചെയ്യില്ല!

  'എന്റെ രാജ്യത്തിന്റെ പ്രതിനിധിയായി ഇന്ന് രാത്രി ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെയും എന്റെ കരിയറിനെയും ഒരുപോലെ കെട്ടിപ്പടുത്ത രാജ്യമാണ്. ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ വൈവിധ്യങ്ങളിലൂടെ ഇന്ത്യയ്ക്ക് മറ്റുള്ളതിനെക്കാളും പ്രധാന്യമുണ്ട്. ഇത് തന്നെ ലോകമെമ്പാടും പാടാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ഗാനമാണെന്നും' ആലിയ കൂട്ടിച്ചേര്‍ത്തു.

  Also Read: ചെറിയ ആഘോഷം മാത്രം, അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമാഘോഷിച്ച് റോബിൻ, ആശംസകളുമായി ആരതിയും!

  'എന്നെ ഈ ലോകത്തിലേക്ക് എത്തിച്ച എന്റെ മമ്മിയ്ക്കും പപ്പയ്ക്കും നന്ദി. സഹോദരി ഷാഹീനാണ് എന്റെ ആശയങ്ങള്‍ ലോകത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചത്. എന്റെ ഭര്‍ത്താവ് രണ്‍ബീര്‍ എല്ലാവരോടും നന്ദിയുണ്ട്. സാധ്യമായ എല്ലാ വിധത്തിലും ഞാനത് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുകയാണ്. അവസാനമായി എന്നില്‍ സ്വാധീനം ചെലുത്തിയൊരാള്‍ കൂടിയുണ്ട്. ഇന്ന് ഈ രാത്രി അവാര്‍ഡ് വാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴും നിരന്തരം എന്നെ ചവിട്ടിക്കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞും ആത്മാര്‍ഥമായൊരു സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും' ആലിയ പറയുന്നു.

  Also Read: മമ്മൂക്ക ഓടി വന്നു കെട്ടിപ്പിടിച്ചിട്ടു 'തകർത്തെടാ തകർത്തു' എന്ന് പറഞ്ഞു; വൈറൽ വീഡിയോയെ കുറിച്ച് ജയറാം

  ആലിയ ഭട്ടിന്റെ കരിയറില്‍ ഏറ്റവും മികച്ച വര്‍ഷമാണ് 2022. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ നടി രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിച്ചത് ഈ വര്‍ഷമാണ്. രണ്ട് മാസത്തിനുള്ളില്‍ താന്‍ ഗര്‍ഭിണിയാണെന്നും നടി പ്രഖ്യാപിച്ചു. അങ്ങനെ വ്യക്തി ജീവിതത്തില്‍ സന്തോഷങ്ങളിലൂടെയാണ് ആലിയ പോവുന്നത്.

  പ്രൊഫഷണല്‍ ജീവിതത്തിലേക്ക് നോക്കുകയാണെങ്കില്‍ ആലിയ ഹോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം രണ്‍ബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തി. അങ്ങനെ സന്തോഷത്തിന്റെ നാളുകളിലൂടെയാണ് നടി കടന്ന് പോവുന്നത്.

  English summary
  Pregnant Ali Bhatt Opens Up In A Speech Would-be Baby Relentlessly Kicking Her, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X