For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവിച്ച് കുഞ്ഞിനെ കൊടുത്താല്‍ മതി; ഭര്‍ത്താവുമായി എല്ലാ പ്ലാനിങ്ങും കഴിഞ്ഞെന്ന് ആലിയ ഭട്ട്

  |

  ബോളിവുഡ് സിനിമാലോകം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ താരവിവാഹമാണ് രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസം ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ താരങ്ങള്‍ ഒരുങ്ങുകയും ചെയ്തു. അങ്ങനെ ഗര്‍ഭിണിയായ ആലിയയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

  കുഞ്ഞതിഥിയുടെ ജനനത്തിന് വേണ്ടിയാണ് രണ്‍ബീറും ആലിയയും കാത്തിരിക്കുന്നത്. അതിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേള എടുക്കാനാണ് രണ്ടാളും തീരുമാനിച്ചിരിക്കുന്നത്. അതേ സമയം കുഞ്ഞ് വന്നതിന് ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് എങ്ങനെയാണെന്നുള്ളതിനെ പറ്റി പറയുകയാണ് ആലിയ.

  വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനാണ് ആലിയ ഭട്ടും രണ്‍ബീറും വിവാഹിതരാവുന്നത്. ജൂണ്‍ മാസത്തില്‍ ആലിയ ഗര്‍ഭിണിയാണെന്ന് പറയുകയും ചെയ്തു. ആശുപത്രിയില്‍ സ്‌കാനിങ്ങിന് എത്തിയപ്പോഴുള്ള ഫോട്ടോയായിരുന്നു ആലിയ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി കഥകള്‍ പുറത്ത് വന്നിരുന്നു. പിന്നീടിങ്ങോട്ട് പൊതുപരിപാടികളിലെത്തുന്ന ആലിയയുടെ നിറവയറിലുള്ള ചിത്രങ്ങള്‍ വൈറലാവാന്‍ തുടങ്ങി.

  Also Read: വേര്‍പിരിഞ്ഞ ഭര്‍ത്താവ് ധനുഷുമായി ഒരുമിക്കുന്നുവെന്ന് വാര്‍ത്ത; പുത്തന്‍ ചിത്രവുമായി ഐശ്വര്യ രജനികാന്ത്

  കുഞ്ഞിന്റെ ചലനങ്ങളൊക്കെ അറിഞ്ഞ് തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വച്ച് നടി പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലായിട്ടോ കുഞ്ഞതിഥി ജനിച്ചേക്കുമെന്നാണ് വിവരം. അതേ സമയം അമ്മയെ പോലെ തന്നെ കുഞ്ഞിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പിതാവായ രണ്‍ബീറും ഒരുങ്ങി നില്‍ക്കുകയാണ്. രണ്ടാളും തുല്യ ഉത്തരവാദിത്തത്തോടെ കുഞ്ഞിനെ നോക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പുതിയൊരു അഭിമുഖത്തില്‍ ആലിയ പറയുന്നു.

  Also Read: ബ്ലോക്കിൽ കുടുങ്ങിയ രജനികാന്ത് പോലീസ് ബൈക്കില്‍ കയറി വന്നു; അഹങ്കാരം കാണിക്കുന്ന നടന്മാരെ കുറിച്ച് ഹരീഷ് പേരടി

  'കുഞ്ഞ് വന്നാലുടന്‍ മറ്റൊരു യാത്രയ്ക്ക് തുടക്കം കുറിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും ആ ഉത്തരവാദിത്തം പങ്കിടാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്‍ബീര്‍ വളരെ സന്തോഷത്തിലാണ്. കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ എന്നോട് ജോലിയ്ക്ക് പോവാനും അദ്ദേഹം അവധിയെടുക്കുമെന്നും പറയുന്നു. ശേഷം ഞാന്‍ തിരിച്ചെത്തി കഴിയുമ്പോള്‍ അദ്ദേഹം ജോലിയ്ക്ക് പോകും. അങ്ങനെ മാറി മാറി ജോലി ചെയ്യാനും അവധി എടുക്കാനുമാണ് തീരുമാനം', ആലിയ പറയുന്നു.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  തന്റെ ഉത്തരവാദിത്തം പങ്കുവെക്കുന്നതില്‍ വലിയ സന്തോഷമാണെന്ന് രണ്‍ബീറും പറഞ്ഞിരുന്നു. എന്റെ തലയില്‍ വലിയൊരു ഉത്തരവാദിത്തമുണ്ട്. ആലിയയെ വേഗം തന്നെ അവളുടെ ജോലിയിലേക്ക് തിരിച്ചെത്തിക്കണം. ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ആരാധകര്‍ പരാതിപ്പെടുകയും രക്ഷിതാവെന്ന നിലയില്‍ എന്നെ കുറ്റപ്പെടുത്തുമെന്നും രണ്‍ബീര്‍ പറഞ്ഞു.

  ആലിയ ഭട്ടിൻ്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ വർഷമായിരുന്നു 2022. രൺബീറുമായിട്ടുള്ള വിവാഹമാണ് അതിലേറ്റവും പ്രധാനം. അതിന് പിന്നാലെ നടി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. വിദേശത്ത് പോയി സിനിമയിൽ അഭിനയിക്കുന്പോഴാണ് ആലിയ ഗർഭിണിയാണെന്ന വിവരം അറിയുന്നത്. രൺബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്രയാണ് ആലിയുടേതായി അവസാനമെത്തിയ ചിത്രം.

  English summary
  Pregnant Alia Bhat Opens Up Herself And Ranbir Kapoor's Plan To Take Care Of Their Baby After Delivery. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X