For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ നടിമാരും ഇങ്ങനെയാണോ? ഗര്‍ഭിണിയായ ആലിയയുടെ പ്രവൃത്തി കരീനയെ പോലെയുണ്ടെന്ന് ട്രോളന്മാര്‍

  |

  അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി ആലിയ ഭട്ട്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ താനൊരു അമ്മയാവാന്‍ പോവുന്ന വാര്‍ത്ത നടി പുറത്ത് വിട്ടു. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരുന്ന സിനിമകളെല്ലാം പൂര്‍ത്തിയാക്കിയതോടെ നടി ഗര്‍ഭകാലത്തെ ഇടവേളയിലേക്ക് പോവാന്‍ സാധ്യതയുള്ളതായിട്ടാണ് വിവരം.

  അതേ സമയം പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു ആലിയ. ഇതിനോട് അനുബന്ധിച്ച് പൊതുവേദികളില്‍ വരികയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ആലിയ നടി കരീന കപൂറിനെ കോപ്പിയടിക്കുകയല്ലേ ഇവിടെ ചെയ്യുന്നതെന്നാണ് ആരാധകരില്‍ ചിലര്‍ ചോദിക്കുന്നത്. അതിന് കാരണം നടിയുടെ ചില പുതിയ ഫോട്ടോസാണ്..

  ആദ്യകണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആലിയ ഭട്ട്. മാതൃത്വം ആഘോഷിക്കുന്നതിനൊപ്പം പുതിയ സിനിമ കൂടി റിലീസിനൊരുങ്ങുന്നുണ്ട്. ആലിയ ഭട്ടിനൊപ്പം ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്. കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരദമ്പതിമാര്‍ ഒരുമിച്ചഭിനയിക്കുന്ന സിനിമയെത്തുന്നത്. നിലവില്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ഇരുവരും.

  Also Read: താനൊരു അമ്മയായെന്ന് നടി വിഷ്ണുപ്രിയ പിള്ള; ജനിച്ചത് ആണ്‍കുട്ടി, നിറവയറിലുള്ള ഫോട്ടോയടക്കം പുറത്ത് വിട്ട് നടി

  ഗര്‍ഭിണിയാണെങ്കിലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ആലിയ എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പിങ്ക് കളറിലുള്ള ഡ്രസ് ധരിച്ചാണ് ആലിയ എത്തിയത്. ചിത്രത്തില്‍ നടിയുടെ നിറവയര്‍ വ്യക്തമായി കാണുകയും ചെയ്യാം. ഈ വീഡിയോ വൈറലായതോട് കൂടിയാണ് ആലിയ കരീന കപൂറിനെ അനുകരിക്കുകയാണോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ വന്നത്. അക്കാര്യം പലരും ചോദിച്ചതോടെ സംഭവം ചര്‍ച്ചയാവുകയും ചെയ്തു.

  Also Read: കാമുകിയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ 13 വയസ്; താരപുത്രന്‍ അര്‍ജുന്‍ കപൂറിന്റെ രസകരമായ ഫോട്ടോ വൈറല്‍

  ഭര്‍ത്താവിന്റെ കൈപിടിച്ചാണ് ബ്രഹ്മാസ്ത്രയുടെ പരിപാടിയ്ക്ക് ആലിയ എത്തിയത്. ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുവരും ഒരുമിച്ചും ആലിയ ഒറ്റയ്ക്കുമൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പിങ്ക് നിറമുള്ള വസ്ത്രത്തിനൊപ്പം കറുത്ത പാന്റും കറുത്ത കോട്ടും ആലിയ ധരിച്ചിരുന്നു. ഒപ്പം ഹീലുള്ള ചെരുപ്പും നൂഡ് മേക്കപ്പും ചെയ്തു. ആഭരണങ്ങളൊന്നും അണിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

  Also Read: 16-ാമത്തെ വയസില്‍ പ്രണയിച്ച ആളുടെ കൂടെ പോയി; ഭര്‍ത്താവായി കണ്ടയാള്‍ ചതിച്ചു, വഞ്ചനയുടെ കഥ പറഞ്ഞ് നടി അശ്വതി

  ചിലര്‍ നടിയും ഭര്‍ത്താവും തമ്മിലുള്ള കെമിസ്ട്രിയാണ് ശ്രദ്ധിച്ചതെങ്കില്‍ മറ്റ് ചിലര്‍ അവളുടെ രൂപവും ഭാവവുമൊക്കെ ശ്രദ്ധിച്ചു. അതൊക്കെ ട്രോളായി മാറുകയും ചെയ്തിരിക്കുകയാണിപ്പോള്‍. ആലിയയുടെ ഫോട്ടോ എടുക്കാനായി വന്ന് നിന്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ കൈ കൊണ്ട് ആംഗ്യഭാഷയിലാണ് സംസാരിച്ചത്. ചോദ്യങ്ങളെല്ലാം വളരെ നിസാരവത്കരിക്കുകയും കളിയാക്കുന്നത് പോലെ മറുപടി പറയുകയും ചെയ്തു.

  ഇതൊക്കെയാണ് പാപ്പരാസികളെ ചൊടിപ്പിച്ചത്. മുന്‍പ് കരീനയ്ക്കും സമാനമായ പ്രവൃത്തിയിലൂടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതെല്ലാം കരീനയെ അതുപോലെ അനുകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. എല്ലാ നടിമാരും ഇങ്ങനൊക്കെ തന്നെയാണെന്ന് മറ്റൊരാള്‍ പറയുന്നു. ഇത് വല്ലാത്ത ഓവര്‍ ആക്ടീങ് ആണ്, ഇത്രയൊക്കെ വേണോ എന്നൊക്കെയാണ് ആരാധകര്‍ ആലിയയോട് ചോദിക്കുന്നത്.

  English summary
  Pregnant Alia Bhatt Gets Troll On Her Latest Video, Netizens Says She Is Imitating Kareena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X