വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായോ? ഗര്‍ഭകാലത്തെ അഭിനയത്തെ കുറിച്ച് നടി ആലിയ ഭട്ട്

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് അമ്മയാവാന്‍ ഒരുങ്ങുകയാണ്. നടന്‍ രണ്‍ബീര്‍ കപൂറുമായി വിവാഹം കഴിഞ്ഞ് രണ്ട് മാസമായതേയുള്ളു. അതിനുള്ളില്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ആലിയ പുുറംലോകത്തെ അറിയിച്ചു. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍ ആശംസ അറിയിച്ചെത്തിയവര്‍ തന്നെ താരങ്ങളെ കളിയാക്കാനും മടിച്ചില്ല.

ഗര്‍ഭകാലത്തെ കുറിച്ച് താരങ്ങള്‍ കൂടുതലായി ഒന്നും പറയാത്തതാണ് ആരാധകരെ സംശയത്തിലാക്കിയത്. മാത്രമല്ല വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭിണിയായതിനെ ചിലര്‍ കളിയാക്കി. നേരത്തെ ഗര്‍ഭിണിയായത് കൊണ്ടാണോ പെട്ടെന്ന് വിവാഹം കഴിച്ചതെന്നും ചോദിക്കുന്നവരുണ്ട്. ഒടുവില്‍ വിമര്‍ശകര്‍ക്കെല്ലാമുള്ള മറുപടി ആലിയ തന്നെ നല്‍കിയിരിക്കുകയാണ്.

രണ്ട് മാസം കൊണ്ട് ഗർഭിണിയായ ആലിയയെ കളിയാക്കുകയാണ് ചിലർ

ഏപ്രില്‍ മാസത്തിലാണ് ആലിയയും രണ്‍ബീറും വിവാഹിതരാവുന്നത്. ജൂണ്‍ 27 ന് ആലിയ ഗര്‍ഭിണിയാണെന്ന കാര്യവും പുറംലോകത്തെ അറിയിച്ചു. ഇതോടെ ഇന്റര്‍നെറ്റില്‍ സജീവമായിരിക്കുന്ന ആളുകളും പ്രമുഖരായ ചിലരുമൊക്കെ പരിഹാസങ്ങളുമായിട്ടെത്തി. പക്ഷേ ഇതൊന്നും ആലിയയെയും രണ്‍ബീറിനെയും ഒട്ടും ബാധിച്ചിട്ടില്ല.

നിലവില്‍ പുതിയ സിനിമയായ 'ഡാര്‍ലിങ്ങ്‌സി'ന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടി. ഇതിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ആലിയ തന്റെ പേരിലെ വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞു.

ഗർഭകാലത്തെ ആലിയയുടെ അനുഭവം ഇങ്ങനെയാണ്

ഗർഭകാലത്തെ ആലിയയുടെ അനുഭവം എങ്ങനെയാണ്?

'ഇത് വളരെ മനോഹരമായൊരു അനുഭവമാണ്. ഒരുപാട് സ്‌നേഹവും പോസിറ്റിവിറ്റിയും ഉണ്ട്. ഞങ്ങള്‍ക്ക് അത്രയും സ്‌നേഹവും സ്വീകാര്യതയുമാണ് ലഭിച്ചത്. എന്നാല്‍ ബഹളമുണ്ടാക്കി വരുന്ന ആളുകളെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ വിചാരിക്കുന്നത് ഏത് മനോഹരമായ കാര്യത്തിനും ഒരു വിരോധി ഉണ്ടാവുമെന്നാണ്. നെഗറ്റിവായി വന്ന കമന്റുകളില്‍ ഞാന്‍ അത്ഭുതപ്പെടുകയോ വിഷമിക്കുകയോ ചെയ്തിട്ടില്ല. വളരെ വിഡ്ഢിത്തവും ആഴമില്ലാത്ത ഇടങ്ങളില്‍ നിന്നുമാണ് ഇത്തരം കാര്യങ്ങള്‍ ഉണ്ടായി വരുന്നതെന്ന് എനിക്ക് തോന്നി' ആലിയ പറയുന്നു.

ഗര്‍ഭകാലത്ത് ജോലി ചെയ്യാൻ സാധിക്കുമോന്ന് ചോദിച്ചാൽ ആലിയയുടെ മറുപടി

'ഞാന്‍ നല്ല കാര്യങ്ങള്‍ മാത്രമാണ് ഓര്‍ക്കുന്നത്. ഇതിനിടയിലും ഒരുപാട് സ്‌നേഹം കടന്ന് വരുന്നുണ്ട്. യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ പോസ്റ്റിവിറ്റിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെ?' ആലിയ ചോദിക്കുന്നു. അതേ സമയം ഗര്‍ഭകാലത്ത് എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന ചോദ്യത്തിന് വ്യക്തമായിട്ടുള്ള ഉത്തരമാണ് നടി നല്‍കിയിരിക്കുന്നത്.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലെങ്കിൽ ഗർഭിണിയ്ക്ക് വിശ്രമം വേണ്ടെന്ന് ആലിയ

'നിങ്ങള്‍ ഫിറ്റും ആരോഗ്യവാനും ആണെങ്കില്‍ വിശ്രമം എടുക്കേണ്ട ആവശ്യമൊന്നുമില്ല. ജോലി എടുക്കുമ്പോഴാണ് എനിക്ക് കൂടുതല്‍ സമാധാനം ലഭിക്കുന്നത്. ഇത് എന്റെ പാഷനാണ്. ഇതെന്റെ ഹൃദയത്തിനും ആത്മാവിനും ഉന്മേഷം തരികയും പുതുജീവന്‍ നല്‍കുകയും ചെയ്യും. നൂറ് വയസ് വരെ ഇതേ ജോലിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും' ആലിയ കൂട്ടിച്ചേര്‍ത്തു.

ഇപ്പോൾ ഏറ്റെടുത്ത സിനിമയുടെ തിരക്കുകൾക്ക് ശേഷം നടി അഭിനയത്തിൽ നിന്നും ഇടവേള എടുക്കുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X