കുഞ്ഞതിഥിയെ കാത്തിരിക്കുന്ന അനുഷ്‌കയും കോലിയും; 34 കോടിയുടേത് അടക്കം താരദമ്പതിമാരുടെ വീടുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മ്മയും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ മാസമായിരുന്നു അനുഷ്‌ക ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. ജനുവരിയില്‍ കുഞ്ഞ് വരുമെന്നും താരദമ്പതിമാര്‍ പറഞ്ഞിരുന്നു. പിന്നാലെ നിറവയര്‍ കാണിച്ചുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഡിസംബറില്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് രഹസ്യമായി അനുഷ്‌കയും കോലിയും വിവാഹിതരാവുന്നത്. അന്ന് മുതല്‍ ഇരുവരെയും കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ കുഞ്ഞതിഥി കൂടി എത്തുമ്പോള്‍ താരദമ്പതിമാരുടെ വീടുകളെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

 virushka

'2017-18 സീസണിലെ ഫോബ്‌സ് പുറത്ത് വിട്ട സമ്പന്നനായ സ്‌പോര്‍ട്‌സ് താരങ്ങളിലെ ആദ്യ നൂറില്‍ കോലിയും ഉണ്ടായിരുന്നു. 24 മില്യണ്‍ യുസ് ഡോളറാണ് കോലിയുടെ ആസ്തി. മുംബൈയിലും അല്ലാതെയുമായി താരം സ്വന്തമാക്കിയ വീടുകളും നിരവധിയാണ്. മുംബൈയില്‍ 34 കോടിയുടെ ഫ്‌ളാറ്റാണ് താരത്തിന്റേത്. മുംബൈ നഗരത്തിലെ സമ്പന്നരുടെ ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നാണ് കോലിയും അനുഷ്‌കയും താമസിക്കുന്നത്.

വോര്‍ലിയിലെ ഓംകാര്‍ 1973 ലെ മുപ്പത്തിയഞ്ചാം നിരയിലാണ് ഫ്‌ളാറ്റ്. 7.171 ചതുരശ്രയടിയില്‍ നാല് വലിയ കിടപ്പ് മുറികളും മറ്റ് സൗകര്യങ്ങളോടും കൂടിയതാണ് വീട്. ആര്‍ക്കിടെക്ചറിന്റെ അഭിപ്രായമനുസരിച്ച് ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ ഉയരത്തിലുള്ള സീലിംഗുകളും വരാന്തയും മറ്റുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്.

 virushka

കെട്ടിടത്തിന് അകത്ത് തന്നെ ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ട്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ക്ലീനിക്, കുട്ടികള്‍ക്കായുള്ള ഡേ കെയര്‍, ഫിറ്റ്‌നസ്-സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍, പാര്‍ട്ടികള്‍ക്കും മറ്റുമായി ടെറസില്‍ തന്നെ സ്ഥലമൊരുക്കി, സ്വീമിങ് പൂളും കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടവുമെല്ലാം ഉണ്ട്.

കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെയാണ് അലിബാഗിലുള്ള കോലിയുടെ ഫാം ഹൗസിനെ കുറിച്ച് ആരാധകര്‍ പോലും അറിയുന്നത്. ലോക്ഡൗണ്‍ നാളുകള്‍ ഈ ഫാംഹൗസിലായിരുന്നു കോലിയും അനുഷ്‌കയും താമസിച്ചിരുന്നത്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സനൊപ്പം ചെയ്ത ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഈ ഫാമിനെ കുറിച്ചും കോലി സൂചിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X