ഗ്ലാമറസ് ലുക്കിൽ നിറവയറുമായി അനുഷ്ക ശർമ, വോഗ് മാഗസിന്റെ മുഖചിത്രത്തിന് പിന്നാലെ കൂടുതൽ ചിത്രം പുറത്ത്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ബോളിവുഡിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം താരങ്ങൾക്ക് കൈനിറയെ ആരാധകരുണ്ട് .പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയ താരവിവാഹമായിരുന്നു അനുഷ്കയുടേയും കോലിയുടേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരാകുന്നത്. 2017 ലാണ് താരങ്ങൾ വിവാഹിതരാകുന്നതെങ്കിലും ഇന്നും ബോളിവുഡ് കോളങ്ങിൽ വീരുഷ് പ്രണയകഥ ചർച്ചാ വിഷയമാണ്. വിവാഹം പോലെ തന്നെ ഇവരുടെ പ്രണയവും ആരാധകർ ആഘോഷമാക്കിയിരുന്നു.
2020 ൽ ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളും ഇവരായിരുന്നു. താരങ്ങൾക്ക് ആദ്യത്തെ കൺമണി ജനിക്കാൻ പോകുന്നതായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്. വീരുഷ് ദമ്പതികളായിരുന്നു ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കുഞ്ഞുവയറുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ അതിഥി എത്തുന്ന വിവരം ആരാധകരോട് വെളിപ്പെടുത്തിയത്. താരങ്ങളെ പോല തന്നെ കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ലോക്ക് കാലത്തായിരുന്നു അമ്മയാകാൻ പോകുന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത് . പിന്നീട് സമൂഹമാധ്യമങ്ങളിൽ അനുഷ്ക വലിയ ചർച്ചയായി മാറുകയായിരുന്നു. 2020 ന്റെ അവസാന ഘട്ടത്തിലും അനുഷ്ക പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. നടി നിറ വയറുമായിട്ടുള്ള ഫോട്ടോ ഷൂട്ടായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം. അധികം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില ചിത്രങ്ങൾ മാത്രമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ അമ്മയാകാൻ പോകുന്ന വാർത്ത പങ്കുവെച്ചതിന് പിന്നാലെ ബോളിവുഡ് കോളങ്ങളിൽ നടി നിറസാന്നിധ്യമായിരുന്നു. താരത്തിന്റെ നിറ വയറുമായിട്ടുള്ള ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തംരഗമാകുകയായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം ഗർഭിണിയായതോടെ വീണ്ടും സജീവമാകുകയായിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകുന്നത് വോഗിന്റെ ഫോട്ടോഷൂട്ടാണ്. നിറ വയറുമായി സ്റ്റൈലീഷ് ലുക്കിലുള്ള ചിത്രം അനുഷ്ക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പുതിയ തുടക്കം എന്ന് കുറിച്ച് കൊണ്ടാണ് ഗ്ലാമറസ് ചിത്രം നടി പങ്കുവെച്ചത്. ഇപ്പോഴിത ബാക്കി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടി തന്നെയാണ് വോഗിന്റെ മറ്റ് ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. നിറവയറിൽ ഹോട്ട് ലുക്കിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമ്മക്കും കുഞ്ഞിനും ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

വിരുഷ് കുടുംബത്തിലേയ്ക്ക് പുതിയ അഥിതി എത്താൻ ഇനി കുറച്ചു നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഭാര്യ അനുഷ്കയ്ക്കൊപ്പം കോലി കൂടെ തന്നെയുണ്ട്. ഐപിഎല്ലിന് തൊട്ട് പിന്നാലെ തുടങ്ങിയ ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷമാണ് കോലി അനുഷ്കയ്ക്ക് അരികിലേയ്ക്ക് മടങ്ങി എത്തിയത്. താരം അവധി എടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൂടാതെ ഐപിഎൽ മത്സര വേദിയിൽ നിറ സാന്നിധ്യമായിരുന്നു അനുഷ്ക ശർമ . നടി അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
ചിത്രംഃകടപ്പാട് വോഗ് മാസിക


Click it and Unblock the Notifications











