ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം സ്വീമിങ് പൂളില്‍ കോലി; സഹപ്രവര്‍ത്തകനെടുത്ത ചിത്രം പങ്കുവെച്ച് വീരാട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരം നടക്കുന്നു എന്നതിലുപരി ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വീരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. കഴിഞ്ഞ മാസങ്ങളിലാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം അനുഷ്‌ക പുറംലോകത്തെ അറിയിച്ചത്. തൊട്ട് പിന്നാലെ ഐപിഎല്‍ ക്രിക്കറ്റ് മത്സരവും ആരംഭിച്ചു.
തുടക്കം പരാജയമായിരുന്നെങ്കില്‍ വീരാട് കോലി നയിക്കുന്ന ബാഗ്ലൂര്‍ ടീം മികവുറ്റ പ്രകടനമാണ് ഓരോ മത്സരത്തിലും കാഴ്ച വെക്കുന്നത്. അനുഷ്‌കയും വീരാടും പ്രണയത്തിലായിരുന്ന കാലം മുതല്‍ അടുത്തിടെ വരെ കേട്ടിരുന്ന വിമര്‍ശനങ്ങള്‍ ഈ ദിവസങ്ങളിലും കേള്‍ക്കേണ്ടി വന്നിരുന്നു. ഐപിഎല്ലിലെ മോശം പ്രകടനം അനുഷ്‌ക കാരണമെന്നാണ് പ്രമുഖരടക്കം പറഞ്ഞിരുന്നത്.

എല്ലാം തിരുത്തി കുറിച്ച് വിജയത്തോടെ മുന്നേറുകയാണ് വീരാട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുത്തന്‍ ചിത്രമാണ് തരംഗമാവുന്നത്. അനുഷ്‌കയും വീരാടും കൂടി വെള്ളത്തില്‍ നില്‍ക്കുന്നൊരു ചിത്രമായിരുന്നു. കുറച്ച് ദൂരത്ത് നിന്നും ക്രിക്കറ്റ് താരം എബി ഡിവില്ലേഴ്‌സ് ആണ് ചിത്രം പകര്‍ത്തിയതെന്ന് ചിത്രത്തിന് അടിക്കുറിപ്പായി കോലി സൂചിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന് താഴെ നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.
ഇത് മാത്രമല്ല അനുഷ്‌ക മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നിറവയറ് കാണിച്ചിട്ടുള്ള ഫോട്ടോസും ഈ ദിവസങ്ങളില്‍ വൈറലായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ആരോപണങ്ങളെല്ലാം മാറിയതോടെ ഗര്‍ഭകാലം സന്തോഷത്തോടെ ആസ്വദിക്കുകയാണ് ഇരുവരും. ജനുവരിയിലാണ് അനുഷ്‌ക കുഞ്ഞിന് ജന്മം നല്‍കുക. ഇക്കാര്യം നടി തന്നെ വ്യക്തമാക്കിയിരുന്നു.

ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഡിസംബറിലായിരുന്നു അനുഷ്‌കയും വീരാടും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തെ കുറിച്ച് യാതൊരു സൂചനകളും നല്‍കാതെ ഇംഗ്ലണ്ടില്‍ നിന്നും അതീവ രഹസ്യമായിട്ടാണ് അനുഷ്‌കയും കോലിയും വിവാഹിതരാവുന്നത്. ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് വിവാഹക്കാര്യം പുറലോകം അറിയുന്നതും.
Recommended Video
കൃത്യം മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ഇരുവരുടെയും ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്ന് വരും. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ കരിയറിലും വലിയൊരു നേട്ടം സ്വന്തമാക്കാന്‍ വീരാടിനും സാധിക്കട്ടെ എന്നാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശംസിക്കുന്നത്.


Click it and Unblock the Notifications











