ബേബി ബമ്പ് ചേർത്ത് പിടിച്ച് സന്തോഷം പങ്കുവെച്ച് അനുഷ്ക, ഫ്ളോറൽ വസ്ത്രത്തിൽ അതീവ സുന്ദരിയായി നടി
സോഷ്യൽ മീഡിയയിൽ ഏറ്റവും കുടുതൽ ചർച്ച ചെയ്യപ്പെടുന്ന സെലിബ്രിറ്റിയാണ് നടി അനുഷ്ക് ശർമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുമുണ്ട് ഇപ്പോൾ ഭർത്താവ് വിരാട് കോലിക്കൊപ്പം നടി യുഎഇലാണ്. ഐപിഎൽ മത്സര വേദിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ അനുഷ്ക സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.
അനുഷ്കയും കോലിയും പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്. താരങ്ങൾ തന്നെയാണ് ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്.കോലിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമ്മയാകാൻ പോകുന്ന വാർത്ത നടി ആരാധകരുമായിപങ്കുവെച്ചത്. കോലിയു പുതിയ അതിഥിയെ കുറിച്ച് തന്റേ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഗർഭകാലം ആഘോഷമാക്കുകയാണ് അനുഷ്ക. ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിലൂടെപങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടീം അംഗങ്ങൾക്കൊപ്പമുള്ള നടിയുടെചിത്രമാണ്. യൂട്യൂബർ ധനശ്രീയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

രാജസ്ഥാനെ ഏഴ് വിക്കറ്റിന് റോയൽ ചാലഞ്ചേഴ്സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിനു ശേഷം ടീമംഗങ്ങൾക്കൊപ്പമുള്ള അനുഷ്കയുടെ സെൽഫി വൈറലായിരിക്കുകയാണ്. സിമ്പിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തിലെ ഫ്ലോറൽ ഡ്രസാണ് അനുഷ്കയുടെ വേഷം. വൈഡ് നെക്കുള്ള വസത്രത്തിന് സിമ്പിൾ ആഭരണങ്ങളാണ് നടി ഉപയോഗിച്ചിരിക്കുന്നത്. അനുഷ്കയ്ക്കെപ്പം ധനശ്രീയും ചിത്രത്തിലുണ്ട്.

ചിത്രത്തിൽ അനുഷ്കയുടെ ബേബി ബമ്പ് ദൃശ്യമാകുന്നുണ്ട്. അനുഷ്ക വയറ് വലത് കൈകൊണ്ട് താങ്ങിയിരിക്കുന്നതും കാണാം. ഫ്രീ ഹെയറിൽ നടി മനോഹരമായിട്ടാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ിരാജസ്ഥാനെതിരെ ബാംഗ്ലൂർ വിജയിച്ചതിന് ശേഷമെടുത്തതാണ് ചിത്രം. ഇതിനു മുമ്പും ബേബി ബമ്പ് കാണുന്ന വിധത്തിലുളള ചിത്രം നടി പങ്കുവെച്ചിട്ടുണ്ട്.. ബോളിവുഡ് കോളങ്ങളിൽ മാത്രമാല്ല ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ഫാൻസ് ഗ്രൂപ്പുകളിലും നടിയുടെ ഈ ചിത്രം വൈറലാണ് .

ദിവസങ്ങൾക്ക് മുൻപ ക്രിക്കറ്റ് മൈതാനത്തിൽ നിന്ന് അനുഷ്ക - കോലി ദമ്പതിമാരുടെ മറ്റൊരു വീഡിയോ പുറത്തു വന്നിരുന്നു. കോലി ബാറ്റേന്തുമ്പോൾ ഗ്യാലറിയിൽ ഇരുന്ന് ആവേശം പകരുന്ന അനുഷ്ക സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു കോലി കാഴ്ച വെച്ചത്. 52 പന്തിൽ 4 ഫോറും 4 സിക്സുമടക്കം 90 റൺസാണ് താരം നേടിയത്. കോലിയുടെ ഈ പ്രകടനത്തിന് സാക്ഷിയായി അനുഷ്കയും ഉണ്ടായിരുന്നു. ഭർത്താവിന് സ്നേഹ ചുംബനം നൽകുന്ന നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു.
Recommended Video

റോയൽ ബ്ലൂ നിറത്തിലെ വസ്ത്രമാണ് അനുഷ്ക ധരിച്ചിരുന്നത്. ആ ചിത്രത്തിലും ബേബി ബമ്പ് അനുഷ്ക കൈകൊണ്ട് താങ്ങിയിരുന്നു.ജനുവരിയിലാണ് കോലിയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നത്. താരദമ്പതിമാരെ പോലെ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞ് അതിഥിക്കായി. ബീച്ചിൻ നിന്നുള്ള മനോഹരമായ ചിത്രവും പുറത്തു വന്നിരുന്നു. കോലിക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രമായിരുന്നു ഇത്. കോലിയായിരുന്നു ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. ക


Click it and Unblock the Notifications