സ്വിം സ്യൂട്ടിൽ പൂളിൽ ഗർഭകാലം ആഘോഷമാക്കി അനുഷ്ക ശർമ, നടിയോട് സാമന്തയ്ക്ക് ഒരു കാര്യം പറയാനുണ്ട്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനുഷ്ക ശർമ. നടി ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്തും നടിക്ക് കൈനിറയെ ആരാധകരുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായുരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും സിനിമ, വെബ് സീരീസ് നിർമ്മാണവുമായി നടി സജീവമായിരുന്നു. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് അനുഷ്ക ശർമ.

മുന്നാമത് ഒരു അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്കയു ഭർത്താവ് വിരാട് കോലിയും. താരങ്ങൾ തന്നെയാണ് സന്തോഷ വാർത്ത തങ്ങളുടെ ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞുവയറുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മാതാപിതാക്കളാവുന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്. താരങ്ങളെ പോലെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നത്.

  ആഘോഷമാക്കി താരം

ഗർഭകാലം ആഘോഷമാക്കുകയാണ് അനുഷ്ക ശർമ. സോഷ്യൽ മീഡിയയിൽ സജീവമായ താരം, തന്റെ സന്തോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. നടി തന്റെ ഉള്ളിൽ വളരുന്ന ജീവന്റെ തുടിപ്പ് എല്ലാ മറന്ന് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ്. നടിയുടെ ഗർഭകാല വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. നടി തന്റെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

സ്വിംസ്യൂട്ട് ധരിച്ച്  അനുഷ്ക

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുഷ്കയുടെ സ്വിംസ്യൂട്ട് ചിത്രമാണ്. കറുത്ത സ്വിംസ്യൂട്ട് ധരിച്ച് പൂളിൽ നിൽക്കുന്ന ചിത്രം നടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. അതീവ സന്തോഷവതിയായ അനുഷ്കയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. സ്വിംസ്യൂട്ടിൽ അനുഷ്കയുടെ വയറും കാണാൻ സാധിക്കുന്നുണ്ട്. ലോകമെമ്പാടും ഉപകാരസ്മരണ ആചരിക്കുന്ന ദിവസമായ സെപ്റ്റംബർ 21 ആണ് തനിക്കു നേരെ കാരുണ്യമുള്ള ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ചിത്രം ആരാധകർ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകവും ഏറ്റെടുത്തിട്ടുണ്ട്. അനുഷ്കയുടെ ചിത്രത്തിന് മാലാഖ എന്നാണ് നടി സാമന്ത കമന്റ് ചെയ്തിരിക്കുന്നത്. കൂടാതെ അനുഷ്കയ്ക്ക് എല്ലാവിധ ആശംസയും നേർന്ന് കൊണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

    കോലിയുടെ കമന്റ്

ദിവസങ്ങൾക്ക് മുൻപ് മറ്റൊരു മനോഹര ചിത്രം പങ്കുവെച്ച് അനുഷ്ക ശർമ പങ്കുവെച്ചിരുന്നു. ഒരു ബീച്ചിന്റെ തീരത്ത് നടി നിൽക്കുന്ന ചിത്രമായിരുന്നു താരസുന്ദരി പങ്കുവെച്ചത് വയറിൽ നി പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ചിത്രമായിരുന്നു ഇത്. നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർത്ഥവും വിനീതവുമായ ഒന്നും തന്നെയില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലല്ലായെങ്കിൽ ശരിക്കും എന്താണ്- മനോഹരമായ ചിത്രത്തിനോടൊപ്പം അനുഷ്ക കുറിച്ചിരുന്നു, മാത്യത്വത്തിന്റെ ഒരു മുഖമായിരുന്നു അനുഷ്കയിൽ കണ്ടത്. നടിയുടെ ചിത്രത്തിന് ഭർത്താവ് കോലി കുറിച്ച് കമന്റ് ആരാധകരുടെ ഇടയിൽ തരംഗമായിരുന്നു. ഒറ്റഫ്രെയിമിൽ എന്റെ ലോകം എന്നായിരുന്നു കോലി കുറിച്ചത്.

Recommended Video

Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam
 നാല് വർഷത്തെ മനോഹരമായ ജീവിതം

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ അനുഷ്കയു കോലിയും വിവാഹിതരാകുന്നത്. ഒരു ബോളിവുഡ് ചിത്രത്തെ പോലെ സൗഹൃദവും പ്രണയവും പിന്നെ ബ്രേക്കപ്പും ഒടുവിൽ സന്തോഷത്തോടെ ഒന്നിക്കുന്ന മനോഹരമായ ക്ലൈമാക്സ് ആയിരുന്നു ഇവരുടെ ജീവിത്തിലും. വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയായിരുന്നു താരങ്ങൾ. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27 ആണ് തങ്ങൾക്കിടയിൽ മുന്നാമതൊരാൾ കൂട വരുന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്.. 2021 ജനുവരിയിലാവും ആൾ എത്തുകയെന്നും താരങ്ങൾ കുറിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X