ഗര്‍ഭിണിയായ അനുഷ്ക ആര്‍സിബിയുടെ മത്സരത്തിന് ശേഷം കോലിയോടും ടീമിനോടും പറഞ്ഞത്...
ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും. ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരദമ്പതിമാരും ഇവർ തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ചെറിയ സന്തോഷങ്ങളും രസകരമായ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് അനുഷ്ക ശർമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഭർത്താവ് വിരാട് കോലിക്ക് അഭിനന്ദവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റ വിജയത്തിൽ നടിയും പങ്കു ചേർന്നിരിക്കുകയാണ്. വ്യത്യസ്തമായ പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു താരം തന്റെ സന്തോഷം പങ്കുവെച്ചത്..

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം ഏറെ നെഞ്ചിടിപ്പോടെയാണ് ജനങ്ങൾ കണ്ടിരുന്നത്. വിരാട് കോലിയുടെ അവസാന പന്തിലെ സിക്സോട് കൂടിയാണ് ആർബിസിവിജയം നേടിയത്. ഇതിന് പിന്നാലെയാണ് ഭർത്താവിനേയും ടീം അംഗങ്ങളെയും അഭിനന്ദിച്ച് അനുഷ്ക ശർമ രംഗത്തെത്തിയത്. ഗർഭിണിയായ സ്ത്രീയുടെ സമ്മർദം കൂട്ടുന്ന മത്സരം. ഇത് എന്തൊരു ടീം എന്നായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അനുഷ്കയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഭർത്താവ് വിരാട് കോലിക്ക് പിന്തുണയുമായി അനുഷ്ക ശർമ എപ്പോഴും കൂടെ തന്നെയുണ്ടാകാറുണ്ട്. താൻ കോലിയുടെ ഏറ്റവും വലിയ ആരാധികയാണെന്ന് അനുഷ്ക തന്നെ പല അവസരങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന അനുഷ്ക കോലിക്കൊപ്പം ക്രിക്കറ്റ് മത്സരങ്ങളിൽ അനുഗമിക്കാറുണ്ട്. കോലി ബാറ്റേന്തുമ്പോൾ പ്രാർത്ഥനയോടെ അനുഷ്ക കാണികൾക്കിയിൽ ഉണ്ടാകും. ലോക്ക് ഡൗൺ കാലത്ത് കോലിക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ അനുഷ്ക പങ്കുവെച്ചിരുന്നു.

കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്കയും കോലിയും. താരങ്ങൾ തന്നെയാണ് സന്തോഷ വാർത്ത തങ്ങളുടെ ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞുവയറുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു മാതാപിതാക്കളാവുന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്. കോലി ഈ സന്തോഷ വാർത്ത പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയാകുന്ന സന്തോഷം അനുഷ്ക തന്റെ ആരാധകരെ അറിയിച്ചത്. 2021 ജനുവരിയിലാണ് താരങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെത്തുക. കോലി ഐപിഎല്ലിൽ മുഴുകുമ്പോൾ ഗർഭകാലം ആഘോഷമാക്കുകയാണ് അനുഷ്ക. മനോഹരമായ അവസ്ഥ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
Recommended Video

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ അനുഷ്കയും കോലിയും വിവാഹിതരാകുന്നത്. ഒരു ബോളിവുഡ് ചിത്രത്തെ പോലെ സൗഹൃദവും പ്രണയവും പിന്നെ ബ്രേക്കപ്പും ഒടുവിൽ സന്തോഷത്തോടെ ഒന്നിക്കുന്ന മനോഹരമായ ക്ലൈമാക്സ് ആയിരുന്നു ഇവരുടെ ജീവിത്തിലും സംഭവിച്ചത്. വിവാഹ ശേഷം ജീവിതം ആഘോഷമാക്കുകയായിരുന്നു താരങ്ങൾ. ഗോസിപ്പ് കോളങ്ങളിൽ ഏറെ ചർച്ചയായ താരജോഡികളായിരുന്നു ഇവർ. ഇവരുടെ പ്രണയം ആഘോഷമാക്കിയത് പോലെ ബ്രേക്കപ്പും ആരാധകർക്കിടിൽ വലിയ ചർച്ചയായിരുന്നു. അനുഷ്കയ്ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു അന്ന ഉയർന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പിണക്കം മറന്ന് ഇരുവരുംഒന്നിക്കുകയായിരുന്നു.


Click it and Unblock the Notifications