കുഞ്ഞിനെ വളര്‍ത്തേണ്ടത് അങ്ങനെയാണ്; ഗര്‍ഭിണിയായതിന് പിന്നാലെ നിര്‍ദ്ദേശങ്ങളുമായി അനുഷ്‌ക

ആദ്യ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും. കഴിഞ്ഞ മാസമാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞ് വീട്ടിലേക്ക് എത്തുമെന്നുള്ള കാര്യം അനുഷ്‌ക പറഞ്ഞത്. ഒപ്പം വയറ് കാണിച്ചുള്ള ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു.

ഈ ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചും അനുഷ്‌ക വന്നിരുന്നു. കോലിയുടെ പ്രകടനം മോശമാണെങ്കില്‍ അതിന്റെ പേരില്‍ അനുഷ്‌കയ്ക്ക് നേരെ വിമര്‍ശനമുന്നയിച്ച് വരുന്നവരോട് ശക്തമായ രീതിയില്‍ തന്നെ നടി പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ വഴി അനുഷ്‌ക എഴുതിയൊരു കുറിപ്പാണ് വൈറലാവുന്നത്.

virushka

പെണ്‍കുട്ടികളെ ബഹുമാനിക്കുന്ന രീതിയില്‍ ഓരോ മാതാപിതാക്കളും തങ്ങളുടെ ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അനുഷ്‌ക വന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായിട്ടാണ് തന്റെ ചിന്തകള്‍ നടി പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തിരുന്നു.

'നമ്മുടെ സമൂഹത്തില്‍ ഒരു ആണ്‍കുട്ടി ജനിക്കുന്നത് ഒരു അനുഗ്രഹമായിട്ടാണ് കരുതുന്നത്. തീര്‍ച്ചയായും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നതിനെക്കാള്‍ വലിയ പദവിയല്ല അത്. എന്നാല്‍ ഇതൊരു തെറ്റായിട്ടാണ് കരുതുന്നത്. മാത്രമല്ല ഇടുങ്ങിയ ചിന്തഗതിയോടെയാണ് ഇത് കാണപ്പെടുന്നത്. ആകെയുള്ളൊരു പ്രത്യേകാനുകൂല്യം ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കുന്നതാണ്.

virushka

അതാണ് സമൂഹത്തിലെ രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിങ്ങളുടെ ജോലി. ഇതൊരു പ്രിവിലേജ് ആയി കരുതരുത്. ഒരു കുട്ടിയുടെ ലിംഗഭേദം നിങ്ങളുടെ കുത്തകാവകാശമല്ല. എന്നാല്‍ ഒരു ആണ്‍കുട്ടിയെ നന്നായി വളര്‍ത്തേണ്ടത് ഒരു സമൂഹത്തിന്റെ കടമയാണ്. അത് സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വവും സംരക്ഷണവും നല്‍കും. എന്നും അനുഷ്‌ക പറയുന്നു.

2013 ല്‍ ഒരു പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് കോലിയും അനുഷ്‌കയും അടുപ്പത്തിലാവുന്നത്. നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാകുമ്പോള്‍ മൂന്നാമത് ഒരാള്‍ കൂടി താരദമ്പതിമാരിലേക്ക് എത്തുകയാണ്. ജനുവരിയിലായിരിക്കും കുഞ്ഞ് പിറക്കുന്നതെന്ന കാര്യം നേരത്തെ ഇരുവരും വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X