For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ സിനിമയിൽ എത്തും, മടങ്ങി വരവിനെ കുറിച്ച് അനുഷ്ക ശർമ

  |

  ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്ക ശർമയും വിരാട് കോലിയും. ഇന്ത്യയ്ക്ക് അകത്തും പുറത്തും ആരാധകരുള്ള താരങ്ങൾ തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന വാർത്ത പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിലും മറ്റും ഇവരുടെ പേര് സജീവമാകാൻ തുടങ്ങിയത്. വിരുഷ് ദമ്പതിമാരെ പോലെ പ്രിയപ്പെട്ട താരങ്ങളുടെ ആദ്യത്തെ കൺമണിയെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

  അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും തന്റെ ജോലിയിൽ സജീവമാണ് അനുഷ്ക. വെറുതെ വീടിനുള്ളിൽ ഒതുങ്ങി ഇരിക്കാൻ പറ്റില്ലെന്നാണ് നടി പറയുന്നത്. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത അനുഷ്ക പരസ്യ ചിത്രങ്ങളിൽ സജീവമായിരുന്നു. ഗർഭകാലത്തും നടി ആ ജോലി തുടരുകയാണ്. ഓരോ ദിവസവും നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  ആഗസ്റ്റിലായിരുന്നു പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ഇനി ഞങ്ങൾ മൂന്ന് പേർ. പുതിയ ആൾ ജനുവരുയിൽ എത്തുമെന്ന് കുറിച്ച് കൊണ്ടായിരുന്നു അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ചത്. താരങ്ങളെ പോലെ വിരുഷ് ആരാധകരും വാർത്ത ആഘോഷമാക്കുകയായിരുന്നു. ഗർഭകാലത്തും കോലിയ്ക്കൊപ്പം അനുഷ്ക കൂടെ തന്നെയുണ്ടായിരുന്നു. ഐപിഎൽ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു നടി.

  സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി വിവാഹിതയാകുന്നത്. ഷാരൂഖ് ഖാൻ അവസാനം അഭിനയിച്ച സീറോയിലാണ് നടിയും ഒടുവിൽ അഭിനയിച്ചത്. എന്നാൽ പ്രസവത്തിന് ശേഷം നടി വീണ്ടും ബോളിവുഡിലേയ്ക്ക് വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അനുഷ്ക ഇക്കാര്യം പറഞ്ഞത്. ഗർഭിണിയാണെങ്കിലും വെറുതെയിരിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു കൊണ്ടാണ് സിനിമയിലേയ്ക്കുള്ള മടങ്ങി വരവിനെ കുറിച്ച് വെളിപ്പെടുത്തിയത്.

  സിനിമയാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. ജീവിതത്തിൽ പറ്റാവുന്ന കാലത്തോളം അഭിനയിക്കാനാണ് ആഗ്രഹം. പ്രസവശേഷം കുഞ്ഞിന്റെ കാര്യങ്ങളും സിനിമാ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അനുഷ്ക പറയുന്നു. കുഞ്ഞ് ജനിച്ച് നാല് മാസത്തിന് ശേഷം സിനിമയിൽ മടങ്ങിയെത്താനാണ് നടിയുടെ പദ്ധതി. ഇതിന് മുൻപും അനുഷ്കയുടെ മടങ്ങി വരവിനെ കുറിച്ച് വാർത്ത പ്രചരിച്ചിരുന്നു. നടിയുമായുള്ള അടുത്ത വൃത്തങ്ങളാണ് അന്ന് മടങ്ങി വരവിനെ കുറിച്ച് സൂചന നൽകിയത്.

  കുഞ്ഞ് ജനിക്കാൻ ഇനി മാസങ്ങൾ മാത്രമാണുള്ളത്. ക്രിക്കറ്റ് മത്സരങ്ങൾ മാറ്റി വെച്ച് അനുഷ്കയ്ക്കൊപ്പം ഇരിക്കാനാണ് കോലിയുടെ തീരുമാനം. ഇതിനായി താരം പിതൃത്വ അവധി എടുത്തിട്ടുണ്ട്. അവധി എടുക്കുന്നതിനെ കുറിച്ച് കോലി പറഞ്ഞത് ഇങ്ങനെയാണ്. കുഞ്ഞ് ജനിക്കുന്നത് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളിലൊന്നാണ്. ഈ സമയം ഭാര്യ അനുഷ്കയ്ക്കൊപ്പം ചെലവഴിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിതത്തിലെ വളരെ സവിശേഷവും മനോഹരവുമായ നിമിഷമാണ്- കോലി കൂട്ടിച്ചേർത്തു. ഓസ്ട്രേയിലയ്ക്കെതിരായ ആദ്യ ടെസ്റ്റിനു ശേഷമാകും കോലി നാട്ടിലേയ്ക്ക് മടങ്ങുക.കോലിയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

  മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം നടക്കുന്നത്. രഹസ്യമായിട്ടാണ് വിവാഹം കഴിച്ചതെങ്കിലും പിന്നീട് ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

  Read more about: anushka sharma
  English summary
  Pregnant Anushka Sharma Reveals Her Re-entry In bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X