നിറവയറുമായി ക്യാമറയ്ക്ക് മുന്നിൽ അനുഷ്ക ശർമ, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു...
ലോക്ക് ഡൗൺകാലത്ത് പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ട നടിയാണ് അനുഷ്ക ശർമ. വിരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു താരം കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അനുഷ്കയുടേയും കോലിയുടേയും വിവാഹം നടക്കുന്നത്. വിവാഹത്തോടെ അഭിനയത്തിന് ഇടവേള നൽകി നടി പ്രിയതമനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയായിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കായിരുന്നു അനുഷ്ക.

ലോക്ക് ഡൗൺ കാലത്തായിരുന്നു അമ്മയാകാൻ പോകുന്ന വിവരം നടിവെളിപ്പെടുത്തിയത്. കോലിയും അനുഷ്കയും ചേർന്നാണ് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ എത്തുമെന്നാണ് കുഞ്ഞ് ജനിക്കാൻ പോകുന്നതിനെ കുറിച്ച് താരങ്ങൾ പറഞ്ഞത്. ഇത് വിരുഷ് ഫാൻസ് ആഘോഷമാക്കുകയായിരുന്നു.
പുതിയ അതിഥി എത്താൻ ഇനി ഏതാനും മാസങ്ങൾ മാത്രമാണുള്ളത്. കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരങ്ങൾ. അത് നടിയുടെ ചിത്രങ്ങളിൽ നിന്നും സോഷയൽ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുഷ്കയുടെ പുതിയ ചിത്രമാണ്. നടിയുടെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള മിനി വസ്ത്രം ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിനായി വാനിൽ നിന്ന് റെഡിയായി ഇറങ്ങി വരുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏറെ സന്തോഷവതിയായ താരത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. അനുഷ്കയുടെചിത്രം ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. രഹസ്യമായിട്ടാണ് വിവാഹം കഴിച്ചതെങ്കിലും പിന്നീട് ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു.
Recommended Video
ചിത്രം: കടപ്പാട് ഇൻസ്റ്റഗ്രാം, അനുഷ്ക ഫാൻ പേജ്


Click it and Unblock the Notifications