കോലിയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി അനുഷ്ക ശർമ, പിന്നാൾ ദിനത്തിലെ റൊമാൻസ്, ചിത്രങ്ങൾ വൈറൽ
ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്താ പ്രധാന്യം നേടാറുണ്ട്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് വിരുഷ് ദമ്പതിമാർക്കുള്ളത്. അതിനാൽ തന്നെ തങ്ങളുടെ സന്തോഷങ്ങൾ ആരാധകരുമായി കൃത്യമായി പങ്കുവെയ്ക്കാറുമുണ്ട്.
ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്ന വിരുഷ് ദമ്പതികളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫാൻ പേജുകളിലും വൈറലാകുന്നത് നടി പങ്കുവെച്ച ചിത്രമാണ്. കോലിയുടെ പിറന്നാൾ സ്പെഷ്യൽ ദിനത്തിലെ റൊമാന്റിക് ചിത്രമാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഒക്ടോബർ 5 ന് ആയിരുന്നു കോലിയുടെ 32ാം പിറന്നാൾ. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗങ്ങൾക്കൊപ്പമായിരുന്നു ഇത്തവണത്തെ കോലിയുടെ പിറന്നാൾ ആഘോഷം. അനുഷ്കയുടെ സാന്നിധ്യത്തിൽ ടീം അംഗങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിരാടിനും അനുഷ്കയ്ക്കും ഒപ്പം യുവേന്ദ്ര ചവാലിന്റെ പ്രതിശ്രുതവധു ധനശ്രീ വർമ്മയും വീഡിയോയിൽ കാണാം

പിറന്നാൾ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായതിന് പിന്നാലെയാണ് താരങ്ങളുടെ പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. കോലിയെ കെട്ടിപ്പിടിച്ചു നിൽക്കുന്നതിന്റേയും സ്നേഹ ചുംബനം നൽകുന്നതിന്റേയും ചിത്രങ്ങളാണ് അനുഷ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലവ് ഇമോജിക്കൊപ്പമാണ് പ്രിയപ്പെട്ടവനോടൊപ്പമുള്ള പ്രണയം നിമിഷം നടി പങ്കുവെച്ചിരിക്കുന്നത്. ആരാധകർ മാത്രമല്ല ബോളിവുഡും താരങ്ങളുടെ പുതിയ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര ലവ് റിയാക്ഷനാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. കൂടാതെ നിരവധി താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.

മികച്ച ക്രിക്കറ്റ് താരം മാത്രമല്ല മികച്ച ഭർത്താവ് കൂടിയാണ് കോലി. തിരക്കുകൾക്കിടയിലും അനുഷ്കയുടെ വിവരങ്ങൾ താരം കൃത്യമായി അന്വേഷിക്കാറുണ്ട്. അമ്മയാകാൻ തയ്യാറെടുക്കുകയാണ് അനുഷ്ക. ഈ സമയത്തും കോലിക്കൊപ്പം നടി ഐപിഎൽ വേദികളിൽ എത്താറുണ്. ഭർത്താവിന് പൂർണ്ണ പിന്തുണയുമായി ഗ്യാലറിയിലിരിക്കുന്ന അനുഷ്ക ഐപിഎൽ വേദികളിലെ സ്ഥിരം കാഴചയാണ്. ദിവസങ്ങൾക്ക് മുമ്പ് മത്സരത്തിനിടെ
ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈലായിരുന്നു.
Recommended Video

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. രഹസ്യമായിട്ടാണ് വിവാഹം കഴിച്ചതെങ്കിലും പിന്നീട് ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നതിനെ കുറിച്ച് താരങ്ങൾ തന്നെയായിരുന്നു ആരാധകരോട് പങ്കുവെച്ചത്. വിരുഷ് കുടുംബത്തിലേയ്ക്ക് ജനുവരിയിൽ പുതിയ അതിഥി എത്തും


Click it and Unblock the Notifications