Just In
- 9 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 11 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയാകാൻ പോകുന്ന അനുഷ്ക ശർമയുടെ ഇഷ്ടങ്ങൾ ഇതാണ്, വെളിപ്പെടുത്തി നടി
ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് അനുഷ്ക ശർമയും വിരാട് കോലിയും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാകാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2016 ൽ വിരുഷ് ദമ്പതിമാർ വിവാഹിതരാവുന്നത്. ബോളിവുഡിൽ കൈനിറയെ ആരാധകരുള്ള താരമാണ് അനുഷ്ക. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴയിരുന്നു നടി വിവാഹിതയാകുന്നത്. ഇതോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയും ചെയ്തിരുന്നു.
സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തുവെങ്കിലും ബോളിവുഡ് കോളങ്ങളിൽ നടി ചർച്ചാ വിഷയമായിരുന്നു. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളായിരുന്നു നടിയെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാക്കിയത്. നടി എന്നതിൽ ഉപരി സമൂഹിക വിഷയങ്ങളിലും അനുഷ്ക തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഇത് പലപ്പോഴും വിമർശനങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം തള്ളികൊണ്ട് ഭർത്താവ് കോലിക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് താരം. വിമർശനങ്ങളും വിവാദങ്ങളും നടിയെ പിന്തുടരാറുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി . ഇപ്പോൾ സൈബറിടത്ത് വൈറലാകുന്നത് അനുഷ്ക പങ്കുവെച്ച ഇൻസ്റ്റഗ്രാം പേസ്റ്റാണ്.

ഗർഭകാലം ആഘോഷമാക്കുകയാണ് താരം. ലോക്ക് ഡൗൺ കാലത്തായിരുന്നു താൻ അമ്മയാകാൻ പോകുന്ന വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. ഭർത്താവ് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഗർഭിണിയാണെന്നുളള വിവരം അനുഷ്ക വെളിപ്പെടുത്തിയത്. ഇനി നമ്മൾ മൂന്ന് ആണെന്നും പുതിയ അതിഥി ഉടൻ എത്തുമെന്നും നടി ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരുന്നു. ഉടൻ തന്നെ അനുഷ്ക-കോലി കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും.

ഗർഭകാല വിശേഷങ്ങൾ തുടർച്ചയായി നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നിറ വയറുമായി യോഗ ചെയ്യുന്നതിന്റേയും നീന്തുന്നതിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത ഇഷ്ടഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിസ്സ കഴിക്കുന്നതിന്റെ ചിത്രമാണ് അനുഷ്ക പങ്കുവെച്ചത്. പിസ്സയോടൊപ്പം ചീസും താരത്തിന്‍റെ പ്ലേറ്റില്‍ കാണാം. കൂടാതെ കരിക്കിൻ വെള്ളത്തിനോടുള്ള പ്രിയവും നടി വെളിപ്പെടുത്തുന്നുണ്ട്. അടുത്തിടെ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. അനുഷ്കയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

അനുഷ്ക പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. 2020 ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമായിരുന്നു നടിയുടെ ശീർഷാസനം. ഇത്. നടിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. പ്രസവകാലത്ത് യോഗയുടെ പ്രധാന്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ശീർഷാസനം ചെയ്യുന്ന ചിത്ര പങ്കുവെച്ചത്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന കോലിയേയും സമീപത്ത് കാണാം. എന്നാൽ ഇത്തരത്തിലുളള യോഗാ മുറകൾ ഗർഭകാലത്ത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് സൈബർ ലോകത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇതിനൊന്നും നടി ചെവി കൊടുക്കാറില്ല. ഗർഭകാലത്തും തന്റെ ജോലികളുമായി സജീവമാണ് നടി.

പ്രസവത്തിന് ശേഷം സിനിമലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് നടി. വിവാഹത്തിന് ശേഷം അഭിനയത്തിന് ചെറിയ ഇടവേള കൊടുക്കുകയായിരുന്നു നടി. അനുഷ്കയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന വൃത്തങ്ങളാണ് നടിയുടെ മടങ്ങി വരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. മൂന്ന്, നാല് മാസത്തെ റെസ്റ്റിന് ശേഷമായിരിക്കും നടി സിനിമയിൽ മടങ്ങിയെത്തുക. ഷാരൂഖ് ഖാൻ ചിത്രമായ സീറോയിലാണ് അനുഷ്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്.