ഇവിടെ കൊണ്ട് ഇത് നിർത്തിക്കോണം, ഗർഭിണിയായ അനുഷ്കയെ ചൊടിപ്പിച്ച് ചിത്രം...

ഇന്ത്യയ്ക്ക് അകത്തും പുറത്തും ആരാധകരുള്ള താരദമ്പതിമാരാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും നടിയും ഭാര്യയുമായ അനുഷ്ക ശർമയും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്ന ഇവർ 2016 ലായിരുന്നു വിവാഹിതരായത്. പ്രണയ വിവാഹമായിരുന്ന ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത അനുഷ്ക കോലിയുടെ യാത്രകളിലെ സന്തതസഹചാരിയായിരുന്നു.

Recommended Video

Anushka Sharma warns Papparazis | FilmiBeat Malayalam

സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു നടി. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തങ്ങളുടെ സ്വകാര്യ നിമിഷം പകർത്തിയ പപ്പരാസികൾക്കെതിരെയാണ് താരത്തിന്റെ പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് അനുഷ്കയുടെ പോസ്റ്റ് വൈറലായിരിക്കുന്നത്.

രൂക്ഷ വിമർശനവുമായി  നടി

ഭാർത്താവ് വീരാട് കോലിക്കൊപ്പം വീടിന്റെ ബാൽക്കണിയിൽ ഇരിക്കുന്ന നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രത്തിനെതിരെയാണ് അനുഷ്ക ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.. തന്റെ അനുവാദമില്ലാതെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറി ചിത്രം പകർത്തിയവർക്കെതിരെ രൂക്ഷ വിമർശനമാണ് താരം ഉന്നയിക്കുന്നത് . ഇൻസ്റ്റഗ്രാമിൽ ആ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടി തന്റെ നിലപാട് വ്യക്തമാക്കിയത്.

നടിയുടെ വാക്കുകൾ

നടിയുടെ വാക്കുകൾ ഇങ്ങനെ...ഫോട്ടോഗ്രാഫറോടും ആ പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോൾ തന്നെ നിർത്തുക! ചിത്രത്തിനൊപ്പം അനുഷ്ക കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് നടി തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. അനുഷ്കയെ പിന്തുണച്ച് താരങ്ങൾ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകളിൽ ഇടംപിടിച്ചു

വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത നടി ഗർഭിണിയായതോടെയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. അമ്മയാകാൻ പോകുന്ന വിവരം നടി തന്നെയാണ് തന്റെ ആരാധകരോട് പങ്കുവെച്ചത്. കോലിക്കൊപ്പം കുഞ്ഞു വയറിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമ്മയാകുന്ന വിവരം നടി ആരാധകരോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ കോലി- അനുഷ്ക കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും.

സോഷ്യൽ മീഡിയയിൽ സജീവം

അനുഷ്കയുടെ ഗർഭകാലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിറവയറിൽ നടി വ്യായാമം ചെയ്യുന്നതിന്റേയും പൂളിൽ ഉല്ലസിക്കുന്നതിന്‍റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. കൂടാതെ കോലിക്കൊപ്പം ഐപിഎൽ വേദികളിൽ അനുഷ്ക നിറ സാന്നിധ്യമായിരുന്നു. മൈതാനത്തിൽ നിന്നുളള നടിയുടെ ചിത്രങ്ങൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭാര്യ അനുഷ്കയ്ക്കൊപ്പം കോലി കൂടെ തന്നെയുണ്ട്. ഐപിഎല്ലിന് തൊട്ട് പിന്നാലെ തുടങ്ങിയ ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷമാണ് കോലി അനുഷ്കയ്ക്ക് അരികിലേയ്ക്ക് എത്തിയത്. താരം അവധി എടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X