ഗര്‍ഭിണിയായ കരീനയുടെ ഇഷ്ടഭഷണം; മലയാളികള്‍ പരീക്ഷിക്കാത്ത ഭക്ഷണ ശൈലിയുമായി ബോളിവുഡ് താരസുന്ദരി

രണ്ടാമത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയിഫ് അലി ഖാനും. മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം നടി പുറംലോകത്തെ അറിയിക്കുന്നത്. കരീന കപൂറിന്റെ ആദ്യത്തെ പ്രസവം വലിയ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു. മൂത്തമകന്റെ ജനനത്തിന് മുന്‍പ് നിറവയറുമായി പൊതുപരിപാടികളിലും ഫാഷന്‍ ഷോ യിലുമൊക്കെ നടി എത്തിയിരുന്നു.

അതുപോലെ പ്രസവം കഴിഞ്ഞ് പഴയ ശരീരഭംഗിയിലേക്ക് തിരികെ വന്നും കരീന കൈയടി വാങ്ങി. രണ്ടാമാതൊരു പ്രസവത്തിനൊരുങ്ങുമ്പോഴും നടിയെ കുറിച്ചുള്ള വിശേഷങ്ങളറിയുന്നതിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഗര്‍ഭകാലത്ത് കഴിക്കാന്‍ ഇഷ്ടമുള്ള ഭഷണത്തെ കുറിച്ച് പറഞ്ഞ് എത്തിയ കരീനയുടെ ചില ചിത്രങ്ങളാണ് വൈറലാവുന്നത്. മൂന്ന് മാസം കൂടിയേ ഈ ആഗ്രഹങ്ങളൊക്കെ ഉണ്ടാവുകയുള്ളു എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ആ കാലയളവിനുള്ളിൽ പുതിയ അതിഥി എത്തുമെന്ന കാര്യം നടി സൂചിപ്പിച്ചിരിക്കുകയാണ്.

pic-kareena

ഗര്‍ഭകാലത്തെ തന്റെ ഭക്ഷണത്തോടുള്ള ഇഷ്ടങ്ങളും കൊതിയും ഇനിയുള്ള മൂന്ന് മാസത്തേക്ക് കൂടി തുടരുമെന്നാണ് കരീന പറയുന്നത്. കാണുന്നവര്‍ക്ക് വായില്‍ വെള്ളമൂറുന്ന തരത്തില്‍ തേനില്‍ മുക്കി കഴിക്കുന്ന ഒരു തരം കേക്കിന്റെ ചിത്രമായിരുന്നു കരീന ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഇട്ടത്. ഈ ഭക്ഷണം തന്റെ യഥാര്‍ഥ ഭക്ഷണമാണോ അതോ പറ്റിക്കുന്നതാണോന്ന് അറിയില്ല.

അതുപോലെ ഒരു അച്ചാറിന്റെ ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. എനിക്ക് വേണ്ടി ഈ അച്ചാര്‍ കൊണ്ട് തന്നതിന് പ്രിയപ്പെട്ട കുപ്പിയോട് നന്ദി പറയുകയാണെന്ന് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുണ്ട്. എല്ലാ സ്ത്രീകളെയും പോലെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഭക്ഷണത്തോടുള്ള കൊതി തനിക്കും ഉണ്ടെന്ന് പറയുകയാണ് കരീന. ഒക്ടോബര്‍ മാസം ഇത് വ്യക്തമാക്കി കൊണ്ട് തന്നെ നടി വന്നിരുന്നു.

pic-kareena

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താറുള്ള കരീന ഫുഡിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലു ആണ്. കരീനയുടെ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കുന്ന റുജുട്ട ദീവാക്കര്‍ നടിയുടെ ഭക്ഷണശീലത്തെ പറ്റി അടുത്തിടെ പറഞ്ഞിരുന്നു. വെള്ളത്തില്‍ കുതിര്‍ത്ത ബദാം, ഒന്‍പതോ പത്തോ പഴങ്ങള്‍, ആയിരിക്കും ചില സമയങ്ങളിലെ ഭക്ഷണം. മറ്റ് ചിലപ്പോള്‍ തൈര് ചോറും പപ്പടവുമാണ്. അല്ലെങ്കില്‍ പനീര്‍ റൊട്ടിയും പരിപ്പ് കറിയുമാവും. ചെറിയ പാത്രത്തില്‍ പപ്പായ കഴിക്കും, മാങ്കോ ഷേക്കുകളും തുടങ്ങി ഓരോ സമയത്തും വേറിട്ട ഭക്ഷണങ്ങളാണ് കരീന കഴിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X