For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജനിക്കാന്‍ പോവുന്ന കുഞ്ഞിനിടാന്‍ ഉദ്ദേശിച്ച പേരെന്ത്? മകന്റെ പേരുണ്ടാക്കിയ പൊല്ലാപ്പിനെ കുറിച്ച് പറഞ്ഞ് കരീന

  |

  രണ്ടാമത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരദമ്പതിമാരായ സെയിഫ് അലി ഖാനും കരീന കപൂറും. മാസങ്ങള്‍ക്ക് മുന്‍പാണ് കരീന ഗര്‍ഭിണിയാണെന്ന വിവരം പുറംലോകത്തോട് പറയുന്നത്. അന്ന് മുതല്‍ കരീനയുടെ ഓരോ വിശേഷങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അധികം വൈകാതെ കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

  കരീനയുടെ ആദ്യത്തെ പ്രസവവും ഇതുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസവശേഷമുള്ള മാറ്റം മാത്രമല്ല മകന് തൈമൂര്‍ അലി ഖാന്‍ എന്ന പേരിട്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മകന്റെ പേര് വിവാദമായത് കൊണ്ട് തന്നെ രണ്ടാമത്തെ കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ കരീന തന്നെ അതേ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

  വാട്ട് വുമന്‍ വാന്‍ഡ് വിത് നേഹ ധൂപിയ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരീന കപൂര്‍. അഭിമുഖത്തിന് ഇടയില്‍ രണ്ടാമത്തെ കുഞ്ഞിനുള്ള പേര് സുഹൃത്തുക്കളില്‍ ആരെങ്കിലും സജസ്റ്റ് ചെയ്തിരുന്നോന്ന് നേഹ കരീനയോട് ചോദിച്ചിരുന്നു. മൂത്തമകന് തൈമൂര്‍ എന്ന് പേരിട്ടത് കൊണ്ടുണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയുള്ളത് കൊണ്ട് ഞാനും സെയിഫും രണ്ടാമത്തെ കുഞ്ഞിന് പേരിടണമെന്ന് പോലും ഇതുവരെ ചിന്തിച്ചിട്ടില്ല. അവസാന നിമിഷത്തിലായിരിക്കും എല്ലാം തീരുമാനത്തിലെത്തുക. അന്നേരം ഇതൊരു വലിയ സര്‍പ്രൈസായി പുറത്ത് വരുമെന്ന് കൂടി കരീന സൂചിപ്പിച്ചു.

  മകന് തൈമൂര്‍ എന്ന് പേരിട്ടത് കൊണ്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്. ക്രൂരനായ ഒരു രാജാവിന്റെ പേരുമായി സാമ്യമുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.സോഷ്യല്‍ മീഡിയ വഴിയ വ്യാപകമായ അക്രമണം ഉണ്ടായിരുന്നു. ഒടുവില്‍ സെയിഫും കരീനയും തന്നെ വന്ന് മകന്റെ പേരിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്ന് സംസാരിക്കേണ്ടി വന്നിരുന്നു.

  മകന്റെ പേരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ സത്യമായിട്ടും ഞാനും സെയിഫും കുഞ്ഞിന് പേരിടുന്നതിനെ കുറിച്ച് ഇനിയും ചിന്തിച്ചിട്ടില്ല. അവസാന നിമിഷം അത് തീരുമാനിച്ച് ഉറപ്പിക്കാനാണ് പദ്ധതിയിട്ടതെന്നും കരീന വ്യക്തമാക്കുന്നു. പേരിന്റെ കാര്യല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കില്‍ ഇടാന്‍ ആഗ്രഹിക്കുന്ന പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോള്‍ ആയി ഇടാമെന്ന് നേഹ ബുദ്ധി ഉപദേശിച്ച് കൊടുത്തിരുന്നു. ഓ ദൈവമേ, ആ വഴിക്ക് ഞാന്‍ പോകുന്നില്ല. ഏറ്റവുമൊടുവിലായി ഞാന്‍ കൃത്യമായിട്ടുള്ള പേര് തന്നെ തിരഞ്ഞെടുക്കുമെന്നും കരീന പറയുന്നു.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2012 ലായിരുന്നു സെയിഫ് അലി ഖാനും കരീന കപൂറം തമ്മിലുള്ള വിവാഹം നടക്കുന്നത്. 2016 ഡിസംബറിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. തൈമൂര്‍ അലി ഖാന്റെ നാലാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. അതിനുള്ളില്‍ അനിയനോ അനിയത്തിയോ വരുമെന്ന് കാത്തിരിക്കുകയാണ് എല്ലാവരും. ഗര്‍ഭിണിയായിരിക്കുന്ന സമയത്തും പുറത്തിറങ്ങി തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊണ്ടിരിക്കുകയാണ് കരീന. ആദ്യ പ്രസവത്തിന് ശേഷം കരീന അതിവേഗം സിനിമയിലേക്ക് തിരികെ വന്നതും വലിയ വാര്‍ത്തയായിരുന്നു.

  English summary
  Pregnant Kareena Kapoor Khan Finally Opens Up About Second Baby's Name
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X