നിറ വയറുമായി കരീന കപൂർ ഖാൻ, ഏഴാം മാസത്തെ ചിത്രം പങ്കുവെച്ച് നടി...
രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നടി കരീന കപൂർ ഖാൻ. പുതിയ അതിഥി എത്താൻ ഇനി വിരലിൽ എണ്ണാവുന്ന മാസങ്ങൾ മാത്രമാണുള്ളത്. താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിത തന്റെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് നടി.

ഏഴാം മാസത്തെ ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. നിറ വയറുമായി നിൽക്കുന്ന ചിത്രമായിരുന്നു കരീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്. കരീനയ്ക്കും കുഞ്ഞിനും ആശംസയുമായി ബോളിവുഡ് സിനമാ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരിയോടെയാകും കരീനയുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുക. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ൽ കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ഇവർക്ക് തൈമൂർ അലിഖാൻ എന്നൊരു മകൻ കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരപുത്രനാണ് തൈമൂർ.
ലോക്ക് ഡൗൺ കാലത്തായിരുന്നു രണ്ടാമതും കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരകുടുംബം വെളിപ്പെടുത്തിയത്. സെയ്ഫ് അലിഖാന്റെ സഹോദരിയായിരുന്നു ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്. പിന്നീട് ബേബി ബമ്പിൽ നടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ഇവർക്ക് തൈമൂർ അലിഖാൻ എന്നൊരു മകനുണ്ട്. തൈമുറിനെ ഗർഭം ധരിച്ച കാലത്തും നടി സിനിമകളും ഫാഷൻ റാംപുകളിലും സജീവമായിരുന്നു. ഇപ്പോൾ ടെലിവിഷൻ അവതാരകയായി തിളങ്ങുകയാണ് കരീന.
ഗർഭിണിയാണെന്ന് കരുതി വീട്ടിലിരിക്കാൻ തനിക്ക് കഴിയില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കരീന പറഞ്ഞിരുന്നു. അമ്മയാകുക എന്നത് രോഗാവസ്ഥ അല്ലെന്നും അതിനാൽ തന്നെ എപ്പോഴും വീട്ടിലിരിക്കാൻ കഴിയില്ലെന്നുമാണ് കരീനയുടെ വാദം. എവിടേയും അടങ്ങിയിരിക്കാത്ത തന്റെ സ്വഭാവത്തെ വീട്ടുകാർ കളിയാക്കാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. പാന്റിനുള്ളിൽ ഉറുമ്പു കയറിയതു പോലെയാണ് തന്റെ സ്വഭാവമെന്നാണ് വീട്ടുകാർ പറയുന്നതെന്നും കരീന അഭിമുഖത്തിൽ പറയുന്നു. ഗർഭിണിയായിരിക്കവെയാണ് നടി അമീർഖാൻ ചിത്രമായ ലാൽ സിങ്ങ് ഛദ്ദയിൽ അഭിനയിച്ചത്.ലോക്ക് ഡൗണിന് ഇളവ് വരുത്തിയപ്പോഴാണ് തന്റെ ഭാഗം നടി അഭിനയിച്ച് പൂർത്തിയാക്കിയത്.


Click it and Unblock the Notifications











