കരീന കപൂറിന്റെ കുഞ്ഞിന് സമ്മാനവുമായി ആരാധകരും സിനിമാ ലോകവും, നന്ദി പറഞ്ഞ് നടി
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. നടി രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുന്നതിന് പിന്നാലെയായിരുന്നു കരീനയും സെയ്ഫും വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. പോയ വർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ച താരദമ്പതികളും ഇവരായിരുന്നു. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കരീനയെ ചുറ്റിപ്പറ്റിയുളള വാർത്തകളാണ്.
പ്രസവത്തിനായി നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഫെബ്രുവരിയോടെ കുഞ്ഞ് ജനിക്കുമെന്ന് നേരത്തെ സെയ്ഫ് അലിഖാൻ വെളിപ്പെടുത്തിയിരുന്നു. താരങ്ങളെ പോലെ ആരാധകരും കുഞ്ഞിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കരീനയുടെ ഭർത്താവ് സെയ്ഫ് അലി ഖാനെയും മകൻ തൈമൂറിനെയും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബാന്ദ്രയിൽ കാറിൽ പോകുന്നതായി കണ്ടതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം കരീനയുടെ അമ്മ ബബിതയും സഹോദരി കരിഷ്മ കപൂറും കരീനയുടെ പുതിയ വീട്ടിൽ എത്തി അവരെ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൂടാതെ സെയ്ഫിന്റെ മകൻ ഇബ്രാഹിം അലിഖാനും കരീനയെ സന്ദർശിച്ചിരുന്നു. ഈ ചിത്രങ്ങളും ബോളിവുഡ് കോളങ്ങളിൽ വൈറലായിരുന്നു.

കരീന കപൂറിനz ആശുപത്രിൽ പ്രവേശിപ്പിച്ചുവെന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെ സമ്മാനവും ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിന് ലഭിച്ച സമ്മാനങ്ങൾ കരീന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞ് അതിഥിയെ കാണാൻ താരങ്ങൾ മാത്രമല്ല ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കരീനയുടെ കുഞ്ഞിനെ കുറിച്ചുള്ള ചർച്ചകൾ ആരാധകരുടെ ഇടയിൽ പുരോഗമിക്കുകയാണ്.

ഗർഭകാലത്തും കരീന തന്റെ ജോലിയിൽ സജീവമായിരുന്നു. ആമീർഖാൻ പ്രധാന വേഷത്തിലെത്തുന്ന ലാൽ സിങ്ങ് ഛദ്ദ പൂർത്തിയാക്കുന്നതിന് മുൻപായിരുന്നു കരീന രണ്ടാമതും ഗർഭിണിയായത്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ നടി നിറവയറുമായി സെറ്റിലെത്തിയിരുന്നു. ഇത് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. സിനിമ ചിത്രീകരണത്തിന് ശേഷവും ടിവി ഷോകളിലും പരസ്യങ്ങളിലും നടി സജീവമായിരുന്നു.
Recommended Video

കരീനയുടെ പ്രസവം അടുത്തോടെ സെയ്ഫ് സിനിമാ തിരിക്കുകൾ മാറ്റിവെച്ച് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. സംവിധായകൻ ഓം റൗട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കരീനയ്ക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് സെയ്പ് അവധി എടുത്തിരിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ സെയ് ആദി പുരുഷിന്റെ സെറ്റിൽ എത്തുകയുളളൂ. ചിത്രത്തിൽ രാവണനായിട്ടാണ് നടൻ എത്തുന്നത്. നടി കരീനയായിരുന്നു സെയ്ഫിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചത്. സുന്ദരനായ വില്ലൻ എന്ന കുറിച്ചു കൊണ്ടായിരുന്നു പോസ്റ്റർ പങ്കുവെച്ചത്.


Click it and Unblock the Notifications