അഞ്ചാം മാസമായെന്ന് കരീന കപൂർ, കുഞ്ഞു വയറില്ലാത്ത കഫ്താൻ ചിത്രം പങ്കുവെച്ച് നടി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് കരീന കപൂർ ഖാൻ. കപൂർ കുടംബത്തിൽ നിന്ന് സിനിമയിൽ എത്തി, തന്റേതായ മേൽവിലാസം സൃഷ്ടിക്കുകയായിരുന്നു താരം. 2000 ൽ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡിൽ എത്തുന്നത്. 20 വർഷം പിന്നീടുമ്പോൾ ഒരുപിടി ശക്തമായ കഥാപാത്രങ്ങളാണ് നടിയുടെ പേരിനോടൊപ്പുള്ളത്. ബോളിവുഡിലെ ശക്തമായ സ്ത്രീസാന്നിധ്യങ്ങളിലൊരാളാണ് കരീന കപൂർ ഖാൻ.

ബോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ലേഡിയായ കരീന വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. നടി തന്നെയാണ് സന്തോഷ വാർത്ത തന്റെ ആരാധകരുമായി പങ്കുവെച്ചത്. പുതിയ അതിഥിയെ സ്വീകരിക്കാനുളള തയ്യാറെടുപ്പിലാണ് കരീനയും കുടുംബാംഗങ്ങളും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഗർഭകാല ചിത്രമാണ്. കരീന തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അഞ്ചാം  മാസത്തിലേയ്ക്ക്

കരീന കപൂറിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അഞ്ചാമാസമായെന്നും സ്ട്രോങ്ങാണെന്നും കുറിച്ച് കൊണ്ടാണ് കരീന തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട വസ്ത്രമായ കഫ്ത്താനിലാണ് നടി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പം തന്നെ കറഫ്ത്താൻ സീരീസ് തുടരുമെന്നും നടി കുറിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻജ് വൈറ്റ് ചെക്ക് കഫ്ത്താൻ ആണ് കരീന ധരിച്ചിരിക്കുന്നത്. നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കരീനയ്ക്ക് എല്ലാവിധ ആശംസകളും നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

സിമ്പിൾ ലുക്കിൽ

സിമ്പിൾ ലുക്കിലാണ് കരീന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അൽപം പോലും മേക്കപ്പില്ലാത്ത ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ കരീന പങ്കുവെച്ച ചിത്രത്തിൽ ബേബി ബംപ് കാണാൻ കഴിയുന്നില്ല. ഹാഫ് ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കരീ ന ദില്ലിയാണ് . മകൻ തൈമൂറിനും ഭർത്താവ് സെയ്ഫ് അലിഖാനോടൊപ്പമാണ് സിനിമ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. കരീനയുടെ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുൻപ് പറഞ്ഞത് പോലെ ഒക്ടോബർ 1ന് തന്നെ കരീന ലാൽ സിംഗ് ഛദ്ദയുടെ സെറ്റിൽ എത്തുകയായിരുന്നു.

 ലൊക്കേഷൻ ചിത്രം

ഇനി ഇനി 100 ദിവസത്തെ ചിത്രീകരണമാണ് കരീനയ്ക്ക് ശേഷിക്കുന്നത്. കെറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആമീർ ഖാൻ വളരെ നേരത്തെ തന്നെ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. വി.എഫ്.എക്സ് ഉപയോഗിച്ച് കരീനയുടെ ബേബി ബമ്പ് മറച്ചുവെച്ച് കൊണ്ടാകും ബാക്കി ചിത്രീകരണം പൂർത്തിയാക്കുക. 2021 ക്രിസ്മസിന് റിലീസായിട്ടാകും തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍
 പിറന്നാളിന്  ശേഷം

നാൽപ്പതാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന് ശേഷമാണ് നടി ദില്ലിയിലേയ്ക്ക് പോയത്. കരീനയ്ക്ക് ഗംഭീര പിറന്നാൾ സർപ്രൈസ് പാർട്ടിയയിരുന്നു കുടുംബാംഗങ്ങൾ ഒരുക്കിയത്. കരീനയുടെ രൂപം ഡിസൈൻ ചെയ്ത കേക്കാണ് 40ാം പിറന്നാളിന് മുറിച്ച്.നാൽപ്പത് എന്നും കേക്കിൽ എഴുതിയിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് സിമ്പിൾ ലുക്കിലാണ് കരീന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ച നിറത്തിൽ ചുവപ്പു പൂക്കളോട് കൂടിയ കഫ്താനായിരുന്നു നടി ധരിച്ചരുന്നത്. പ്രശസ്ത ഫാഷൻ ഡിസൈനറായ അനിത ദോഗ്രെയാണ് വസ്ത്രം ഡിസൈൻ ചെയ്തത്. 20,000 രൂപയാണ് ഇതിന്റെ വില.

കരീനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: kareena kapoor കരീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X