നിറവയറ് പുറംലോകത്തെ കാണിച്ച് കരീനയുടെ അഭ്യാസങ്ങള്‍; ഗര്‍ഭകാലത്തും ഇത്ര തേജസോടെ നില്‍ക്കുന്നത് കരീന മാത്രം

ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കുന്ന നടിമാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഈ ലോക്ഡൗണ്‍ കാലത്ത് വന്നത്. ബോളിവുഡില്‍ നിന്നും അനുഷ്‌ക ശര്‍മ്മയുടെയും കരീന കപൂറിന്റെയും വിശേഷങ്ങളായിരുന്നു വൈറലായത്. ജനുവരി ആദ്യ ആഴ്ചകളില്‍ അനുഷ്‌ക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ സന്തോഷത്തിലാണ്. ഇനി കരീനയാണ് കണ്മണിയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

ആദ്യ തവണ ഗര്‍ഭിണിയായപ്പോഴും കരീന തന്റെ ഫിറ്റ്‌നസ് നഷ്ടപ്പെടാതെ സൂക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത്തവണയും ഗര്‍ഭകാലത്ത് സകല തയ്യാറെടുപ്പുകളും നടത്തുകയാണെന്ന് സൂചിപ്പിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

രസകരമായ കാര്യം നിറവയര്‍ വ്യക്തമായി കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് നടി. 'അല്‍പം യോഗ, അല്‍പം ശാന്തത, ശക്തമായി തന്നെ തുടങ്ങുന്നു' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ക്യാപ്ഷനായി നടി എഴുതിയിരിക്കുന്നത്. പിങ്ക് നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കരീന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗര്‍ഭകാലത്തിന്റെ ക്ഷീണമൊന്നും കരീനയുടെ മുഖത്ത് കാണാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

kareena-baby-bump-

എന്നാല്‍ ആദ്യം പുറത്ത് വിട്ട ചിത്രങ്ങളെ കടത്തി വെട്ടുന്ന മറ്റ് ചിലത് കൂടി കരീന പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ കറുപ്പ് നിറമുള്ള വസ്ത്രത്തിലാണ് നടി. ഇപ്പോഴത്തെ മാനസികാവസ്ഥ കുറച്ച് കൂടി നീട്ടി. എന്നാണ് ഈ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കൊടുത്തത്. ഇത്തവണ കുറച്ച് റിസ്‌ക് ഉള്ള യോഗ ആയിരുന്നു കരീന പരീക്ഷിച്ചത്. ഒരു കൈയും കാല്‍മുട്ടും മാത്രം നിലത്ത് കുത്തി നില്‍ക്കുന്ന പൊസിഷന്‍ വലിയ വിമര്‍ശനങ്ങളും നേടി കൊടുത്തു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് കരീന നേരത്തെ തെളിയിച്ചിട്ടുണ്ട്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

kareena-baby-bump-

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ബോളിവുഡിലെ ഏറ്റവും കൂള്‍ ആയിട്ടുള്ള അമ്മ നിങ്ങളാണെന്നായിരുന്നു നടി ഷൈറ പറഞ്ഞത്. സിനിമാ താരങ്ങളും ആരാധകരുമടക്കം കരീനയുടെ പ്രിയപ്പെട്ടവരെല്ലാം കമന്റുകളുമായി എത്തുകയാണ്. ഒന്‍പതാം മാസത്തില്‍ യോഗ ചെയ്ത് നടി അനുഷ്‌ക ശര്‍മ്മയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തലകുത്തി നിന്നുള്ള ശീര്‍ഷാസനം ചെയ്തതാണ് അനുഷ്‌കയ്ക്ക് ട്രോളായി മാറിയത്. കരീനയും അതുപോലെ ഈ സമയത്ത് റിസ്‌ക് എടുക്കരുതെന്നാണ് ആരാധകര്‍ക്ക് ഒരുപോലെ പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X