നിറവയര്‍ തലോടി കൊണ്ട് നടി കരീന കപൂര്‍; ഗര്‍ഭിണിയായതോടെ സിംപിള്‍ ലുക്ക് പരീക്ഷിച്ച് താരസുന്ദരി

ലോക്ഡൗണ്‍ കാലത്ത് രണ്ടാമതും ഗര്‍ഭിണിയായതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. നടന്‍ സെയിഫ് അലി ഖാനും മകന്‍ തൈമൂര്‍ അലി ഖാനുമൊപ്പം കുഞ്ഞതിഥി വരുന്നതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ നടി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. കരീനയുടെ ആദ്യ പ്രസവം പലവിധ കാരണങ്ങള്‍ കൊണ്ട് ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇത്തവണയും അങ്ങനെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഗര്‍ഭിണിയായത് കൊണ്ട് മറ്റുള്ള കാര്യങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് കരീന തെളിയിച്ചിരുന്നു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ തന്നെ ഫാഷനിലും ഫിറ്റ്‌നസിലും തിളങ്ങാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. ഗര്‍ഭാവസ്ഥയ്ക്ക് അനുയോജ്യമായതും സിംപിളുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ കരീനയുടെ പുതിയ ചില ചിത്രങ്ങളാണ് ഫാഷനിസ്റ്റുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.

വെള്ള സല്‍വാറും ചുവപ്പ് ദുപ്പട്ടയും ധരിച്ച് കാറില്‍ വന്നിറങ്ങുന്നത് മുതലുള്ള കരീനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി കരീനയുടെ മാനേജര്‍ പൂനം ദമാനിയയുടെ വീട്ടിലെത്തിയപ്പോഴാണ് ട്രഡീഷണല്‍ ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്. അമ്മ ബബിതയും സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ മസബ ഗുപ്തയും കരീനയ്‌ക്കൊപ്പം എത്തിയിരുന്നു. പൂനം ദമാനിയ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മനോഹരമായ നിമിഷത്തെ കുറിച്ച് സൂചിപ്പിച്ച് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.

kareena-pregnant-

സിംപിള്‍ ലുക്ക് എന്നതിലുപരി കരീനയുടെ നിറവയറിലേക്കാണ് എല്ലാവരുടെയും കണ്ണുടക്കിയത്. സീറോ സൈസിലുണ്ടായിരുന്ന കരീനയുടെ വയറ് കുഞ്ഞ് വളരുന്നതിന് അനുസരിച്ച് നിറയുകയാണ്. ചുവപ്പ് ദുപ്പട്ട കൊണ്ട് നിറവയറ് മറച്ച് പിടിക്കാന്‍ നടി ശ്രമിച്ചെങ്കിലും അതിലും വ്യക്തമായി വയറ് കാണമായിരുന്നു. ഗര്‍ഭിണിയായതിന് പിന്നാലെ നിരവധി ആഘോഷങ്ങളിലാണ് കരീന പങ്കെടുത്തത്.

ഭര്‍ത്താവും ബോളിവുഡ് നടനുമായ സെയിഫ് അലി ഖാന്റെ ജന്മദിനവും ഇവരുടെ വിവാഹ വാര്‍ഷികവുമെല്ലാം ഈ കാലയളവിലായിരുന്നു. കൊറോണയുടെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും പൂര്‍ത്തിയാക്കാനുണ്ടായിരുന്ന സിനിമയുടെ ചിത്രീകരണത്തിനും കരീന എത്തിയിരുന്നു. ഇനി കുടുംബത്തിനൊപ്പമുള്ള ദീപാവലി ആഘോഷത്തിനായിരിക്കും നടി മുന്‍തൂക്കം നല്‍കുക എന്നാണ് അറിയുന്നത്.

Recommended Video

വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

ഗര്‍ഭകാലമായത് കൊണ്ട് അധികമാളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കി വളരെ കുറച്ച് അതിഥികളുടെ സാന്നിധ്യത്തില്‍ വീട്ടില്‍ നടക്കുന്ന പരിപാടികളിലാണ് നടി എത്താറുള്ളത്. അടുത്തിടെ വീട്ടില്‍ നടത്തിയ ഹാലോവീന്‍ പാര്‍ട്ടിയ്ക്കിടെ കരീന ധരിച്ച ചെരിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു ആ ചെരുപ്പിന്റെ വില. അതുപോലെ ഈ ദിവസങ്ങളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും പ്രത്യേകതകളേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X