Just In
- 20 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 52 min ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 1 hr ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
അമേരിക്കയിൽ പുതുയുഗ പിറവി; ജോ ബൈഡൻ അധികാരത്തിലേക്ക്.. ചരിത്രം കുറിച്ച് കമല ഹാരിസും
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗർഭകാലത്ത് ഇറുകിയ വസ്ത്രം ധരിച്ചാൽ എന്താണ് കുഴപ്പം, ഏഴാം മാസത്തിലെ നടിയുടെ വസ്ത്രധാരണം...
കരീന കപൂർ ഖാന്റെ രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതിയ അതിഥി എത്താൻ വളരെ കുറച്ച് മാസങ്ങൾ മാത്രമാണ് ഇനിയുള്ളത്. കുഞ്ഞ് അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ താരകുടുംബത്തിൽ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിത നടിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് കരീന. നടിയുടേയും കുടുംബത്തിന്റേയും ചെറിയ വിശേങ്ങൾ പോലും സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയാകാറുമുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടിയുടെ വസ്ത്രധാരണമാണ്. ഗർഭകാലത്ത് വ്യത്യസ്ത ഫാഷൻ പരീക്ഷണവുമായി നടി രംഗത്തെത്താറുണ്ട്. ഗർഭകാലത്ത് വളരെ അയഞ്ഞ വസ്ത്രങ്ങളാണ് പൊതുവെ ധരിക്കാറുളളത്. അതിൽ നിന്ന് വ്യത്യസ്തമായി ഇറുകിയ വസ്ത്രം ധരിച്ച് നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കരീനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വസ്ത്രംമാത്രമല്ല അതിന് ചേരുന്ന ആഭരണത്തിലും മേക്കപ്പിലും നടി അതീവ ശ്രദ്ധാലുവാണ്. ഗർഭകാലത്ത് സിമ്പിൾ മേക്കപ്പാണ് അധികവും നടി തിരഞ്ഞെടുക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് നടിയും ഭർത്താവ് സെയ്ഫ് അലിഖാനും ആശുപത്രിയിൽ പോയി വന്ന ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സിമ്പിൾ ലുക്കിലാണ് താരങ്ങൾ പുറം ലോകത്ത് പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുറത്തു വന്ന ചിത്രത്തിലും സിമ്പിൾ ലുക്കിൽ ആയിരുന്നു നടി.
ഏഴാം മാസത്തിലേയ്ക്ക് കടന്നിരിക്കുകയാണ് നടി. ഇപ്പോഴും തന്റെ ജോലിയിൽ സജീവമാണ് നടി. ഗർഭിണിയാണെന്ന് കരുതി വീട്ടിലിരിക്കാൻ തനിക്ക് കഴിയില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കരീന പറഞ്ഞിരുന്നു. അമ്മയാകുക എന്നത് രോഗാവസ്ഥ അല്ലെന്നും അതിനാൽ തന്നെ എപ്പോഴും വീട്ടിലിരിക്കാൻ കഴിയില്ലെന്നുമാണ് കരീന പറയുന്നത്. ആദ്യ മകൻ തൈമുറിനെ ഗർഭം ധരിച്ച കാലത്തും നടി സിനിമകളിലും ഫാഷൻ റാംപുകളിലും സജീവമായിരുന്നു. ഇപ്പോൾ ടെലിവിഷൻ അവതാരകയായി തിളങ്ങുകയാണ് കരീന. നിറവയറുമായിട്ടാണ് നടി ഷോകളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഇപ്പോൾ പുറത്തു വന്ന ചിത്രങ്ങൾ കരീന അവതരിപ്പിക്കുന്ന റേഡിയോ ഷോയ്ക്ക് വേണ്ടിയുളളതാണ്. കാർത്തിക് ആര്യൻ ആയിരുന്നു ഈ ഷോ ആദ്യം അവതരിപ്പിച്ചിരുന്നത്. ലാൽ സിങ്ങ് ഛദ്ദയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു നടി ഷോയുടെ ഭാഗമായത്.