പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ കരീന കപൂര്‍ വില്‍ക്കുമോ ?
കരീന കപൂറിന്റെ ഗര്‍ഭകാലം മാധ്യമങ്ങള്‍ തുടക്കം മുതല്‍ ആഘോഷിക്കുന്നതാണ്. ഗര്‍ഭിണിയാവുക എന്നത് ജൈവിക പ്രതിഭാസമാണെന്നും സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചില നിബന്ധനകള്‍ പാലിക്കേണ്ടതില്ലെന്നും തുറന്നടിച്ചു ഫാഷന്‍ ഈവന്റിനും മറ്റു ചലച്ചിത്രാധിഷ്ടിത പരിപാടികളിലും സജീവമായി പങ്കെടുക്കുകയാണ് നടി.
കരീന തന്റെ കുഞ്ഞിന്റെ ചിത്രങ്ങള്‍ ഒരു മാഗസിനു വില്‍ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഒന്നിലധികം മാധ്യമങ്ങള്‍ ചിത്രങ്ങള്‍ക്കായി ഇപ്പോഴേ കരീനയെ സമീപിച്ചെന്നാണ് വാര്‍ത്ത. താരങ്ങളുടെ കുഞ്ഞിന്റെ ചിത്രങ്ങള്‍ മാഗസിനുകള്‍ക്ക് വില്‍ക്കുന്നത് ഹോളിവുഡില്‍ സര്‍വ്വസാധാരണമാണ്. നല്ല തുക ഇവര്‍ ഇതില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

ഡിസംബര്‍ ആദ്യവാരമാണ് കരീനയ്ക്ക് ഡോക്ടര്‍ ഡെലിവറി ഡേറ്റ് നല്‍കിയിരിക്കുന്നത്. കുഞ്ഞിനായി മാസങ്ങള്‍ക്കു മുന്‍പേ മുറിയൊരുക്കിയിരിക്കുകയാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. മുറിയൊരുക്കുന്നതിനായി മികച്ച ഇന്റീരിയര്‍ ഡിസൈനറെ വിദേശത്തു നിന്നാണ് കൊണ്ടുവന്നത്. എന്തായാലും മാഗസിനുകള്‍ക്ക് കരീന പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ വില്‍ക്കുമോ എന്നത് കണ്ടറിയാം .
കരീന കപൂറി്‌ന്റെ ഫോട്ടോസിനായി


Click it and Unblock the Notifications











