ഗര്‍ഭിണിയാണ് ഞാന്‍, ഇപ്പോള്‍ അഞ്ച് മാസമായി; എല്ലാവരുടെയും ശരീരം ഒരുപോലെ ആയിരിക്കില്ലെന്ന് നടി

ബോളിവുഡില്‍ നിന്നും നടിമാരായ അനുഷ്‌ക ശര്‍മ്മ, കരീന കപൂര്‍ തുടങ്ങിയ നടിമാരും മലയാളത്തില്‍ പേളി മാണി അടക്കമുള്ളവരും തങ്ങളുടെ ഗര്‍ഭകാലം ആസ്വദിക്കുകയാണ്. പലരും തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഗര്‍ഭിണിയായതിന്റെ പേരില്‍ ബോഡി ഷെയിമിങ്ങിന് വിധേയരാവേണ്ടി വരുന്ന നടിമാരും ഇക്കൂട്ടത്തിലുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

നടിയും അവതാരകയുമൊക്കെയായ ടിജയ സിദ്ദുവും ഭര്‍ത്താവും നടനുമായ കരണ്‍വീര്‍ ബൊഹ്‌റയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ഓരോന്ന് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ശരീരത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

teejay-sidhu-

'ആളുകള്‍ പറയുന്നു ഞാന്‍ വളരെ മെലിഞ്ഞിട്ടാണെന്ന്. ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലാണ്. ഈ സമയങ്ങളില്‍ ഞാന്‍ വിചാരിക്കുന്നതിനെക്കാളും കൂടുതല്‍ ശരീരഭാരം ഉണ്ടായിരിക്കണമെന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ആവുന്നത് ഒരിക്കലും എളുപ്പമല്ല. ആദ്യത്തെ മൂന്ന് മാസം എനിക്ക് ഓക്കാനം വരുമായിരുന്നു. അതുകൊണ്ട് ഒന്നും കഴിക്കാന്‍ സാധിച്ചിരുന്നില്ല (ഗര്‍ഭാവസ്ഥയുടെ തിളക്കമൊന്നുമില്ല). ഇപ്പോള്‍ ഞാന്‍ നന്നായി കഴിക്കുന്നുണ്ട്. പക്ഷെ ഭാരം എന്റെ വയറ്റില്‍ മാത്രമേ കാണിക്കുന്നുള്ളു. അതിലെനിക്ക് കുഴപ്പമില്ല.

മെലിഞ്ഞതോ ശരീരഭാരമുള്ളതോ ആയ ഇതുപോലെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ഏതൊരു അമ്മയോടും നിങ്ങള്‍ എങ്ങനെയാണോ അതുപോലെ ആയിരിക്കാന്‍ ഞാന്‍ ഉപദേശിക്കും. നിങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് അധികം ചിന്തിക്കേണ്ട ആവശ്യമില്ല. ശരീരഭാരം കൂടുന്നതിനല്ല, എത്ര കാലം ആരോഗ്യത്തോടെ ഇരിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഓരോരുത്തരുടെയും ഗര്‍ഭകാലത്തുള്ള ശരീരം വ്യത്യസ്തമായിരിക്കും. സ്വയം സ്‌നേഹിക്കുക, അത് മാത്രമേ വേണ്ടതുള്ളു. എന്നാണ് നടി പറയുന്നത്.

ടിജയ സിദ്ദുവിന്റെ പോസ്റ്റ് കാണാം

More from Filmibeat

Read more about: actrss നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X