For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് കുഞ്ഞുങ്ങളുയുമായി കഷ്ടപ്പെട്ടപ്പോൾ സഹായിച്ചത് ഹൃത്വിക് മാത്രം'; സുഹൃത്തിന് നന്ദി പറഞ്ഞ് പ്രീതി സിന്റ!

  |

  ദിൽ സേ, കൃഷ് തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെയാണ് നടി പ്രീതി സിന്റ മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രിയായി മാറിയത്. ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും കുടുംബ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് പ്രീതിക്കും ഭർത്താവ് ജീനിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്. പ്രീതിക്ക് മാത്രമല്ല അടുത്തിടെ പ്രിയങ്കയും കുഞ്ഞിന് ജന്മം നൽകിയത് വാടക​ഗർഭധാരണത്തിലൂടെയാണ്.

  'ഡോക്ടർ സൈലന്റായതോടെ ജാസ്മിനും സൈലന്റ്, നിലപാട് രാജകുമാരിക്ക് എന്തുപറ്റി?'; കുറിപ്പുമായി പ്രേക്ഷകർ!

  ബോളിവുഡിലെ ഒട്ടുമിക്ക താരദമ്പതികളും വാടക ​ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നത്. നടൻ ഷാരൂഖാനും ഭാര്യ ​ഗൗരിക്കും ഇളയമകൻ അബ്രാം ജനിച്ചതും വാടക​ഗർഭധാരണത്തിലൂടെയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രീതി സിന്റയും ഭർത്താവ് ജീൻ ഗുഡ്ഇനഫും ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരായത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രീതി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്.

  'അവസ്ഥ മനസിലായപ്പോൾ വിഷം തന്ന് കൊന്നേക്കാനാണ് ഡോക്ടർമാരോട് പറഞ്ഞത്'; സ്വർണ തോമസ് പറയുന്നു!

  'എല്ലാവർക്കും ഹായ്... ഇന്ന് ഞങ്ങളുടെ അതിശയകരമായ വാർത്ത എല്ലാവരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ജീനും ഞാനും ആഹ്ലാദത്തിലാണ്. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് സിന്റ ഗുഡ്ഇനഫിനെയും ജിയ സിന്റ ഗുഡ്ഇനഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഞങ്ങളുടെ ഹൃദയങ്ങൾ നന്ദിയും സ്നേഹവും കൊണ്ട് നിറയുന്നു' എന്നാണ് പ്രീതി കുറിച്ചത്. മക്കൾ ജനിച്ച ശേഷം അടുത്തിടെയാണ് ഐപിഎൽ ടീം ഓണർ കൂടിയായ പ്രീതി ഇന്ത്യയിലേക്ക് എത്തിയത്. മണിക്കൂറുകളോളം നീണ്ട വിമാന യാത്രയിൽ തനിക്ക് കൈ സഹായമായ ഉറ്റ സുഹൃത്തിനെ കുറിച്ച് പ്രീതി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

  ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക്ക് റോഷനെ കുറിച്ചായിരുന്നു പ്രീതിയുടെ വൈകാരികമായ കുറിപ്പ്. കുഞ്ഞ് മക്കൾക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ ഹൃത്വിക്കും ഉണ്ടായിരുന്നുവെന്നും അദ്ദേഹമാണ് കുഞ്ഞുങ്ങളെ പരിപാലിച്ച് യാത്ര കുറച്ച് കൂടി സു​ഗമമാക്കി തന്നതെന്നുമാണ് ഹൃത്വിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രീതി കുറിച്ചത്. 'പലരും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും പോകും.... എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾ മാത്രമാണ് നിങ്ങളുടെ ഹൃദയത്തിൽ കാൽപ്പാടുകൾ അവശേഷിപ്പിക്കുന്നത്. വളരെ നീണ്ട വിമാനത്തിൽ ജയ്, ജിയ എന്ന ഞങ്ങളുടെ മക്കളെ നോക്കാനും പരിപാലിക്കാനും സഹായിച്ചത് ഹൃത്വിക്ക് റോഷൻ ആയിരുന്നു. ഇതൊക്കെ കൊണ്ടാണ് നിങ്ങളൊരു അതിശയിപ്പിക്കുന്ന സ്നേഹമുള്ള പിതാവാണ് എന്ന് പറയുന്നത്. ഞാൻ നിങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു....' പ്രീതി കുറിച്ചു.

  ഹൃത്വിക്ക് റോഷന് രണ്ട് ആൺമക്കളാണുള്ളത്. ഹൃത്വിക്ക് റോഷനിലെ നടനുള്ളതിനേക്കാൾ ആരാധകർ അദ്ദേഹ​ത്തിലെ അച്ഛനുണ്ട്. സുഹാനയുമായി ബന്ധം പിരിഞ്ഞ ശേഷം മക്കൾ ഹൃത്വി​ക്കിനൊപ്പമാണ് താമസിക്കുന്നത്. മക്കളുടെ സന്തോഷത്തിനായി മുൻഭാര്യ സുസന്നയ്ക്കൊപ്പം ഇടയ്ക്ക് വിനോദ യാത്രകളും നടത്താറുണ്ട് ഹൃത്വിക്ക് റോഷൻ. അതേസമയം ഹൃത്വിക്ക് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നടിയും ​ഗായികയുമെല്ലാമായ സബ ആസാ​​​ദാണ് ഹൃത്വിക്കിന്റെ കാമുകി. ആസാമിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ 1998ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ദിൽ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി. കൂടാതെ രണ്ട് ദേശീയ അവാർഡുകൾ, ഏഴ് ഫിലിംഫെയർ അവാർഡുകൾ, ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രത്യേക പരാമർശത്തിനുള്ള അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങളും പ്രീതിക്ക് ലഭിച്ചിട്ടുണ്ട്. കൽ ഹോ നാ ഹോ, വീർ സാര, കഭി അൽവിദാ നാ കെഹ്‌ന, ക്യാ കെഹ്‌ന, സംഘർഷ്, ദിൽ ചാഹ്താ ഹേ, ഫർസ് തുടങ്ങിയ ചിത്രങ്ങളിളും പ്രീതി അഭിനയിച്ചിട്ടുണ്ട്.

  Read more about: preity zinta
  English summary
  Preity Zinta Can't Stop Thanking Hrithik Roshan For Helping Her Twins, Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X