»   » അങ്ങനെ ഒടുവില്‍, വളരെ രഹസ്യമായി പ്രീതി സിന്റയുടെ വിവാഹം കഴിഞ്ഞു

അങ്ങനെ ഒടുവില്‍, വളരെ രഹസ്യമായി പ്രീതി സിന്റയുടെ വിവാഹം കഴിഞ്ഞു

By: Rohini
Subscribe to Filmibeat Malayalam

ഏറെ നാളത്തെ ഗോസിപ്പുകള്‍ അവസാനിപ്പിച്ച് അങ്ങനെ ബോളിവുഡ് നടി പ്രീതി സിന്റ 41 ആം വയസ്സില്‍ വിവാഹിതയായി. യു എസ് വംശജനായ ജീന്‍ ഗുഡ് ഇന്‍ഫാന്‍ ആണ് പ്രീതിയുടെ വരന്‍.

ലോസ് ആഞ്ചല്‍സില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രീതിയുടെ അടുത്ത സുഹൃത്തുക്കളായ സൂസന്‍, ഖാന്‍, സുരിലി, ഗോയല്‍ തുടങ്ങിയവര്‍ വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളായി.

 priti-zinta

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കള്‍ക്കും മറ്റുമായി ഏപ്രിലില്‍ ഗംഭീര വിരുന്ന് സത്കാരം ഒരുക്കുമെന്നാണ് കേള്‍ക്കുന്നത്. പ്രീതിയുടെ വിവാഹ ഫോട്ടോകള്‍ ലേലത്തില്‍ വിറ്റ് പണം പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് പ്രീതിയുടെയും ജീനിന്റെയും തീരുമാനം എന്ന് കേട്ടിരുന്നു.

2015 ലെ സിസിഎല്‍ മാച്ചിലാണ് പ്രീതിയും ജീനും തമ്മില്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. 18 മാസത്തോളും ഇരുവരും ഡേറ്റിങിവായിരുന്നു. വിവാഹം പെട്ടെന്ന് എടുത്ത തീരുമാനമാണ്.

 priti-zinta

നേരത്തെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍ അത് നിഷേധിച്ച് പ്രീതി ട്വിറ്ററിലെത്തിയിരുന്നു. ജനുവരിയില്‍ വിവാഹം ഉണ്ടാവും എന്ന വാര്‍ത്തയും പ്രീതി നിഷേധിച്ചിരുന്നു.

English summary
DREAMS CAME TRUE: Finally, Preity Zinta Gets Married In A Private Ceremony In LA
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam