നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്‌ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില്‍ നീതി തേടിഎത്തുമോ?

By Ambili

മുന്‍കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ബോളിവുഡ് നടി പ്രീതി സിന്റ പോലീസില്‍ പരാതി കൊടുത്തിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരുന്നത്. പ്രീതിയെ നെസ് വാഡിയ എന്ന ബിസിനസുകാരനായ കാമുകന്‍ മുറിയില്‍ പൂട്ടിയിട്ട് കയ്യേറ്റം ചെയ്തായിട്ടായിരുന്നു നടി അന്ന് നല്‍കിയ മൊഴി.

കേസില്‍ നെസ് വാഡിയയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഐപിഎല്‍ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളായിരുന്നു പ്രീതി സിന്റയും നെസ് വാഡിയും. 2014 മെയ് 30 ന് ഐപിഎല്‍ മത്സരത്തിനിടെയായിരുന്നു പ്രീതി സിന്റയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവം നടന്നിരുന്നത്.

 പ്രീതി സിന്റയുടെ കേസ്

പ്രീതി സിന്റയുടെ കേസ്

2014 ല്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെ തനിക്ക് നേരെ പീഡനശ്രമമുണ്ടായി എന്ന ആരോപണവുമായി നടി പ്രീതി സിന്റ രംഗത്തെത്തിയിരുന്നു. മുന്‍കാമുകനും ഐപിഎല്‍ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളില്‍ ഒരാളുമായിരുന്ന നെസ് വാഡിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ ആരോപണം.

കുറ്റപത്രം സമര്‍പ്പിച്ചു...

കുറ്റപത്രം സമര്‍പ്പിച്ചു...

നടി നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ പോലീസ് നെസ് വാഡിയയ്‌ക്കെതിരെ 200 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഐപിസി 354, 506, 509 എന്നീ വകുപ്പുകളാണ് വാഡിയയ്‌ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്.

പരസ്യമായ പീഡനം

പരസ്യമായ പീഡനം

2014 ല്‍ ഐപിഎല്‍ മത്സരം നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നും പരസ്യമായിട്ടായിരുന്നു വാഡിയ തന്നോട് മോശമായ വാക്കുകള്‍ പറഞ്ഞിരുന്നത്. ശേഷം മുറിയില്‍ പൂട്ടിയിട്ട് കൈയ്യേറ്റം ചെയ്തിരുന്നതായും നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.

കാമുകി കാമുകന്മാര്‍..

കാമുകി കാമുകന്മാര്‍..

ബോളിവുഡിലെ തിളങ്ങി നിന്ന നടി പ്രീതി സിന്റയും നെസ് വാഡിയയും ഐപിഎല്‍ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളാണ്. അതിനപ്പുറം ഇരുവരും അഞ്ച് വര്‍ഷത്തോളം പ്രണയിച്ചിരുന്നു എന്നതായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്ന കാര്യം. എന്നാല്‍ നെസിനെതിരെ ആരോപണവുമായി പ്രീതി രംഗത്തെത്തിയതോടെ ആ ബന്ധം അവിടെ അവസാനിക്കുകയായിരുന്നു.

വിവാഹിതയായി പ്രീതി

വിവാഹിതയായി പ്രീതി

ഒടുവില്‍ 2016 ല്‍ 41-ാം വയസിലായിരുന്നു പ്രീതി സിന്റ വിവാഹിതയായത്. ലോസ് ആഞ്ചല്‍സില്‍ ബിസിനസുകാരനായ ജീന്‍ ഗുണ്ട് ഇന്‍ഫാന്‍ ആണ് പ്രീതിയുടെ ഭര്‍ത്താവ്. പ്രീതിയുടെ വിവാഹഫോട്ടോസ് ലേലത്തില്‍ വിറ്റ് പാവപ്പെട്ടവര്‍ക്ക് പണം കൊടുക്കാനും നടി തീരുമാനിച്ചിരുന്നു.

 നുണക്കുഴി സുന്ദരി

നുണക്കുഴി സുന്ദരി

നടി പ്രീതി സിന്റയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത് നുണക്കുഴികളായിരുന്നു. ബോളിവുഡിന്റെ നുണക്കുഴി സുന്ദരിയായി അറിയപ്പെട്ടിരുന്ന പ്രീതിയ്ക്ക് വലിയനിര ആരാധകരാണുണ്ടായിരുന്നത്.

ദില്‍സേ

ദില്‍സേ

1998 ല്‍ ദില്‍സേ എന്ന സിനിമയിലൂടെയായിരുന്നു പ്രീതി സിന്റ സിനിമയിലേക്കെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത സിനിമ ഹിറ്റായിരുന്നു. പിന്നീട് ബോളിവുഡില്‍ നിറ സാന്നിധ്യമായിരുന്ന നടി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു.

സിനിമയില്‍ നിന്നും മാറി

സിനിമയില്‍ നിന്നും മാറി

2014 ലോട് കൂടി പ്രീതി സിന്റ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചിരുന്നു. സെയ്ഫ് അലി ഖാന്‍ നായകനായി അഭിനയിച്ച ഹാപ്പി എന്‍ഡിംഗ് എന്ന സിനിമയായിരുന്നു പ്രീതി അവസാനം അഭിനയിച്ച സിനിമ. ശേഷം ടെലിവിഷന്‍ പരിപാടിയിലും നടി പങ്കെടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X