For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ ഡിവോഴ്‌സുകള്‍ നടക്കും, കരണ്‍ ജോഹര്‍ പറഞ്ഞതിനെ കുറിച്ച് പ്രീതി സിന്‌റ

  |

  ബോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രീതി സിന്‌റ. നായികയായും സഹനടിയായുമെല്ലാം ഹിന്ദി സിനിമാലോകത്ത് ഏറെകാലം നടി തിളങ്ങി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായാണ് പ്രീതി സിന്‌റെ ബോളിവുഡില്‍ സജീവമായത്. ദില്‍സേ എന്ന മണിരത്‌നം ചിത്രത്തിലൂടെ തുടങ്ങിയ നടി തുടര്‍ന്ന് ബോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി മാറി. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി പ്രീതി. വിവാഹശേഷവും സിനിമകളില്‍ അഭിനയിച്ചിരുന്നു താരം.

  preityzinta

  അതേസമയം പ്രീതി സിന്‌റെയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് കഭി അല്‍വിദ നാ കെഹ്നാ. 2006ല്‍ പുറത്തിറങ്ങിയ സിനിമ കരണ്‍ ജോഹറിന്‌റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. പ്രീതി സിന്‌റയ്ക്ക് പുറമെ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, കിരണ്‍ ഖേര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്ന് പതിവ് കരണ്‍ ജോഹര്‍ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായുളള ഒരു ചിത്രമായിരുന്നു കഭി അല്‍വിദ ന കഹ്ന.

  വിവാഹ ശേഷമുളള പ്രണയമാണ് ചിത്രത്തില്‍ കാണിച്ചത്. തകര്‍ന്നുപോകുന്ന ജീവിത മൂല്യങ്ങളെ കുറിച്ചാണ് സിനിമ സംസാരിച്ചത്. രണ്ട് ദമ്പതിമാരെ ചുറ്റിപ്പറ്റിയുളള കഥ പറയുന്ന ചിത്രം ഈ കുടുംബങ്ങള്‍ തമ്മിലുണ്ടാകുന്ന അവിഹിത ബന്ധമാണ് കാണിക്കുന്നത്. സിനിമയുടെ പ്രമേയം ഇന്ത്യയില്‍ വിവാദമാകുമെന്നത് കൊണ്ട് തന്നെ കഥ നടക്കുന്നത് മുഴുവന്‍ അമേരിക്കയിലാണ് കാണിച്ചത്. ഷാരൂഖ് ഖാന്‌റെ ഭാര്യയായി പ്രീതി സിന്‌റയും, അഭിഷേക് ബച്ചന്‌റെ ഭാര്യയായി റാണി മുഖര്‍ജിയും സിനിമയില്‍ എത്തുന്നു.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  അതേസമയം കഭി അല്‍വിദ നാ കഹ്നെയുടെ പതിനഞ്ചാം വാര്‍ഷികത്തില്‍ വന്ന പ്രീതി സിന്‌റെയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയെ കുറിച്ച് അന്ന് കരണ്‍ ജോഹര്‍ പറഞ്ഞ കാര്യമാണ് പ്രീതി സിന്‌റെ തന്‌റെ കുറിപ്പില്‍ പറയുന്നത്. പ്രീതിയുടെ വാക്കുകളിലേക്ക്: കഭി അല്‍വിദ ന കെഹ്നാ ഇറങ്ങി 15വര്‍ഷം കഴിഞ്ഞു. കരണ്‍ എന്നോട് ആദ്യമായി ഈ സ്‌ക്രിപ്റ്റിനെ കുറിച്ച് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്ന് ഞങ്ങള്‍ ലണ്ടനിലായിരുന്നു. അദ്ദേഹം പറഞ്ഞു; ഡാര്‍ലിംഗ്, ഈ സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ വിവാഹ മോചനങ്ങള്‍ നടക്കും'. ഇത് അദ്ദേഹത്തിന്റെ ഒരു തമാശയാണെന്ന് കരുതി അന്ന് ഞങ്ങളെല്ലാം ചിരിച്ചു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  എന്നാല്‍ അത് തമാശയല്ലായിരുന്നു. വിവാഹത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണതകള്‍ കരണ്‍ കൈകാര്യം ചെയ്ത രീതി എന്നെ അതിശയിപ്പിച്ചു. എനിക്ക് സങ്കല്‍പ്പിക്കാവുന്നതിലും കൂടുതല്‍ വഴികളില്‍ അത് ശരിക്കും എന്നെ ഇളക്കിമറിച്ചു. ഈ അത്ഭുതകരമായ സിനിമയുടെ ഭാഗമായതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ചില സീനുകള്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എത്രമാത്രം പരിഭ്രാന്തിയിലായിരുന്നു എന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത് ശരിക്കും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു, പ്രിതി സിന്‌റ കുറിച്ചു.

  അതേസമയം നൂറ് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കഭി അല്‍വിദ നാ കെഹ്നാ. കരണ്‍ ജോഹറിന്‌റെയും ഷിബാനിയുടെയും തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. ഷാരൂഖ് ഖാനാണ് സിനിമ അവതരിപ്പിച്ചത്. ശങ്കര്‍ എഹ്‌സാന്‍ ലോയ് സംഗീതം നിര്‍വ്വഹിച്ചു. കരണ്‍ ജോഹറിന്‌റെ തന്നെ ധര്‍മ്മ പ്രൊഡക്ഷന്‍സായിരുന്നു നിര്‍മ്മാണം.

  നായകന്‌റെ റോളല്ലെന്ന് പറഞ്ഞിട്ടും മമ്മൂട്ടിയുടെ മറുപടി അമ്പരപ്പിച്ചു, അനുഭവം പങ്കുവെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

  Read more about: karan johar preity zinta
  English summary
  Preity Zinta Opens Up What Karan Johar Told To Her For Roping In Kabhi Alvida Naa Kehna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X