സറൊ​ഗസിക്ക് മുമ്പ് ഐവിഎഫിന് ശ്രമിച്ചു; ചിരിക്കാൻ പറ്റാതിരുന്ന നാളുകൾ; അമ്മയായതിനെക്കുറിച്ച് പ്രീതി സിന്റ

ബോളിവുഡിൽ വലിയ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് പ്രീതി സിന്റ. വളരെ പെട്ടെന്ന് തന്നെ താര പദവിയിലേക്ക് ഉയരാൻ പ്രീതിക്ക് കഴിഞ്ഞു. സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ പ്രീതി തിളങ്ങി. അഭിനയത്തിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് പ്രീതി സിന്റ. പ്രീതി സിന്റയുടെ വ്യക്തി ജീവിതം ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായതാണ്. ഗോസിപ്പുകളുടെ വലിയൊരു നിര തന്നെ പ്രീതിയെ തേടി വന്നു. അധോലോക നേതാക്കളുടെ ഭീഷണിക്ക് പോലും വഴങ്ങാത്ത പ്രീതി പ്രശ്നങ്ങളെയെല്ലാം നേരിട്ട് മുന്നോട്ട് നീങ്ങി.

2016 ലാണ് പ്രീതി സിന്റ വിവാഹിതയാകുന്നത്. അമേരിക്കക്കാരനായ ജീൻ ഗുഡ‍്ഇനഫ് ആണ് പ്രീതി സിന്റയുടെ ഭർത്താവ്. 2021ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. സറൊഗസി വഴിയാണ് ദമ്പതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രീതി സിന്റയിപ്പോൾ. ഐവിഎഫ് മുഖേന ഗർഭിണിയാകാൻ താൻ ശ്രമിച്ചിരുന്നെന്ന് പ്രീതി സിന്റ പറയുന്നു.

Preity Zinta

താനപ്പോഴും സന്തോഷവതിയല്ലെന്നും പ്രീതി പറയുന്നു. എല്ലാവരെയും പോലെ എനിക്ക് നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടായിട്ടുണ്ട്. എപ്പോഴും സന്തോഷവതിയായിരിക്കുക ചിലപ്പോൾ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ. ഐവിഎഫ് പക്രിയയുടെ സമയത്ത് താൻ അങ്ങനെയൊരു മാനസികാവസ്ഥയിലായിരുന്നെന്ന് പ്രീതി സിന്റ പറയുന്നു.

എപ്പോഴും പുഞ്ചിരിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോൾ ചുമരിൽ ചാരി കരയാൻ തോന്നും. അല്ലെങ്കിൽ ആരോടും സംസാരിക്കാതിരിക്കാൻ. എല്ലാ അഭിനേതാക്കളും ഇത്തരം വൈകാരികതയെ ബാലൻസ് ചെയ്യുകയാണെന്നും പ്രീതി സിന്റ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ പ്രീതി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പ്രീതി സിന്റയെ കൂടാതെ ബോളിവുഡിൽ നിരവധി പേർ സറൊ​ഗസി വഴി മാതാപിതാക്കളായിട്ടുണ്ട്.

Preity Zinta

പ്രിയങ്ക ചോപ്ര, കരൺ ജോഹർ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ ഇതിനുദാഹരണാണ്. ഷാരൂഖ് ഖാന്റെ ഇളയ മകനാണ് സറൊ​ഗസി വഴി ജനിച്ചത്. തെന്നിന്ത്യൻ നടി നയൻതാരയും സറൊ​ഗസി വഴിയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് നയൻതാരയുടെ ഇരട്ടക്കുട്ടികളുടെ പേര്.

പ്രീതി സിന്റ സിനിമാ രം​ഗത്തേക്ക് മടങ്ങി വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ ബോളിവുഡിൽ പഴയത് പോലെ സജീവമാകാൻ നടി തയ്യാറല്ല. ​ഗോസിപ്പുകൾ ഒരു കാലത്ത് പ്രീതിയെ വലിയ തോതിൽ വേട്ടയാടിയിരുന്നു. ബിസിനസുകാരൻ നെസ് വാദിയയുമായുണ്ടായ പ്രണയമാണ് ഇതിന് പ്രധാന കാരണം. 2005 മുതൽ 2009 വരെയെ ഈ ബന്ധം നീണ്ട് നിന്നുള്ളൂ. എന്നാൽ ഇതുണ്ടാക്കിയ കോലാഹലങ്ങൾ ചെറുതല്ല.

2014 ൽ പ്രീതി സിന്റ നെസ് വാദിയക്കെതിരെ പരാതിയും നൽകി. ഇയാൾ തന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു പരാതി. നെസ് വാദിയ ഈ ആരോപണങ്ങൾ നിഷേധിച്ചു. കേസ് കോടതിയിലെത്തിയെങ്കിലും പ്രശ്നം പറഞ്ഞ് തീർത്തതിനാൽ കോടതി കേസ് റദ്ദാക്കി.

More from Filmibeat

Read more about: preity zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X