സിവയെ തട്ടിക്കൊണ്ടുപോവുമെന്ന് ധോണിയോട് പ്രീതി സിന്റ! വൈറലായി നടിയുടെ പോസ്റ്റ്! കാണൂ
മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവ സോഷ്യല്‍ മീഡിയയില്‍ തിളങ്ങാറുളള താരപുത്രിയാണ്. സിവ ധോണിയുടെ ക്യൂട്ട് വീഡിയോസാണ് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും വൈറലാവാറുളളത്. ഇടയ്ക്ക് ഒരു മലയാളം പാട്ട് പാടി മലയാളികളെയും സിവ ഞെട്ടിച്ചിരുന്നു. താരപുത്രിയുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ ഒന്നടങ്കം വലിയ താല്‍പര്യമാണ് കാണിക്കാറുളളത്.
ഇപ്പോഴിതാ സിവയുടെ ആരാധകരില്‍ ഒരാളാണ് താനുമെന്ന് വെളിപ്പെടുത്തുകയാണ് ബോളിവുഡ് നടി പ്രീതി സിന്റ. ഈ കുട്ടിതാരത്തെ താന്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് ധോണിയോട് പ്രീതി തമാശ രൂപേണ പറഞ്ഞിരിക്കുന്നത്. "ക്യാപ്റ്റന്‍ കൂളിന് നിരവധി ആരാധകരുണ്ട്. ഞാനും അതില്‍പ്പെടും.എന്നാല്‍ ആരാധന ഇപ്പോള്‍ കുഞ്ഞ് ശിവയിലേക്ക് മാറുകയാണ്. അതുകൊണ്ട് സൂക്ഷിച്ചു കൊളളാനാണ് മുന്നറിയിപ്പ്. ചിലപ്പോള്‍ ഞാന്‍ അവളെ തട്ടിക്കൊണ്ടുപോവും". പ്രീതി സിന്റ ധോണിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയാണ് പ്രീതി സിന്റ. നാല് ലക്ഷത്തിലധികം പേരാണ് പ്രീതിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ നടിയുടെ പോസ്റ്റിനു താഴെ കമന്റുകളും കുറിച്ചിട്ടുണ്ട്.
ഐപിഎല്‍ നടക്കാറുളള സ്റ്റേഡിയങ്ങളിലെല്ലാം ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പം സിവയും എത്താറുണ്ട്. ഗ്രൗണ്ടില്‍ ധോണിക്കും കൂട്ടുകാര്‍ക്കുമൊപ്പമുളള സിവയുടെ ചിത്രങ്ങളും അടുത്തിടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ പ്ലേ ഓഫില്‍ കടന്ന ധോണിയും ടീമും ഡല്‍ഹിക്കെതിരായ മല്‍സരത്തിന്റെ തയ്യാറെടുപ്പുകളിലാണുളളത്.


Click it and Unblock the Notifications











