നാലാമത്തെ കോവിഡ് ടെസ്റ്റില്‍ കുറച്ച് പേടിയുണ്ട്! ദുബായിലെ ക്വാറന്റെനെ കുറിച്ച് പ്രീതി സിന്റ

By Prashant V R

ഐപിഎല്ലിനായി ലോസ്ആഞ്ചലസില്‍ നിന്നും ദുബായില്‍ എത്തിയ നടി പ്രതീ സിന്റെ ക്വാറന്റൈനീല്‍ കഴിയുകയാണ്. കഴിഞ്ഞ ആഴ്ചയാണ് കിംഗ്‌സ് ഇലന്‍ പഞ്ചാബിന്റെ ഉടമ കൂടിയായ നടി ദുബായിലെത്തിയത്. തുടര്‍ന്ന് ഒരു ഹോട്ടലില്‍ ക്വാറന്റൈനീല്‍ കഴിയുകയായിരുന്നു താരം. ഇതുവരെ നടന്ന മൂന്ന് കോവിഡ് ടെസ്റ്റുകളിലും പ്രീതി സിന്റെയുടെ റിസള്‍ട്ട് നെഗറ്റീവായിരുന്നു കാണിച്ചത്. അതേസമയം ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നതിന്റെ സന്തോഷം പ്രീതി സിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.

preityzinta

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ തന്റെ ഒരാഴ്ചത്തെ ക്വാറന്റൈന്‍ അവസാനിക്കുന്നതില്‍ ആവേശമുണ്ടെന്ന് നടി പറയുന്നു. നാളെ പുറത്തിറങ്ങാം. ഐപിഎല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ഇനി ഒരു കോവിഡ് ടെസ്റ്റ് കൂടി ബാക്കിയുണ്ട്. അതിലും നെഗറ്റീവാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം തനിക്ക് ''അല്‍പ്പം അസ്വസ്ഥത'' അനുഭവപ്പെടുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ വളരെ ആവേശത്തിലാണ്, കാരണം ഞാന്‍ നാളെ പുറത്തിറങ്ങാന്‍ പോകുന്നു. എനിക്ക് ഒരു കോവിഡ് ടെസ്റ്റ് കൂടി ഉണ്ടായിരുന്നു, ഞാന്‍ ആരെയും ശരിക്കും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, അല്‍പ്പം അസ്വസ്ഥതയുണ്ട് .എനിക്കറിയില്ല, അടുത്ത ടെസ്റ്റും നെഗറ്റീവാകുമെന്നാണ് കരുതുന്നത്. വീഡിയോയില്‍ നടി പറഞ്ഞു. അതേസമയം ക്വാറന്റൈനീല്‍ കഴിയുന്ന ആരും പേടിക്കേണ്ടതില്ലെന്നും എല്ലാം ഒകെ ആവുമെന്നും നടി വീഡിയോയില്‍ പറഞ്ഞു. പുതിയ വീഡിയോയില്‍ ആരാധകര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുമുണ്ട് താരം.

മണിരത്‌നം സംവിധാനം ചെയ്ത ദില്‍ സേ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രീതി സിന്റെ സിനിമയിലെത്തിയിരുന്നത്. ദില്‍സേയില്‍ ഷാരൂഖ് ഖാന്‍റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു നടി അഭിനയിച്ചിരുന്നത്. ദില്‍സേയ്ക്കു ശേഷവും ശ്രദ്ധേയ ചിത്രങ്ങള്‍ പ്രീതി സിന്റ ബോളിവുഡില്‍ ചെയ്തിരുന്നു. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചതിലൂടെയാണ് നടി മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയത്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

ദില്‍സേയ്ക്കു ശേഷമാണ് പ്രീതിക്ക് ബോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. സോള്‍ജിയര്‍, കോയി മില്‍ഗയ, വീര്‍സാര, കല്‍ഹനോ ന ഹോ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രീതിയുടെ കരിയറില്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളായിരുന്നു. രാകേഷ് റോഷന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃത്വിക്ക് റോഷന്‍ ചിത്രമായിരുന്നു കോയി മില്‍ഗയ. ഹൃത്വിക്കിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. സൂപ്പര്‍താരങ്ങളില്‍ പ്രീതിയുടെ അടുത്ത സുഹൃത്താണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനൊപ്പം അഞ്ച് ചിത്രങ്ങളിലായിരുന്നു പ്രീതി അഭിനയിച്ചിരുന്നത്.

വീഡിയോ

Read more about: preity zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X