സല്‍മാന്‍ ഖാനെ ഞെട്ടിച്ച് പ്രീതി സിന്റയുടെ ആ സര്‍പ്രൈസ്! കാണൂ
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് പ്രീതി സിന്റ. മണിരത്‌നം സംവിധാനം ചെയ്ത ദില്‍ സേ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രീതി സിനിമയിലെത്തിയിരുന്നത്. ദില്‍സേയില്‍ ഷാരൂഖ് ഖാന്‍റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു നടി എത്തിയിരുന്നത്. ദില്‍സേയ്ക്കു ശേഷവും ശ്രദ്ധേയ ചിത്രങ്ങള്‍ പ്രീതി ബോളിവുഡില്‍ ചെയ്തിരുന്നു.
ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചതിലൂടെയാണ് പ്രീതി മുന്‍നിര നടിമാരില്‍ ഒരാളായി ഉയര്‍ന്നിരുന്നത്. സൂപ്പര്‍താരങ്ങളില്‍ പ്രീതിയുടെ അടുത്ത സുഹൃത്താണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാനൊപ്പം അഞ്ച് ചിത്രങ്ങളിലായിരുന്നു പ്രീതി അഭിനയിച്ചിരുന്നത്. അടുത്തിടെ സല്‍മാന് പ്രീതി നല്‍കിയൊരു സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആരാധകരുടെ ഇഷ്ടതാരം
ആദ്യ ചിത്രമായ ദില്‍സേയില്‍ ശ്രദ്ധേയമായൊരു വേഷത്തിലായിരുന്നു പ്രീതി എത്തിയിരുന്നത്. ദില്‍സേയ്ക്കു ശേഷമാണ് പ്രീതിക്ക് ബോളിവുഡില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. സോള്‍ജിയര്‍,കോയി മില്‍ഗയ, വീര്‍സാര, കല്‍ഹനോ ന ഹോ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രീതിയുടെ കരിയറില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. രാകേഷ് റോഷന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃത്വിക്ക് റോഷന്‍ ചിത്രമായിരുന്നു കോയി മില്‍ഗയ. ഹൃത്വിക്കിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തല്‍ നിഷ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു പ്രീതി നടത്തിയിരുന്നത്.

കല്‍ഹോ ന ഹോ എന്ന ചിത്രം
നിഖില്‍ അദ്വാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു കല്‍ഹോ ന ഹോ. ചിത്രത്തില്‍ ഷാരുഖിനൊപ്പം സെയ്ഫ് അലി ഖാനും മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. പ്രീതി സിന്റയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ കല്‍ഹോ ന ഹോ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഷാരൂഖ്,സെയ്ഫ്,പ്രീതി തുടങ്ങിയവരുടെ മികച്ച പ്രകടനത്താലായിരുന്നു കല്‍ഹോ ന ഹോ ആരാധകരുടെ ഇഷ്ട ചിത്രമായി മാറിയിരുന്നത്.

വീര്‍സാര
യാഷ് ചോപ്രയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രങ്ങളിലൊന്നായിരുന്നു വീര്‍സാര. ഷാരൂഖും പ്രീതിയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം റാണി മുഖര്‍ജിയും പ്രധാനകഥാപാത്രമായി എത്തിയിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.വീര്‍സാരയില്‍ സാറ എന്നൊരു കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. വീര് എന്ന നായകകഥാപാത്രവും സാറയും തമ്മിലുളള പ്രണയമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്.

സല്‍മാന്‍ ഖാനൊപ്പമുളള ചിത്രങ്ങള്‍
ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ എന്ന ചിത്രത്തിലായിരുന്നു സല്‍മാന്‍ ഖാനൊപ്പം പ്രീതി ആദ്യമായി ഒന്നിച്ചഭിനയിച്ചിരുന്നത്. രാജ് കന്‍വര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രീതിയ്‌ക്കൊപ്പം റാണി മുഖര്‍ജിയും സല്‍മാന്റെ നായികാ വേഷത്തിലെത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ചന്ദ്രലേഖയുടെ ഹിന്ദി റീമേക്കായിരുന്നു ഈ ചിത്രം. തുടര്‍ന്നും സല്‍മാന്റെ നായികയായി പ്രീതി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. കരിയറിലെ അഞ്ച് ചിത്രങ്ങളിലാണ് സല്‍മാനൊടൊപ്പം പ്രീതി ഒരുമിച്ച് അഭിനയിച്ചിരുന്നത്.

സല്‍മാന് പ്രീതി നല്‍കിയ ആ സര്‍പ്രൈസ്
കഴിഞ്ഞ ദിവസം പ്രീതി സല്‍മാന്‍ ഖാന് നല്‍കിയൊരു സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സല്‍മാനെടുത്ത ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രീതി താരത്തിന് സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. ഒരു ബീച്ച് സൈഡില്‍ സല്‍മാന്റെ വളര്‍ത്തു നായയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പ്രീതി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
പ്രീതിയുടെ ട്വീറ്റ് കാണൂ
പ്രീതിയുടെ ട്വീറ്റ്


Click it and Unblock the Notifications











