ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
ബോളിവുഡ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് ദിൽ സേ സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ജിയാ ചലേ' എന്ന ഗാനം ബോളിവുഡ് പ്രേക്ഷകർ മാത്രമല്ല മലയാളി പ്രേക്ഷകരും നെഞ്ചിലേറ്റുന്നുണ്ട്. കേരളത്തിലാണ് ഈ ഗാനരംഗം ചിത്രീകരിച്ചത്. ഇപ്പോഴിതാ പാട്ടിന്റെ ഓർമ പങ്കുവെച്ച് നടി പ്രീതി സിന്റ. ആനകള്‍ക്ക് മുന്നില്‍ നിന്നും നൃത്തം ചെയ്യുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി ഓർമ പങ്കുവെച്ചിരിക്കുന്നത്.

"ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? നല്ല കുട്ടിയായി ഫറാ ഖാന്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയായിരുന്നു ഞാന്‍" എന്നാണ് പ്രീതി സിന്റ ക്യാപ്ഷനായി കുറിച്ചത്. ദില്‍ സെ ചിത്രീകരണത്തിനിടയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇതെന്നും നടി ട്വിറ്ററിൽ കുറിച്ചു.
നടി പ്രീതി സിന്റെയുടെ ബോളിവുഡിലെ ആദ്യ ചിത്രമാണ് ദില്‍ സേ. 1998 ൽ പുറത്തിറങ്ങിയ പ്രണയ-യുദ്ധ-ത്രില്ലർ ചലച്ചിത്രമാണിത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. നടി മനീഷ കൊയ്‌രാളയും ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചത്.
വടക്കുകിഴക്കന്‍ ഇന്ത്യയിലെ സായുധകലാപത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമായ ദില്‍ സേയ്ക്ക് അക്കൊല്ലത്തെ മികച്ച ക്യാമറമാന്‍ (സന്തോഷ് ശിവന്‍), മികച്ച ഓഡിയോഗ്രാഫര്‍ (എച്ച് ശ്രീധര്‍) എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.


Click it and Unblock the Notifications