For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: പ്രേം രത്തന്‍ ദന്‍ പായോ

  By Neethu
  |

  'പ്രേം രത്തന്‍ ദന്‍ പായോ' എന്ന ചിത്രം വലിയൊരു കാത്തിരിപ്പ് തന്നെയായിരുന്നു. സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മാത്രമല്ല ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ഭരത്യയുടെ 16 വര്‍ഷത്തെ കാത്തിരിപ്പിന്റെ കഥ കൂടിയുണ്ട് ചിത്രത്തിന് പിന്നില്‍. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയായിരുന്നു പ്രേം രത്താന്‍ ധന്‍ പയോ.

  ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ച അന്നു മുതല്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. ഈ ദീപാവലിക്ക് ആരാധകര്‍ക്ക് ദൃശ്യവിസ്മയമൊരുക്കുകിയാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തിയത്. പതിനാറു വര്‍ഷത്തിനു ശേഷം സല്‍മാനും സൂരജ് ഒന്നിക്കുന്ന ചിത്രമാണിത്. വാര്‍ത്തകള്‍ ഏറെ വന്നെങ്കിലും ചിത്രത്തിന്റെ കഥയോ പശ്ചാതലമോ എന്താണെന്ന് ആരും അറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

  ഇന്ന് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഞങ്ങള്‍ തരും, പ്രേം രത്താന്‍ ധന്‍ പയോ എന്ന സിനിമയെക്കുറിച്ച്, തിയ്യറ്റില്‍ പോയി കാണേണ്ട സിനമയാണേ? 2015 ലെ സൂപ്പര്‍ ഹിറ്റ് ആണോ? തുടര്‍ന്നു വായിക്കൂ കൂടുതല്‍ അറിയുന്നതിന്...

  prem-ratan-dhan-payo

  സൂരജ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്രേം രത്തന്‍ ദന്‍ പായോ. സല്‍മാന്‍ഖാന്‍ ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. വിജയ് സിങ്, നാടക നടനായ പ്രേം എന്നിവരാണ് രണ്ടു കഥാപാത്രങ്ങള്‍. സോനം കപൂറാണ് സിനിമയിലെ നായിക. രാജകുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. രാജാവിന്റെ അവിഹിത ബന്ധത്തിലുണ്ടായ മകനാണ് വിജയ് സിങ് . അടുത്ത രാജാവായി പട്ടാഭിഷേകത്തിന് ഒരുങ്ങുന്നതാണ് കഥയുടെ തുടക്കം. അച്ഛന്റെ അവിഹിതത്തിലുണ്ടായ മകനെ അംഗീകരിക്കുന്നതിന് മറ്റു മക്കള്‍ക്ക് കഴിയുന്നില്ല. രാജരക്തത്തില്‍ ജനിച്ച മകള്‍ക്ക് രാജസ്ഥാനം നല്‍കാതെ വിജയ്ക്ക് നല്‍കുന്നതില്‍ അതൃപ്തിയും ഇവര്‍ക്കുണ്ട്. അജയ്(നീല്‍ നിതിന്‍ മുകേഷ്) രാജാവിന്റെ മറ്റൊരു മകനാണ്. എസ്റ്റേറ്റ് മാനേജരുടെ കുതന്ത്രങ്ങളാണ് രാജകുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും വഴിയൊരുക്കുന്നത്.

  വിജയ് സിങ് വിവാഹം കഴിക്കാന്‍ പോകുന്നത് മൈഥിലിയെയാണ്(സോനം കപൂര്‍). എന്നാല്‍ ആര്‍ക്കും ഇഷ്ടപ്പെടാത്ത പരുക്കന്‍ സ്വഭാവക്കാരനാണ് വിജയ്. അജയും എസ്റ്റേറ്റ് മാനേജറരും ചേര്‍ന്ന് പട്ടാഭിഷേകത്തിന് നാല് ദിവസം മുന്‍പ് വിജയ് സിങിനെ വധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കാവല്‍ക്കാരന്‍ വിജയുടെ ജീവന്‍ രക്ഷിക്കുകയും രഹസ്യമായി കൊട്ടാരത്തിന്റെ ഗുഹയില്‍ താമസിപ്പിക്കുകയും ചെയ്യുന്നു. ജീവനു വേണ്ടി പോരാടുന്ന വിജയ്ക്കു പകരമായി അപരനെ കൊണ്ടു വരുക മാത്രമായിരുന്നു കാവല്‍ക്കാരന്റെ മുന്നിലുള്ള ഏക വഴി. കാഴ്ചയില്‍ സാദൃശ്യമുള്ള നാടകക്കാരന്‍ പ്രേം ആണ് പിന്നീട് വിജയ് സിങ് ആയി മാറുന്നത്.

  കഥയുടെ ട്വിസ്റ്റും ഇവിടെ നിന്നാണ് തുടങ്ങുന്നത്. പ്രേം എന്ന കഥാപാത്രം വിജയ് ആയി മാറിയപ്പോള്‍ കഥയുടെ പശ്ചാതലവും മാറി. മൈഥിലിക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു പ്രണയ നായകനാവുകയായിരുന്നു പിന്നീട് വിജയ്. സഹോദരിമാരുടെ ഇഷ്ടത്തെ പിടിച്ചു പറ്റിയ വിജയ് കൊട്ടാരത്തില്‍ ഒരിക്കല്‍ കൂടി സന്തോഷത്തിന്റെ നാളുകള്‍ കൊണ്ടു വന്നു.

  വിജയ് സിങിനെ പരാജയം ആഗ്രഹിക്കുന്നത് ഇപ്പോള്‍ രണ്ടു പേരാണ്, ഒറിജിനല്‍ വിജയ് സിങ് തിരിച്ചു വരുമോ? അപരന്‍ പ്രേം പിടിക്കപ്പെടുമോ? ഇവരുടെ പ്രണയം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എവിടെ അവസാനിക്കും? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതിന് സിനിമ കാണൂ...

  സല്‍മാന്‍ എന്ന നടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ചിത്രത്തെ ആസ്വദിക്കാം. കൂടുതലായി പ്രതീക്ഷിക്കുന്നവരെ സിനിമ ബോറടിപ്പിക്കും. ചിത്രത്തിലെ റെമാന്റിക് ഗാനരംഗങ്ങള്‍ ആസ്വാദനം പകരുന്നതാണെന്ന് പറയാതെ വയ്യ. ഒരു തവണ കണ്ടു മറക്കുന്ന ചിത്രം മാത്രമായി കണക്കാകുക.

  English summary
  Director Sooraj Barjatya's much-awaited film, Prem Ratan Dhan Payo starring Salman Khan and Sonam Kapoor in lead roles has released worldwide. Finally, the day has arrived when we shall get to know whether the movie is worth all the hype generated by the makers and fans!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X