സല്ലു പ്രതീക്ഷകളെ തച്ചുടയ്ക്കുമോ? പ്രേം രത്തന്‍ ധന്‍ പായോ ട്രെയിലര്‍ കാണൂ
ബജ്രംഗി ഭായ്ജാന്‍ എന്ന ബോളിവുഡ് ഹിറ്റ് ചിത്രം നല്‍കിയ നല്ല ഇമേജ് തകര്‍ക്കാനാണോ സല്ലുവിന്റെ പുറപ്പാട്. സല്‍മാന്‍ ഖാന്‍ ആരാധകരുടെ പ്രതീക്ഷ തകര്‍ക്കുമോ..? പറയാന്‍ കാരണം മറ്റൊന്നുമല്ല. സല്‍മാന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.
ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ പറയുന്നത് ഇതൊക്കെ തന്നെയാണ്. വീണ്ടും പൈങ്കിളി പ്രേമവുമായാണ് സല്ലു വന്നിരിക്കുന്നത് എന്നു തന്നെ പറയാം. എന്നാല്‍, പ്രതീക്ഷകള്‍ പൂര്‍ണമായി ഇല്ലാതായി എന്നു പറയാന്‍ കഴിയില്ല. സല്‍മാന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നു തന്നെയാണ് വിശ്വാസം. ആക്ഷന്‍ വേഷങ്ങളില്‍ നിന്നും മാറി പ്രണയ നായകനായിട്ടാണ് താരം ഇതില്‍ എത്തുന്നത്.

സോനം കപൂറാണ് ചിത്രത്തിലെ നായിക. സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്യുന്ന ചിത്രം രാജശ്രീ ഫിലിംസാണ് നിര്‍മ്മിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബര്‍ 12ന് ചിത്രം തിയറ്ററുകളിലെത്തും.


Click it and Unblock the Notifications