കട്ടി ഭട്ടിയുടെ ആദ്യ പോസ്റ്ററെത്തി
തനു വെഡ്‌സ് മനു റിട്ടേണ്‍സ് ബോക്‌സ് ഓഫീസില്‍ സുപ്പര്‍ ഹിറ്റായി ഓടിക്കെണ്ടിരിക്കെ കങ്കണ റാണത്തിന്റെ പുതിയ ചിത്രം കട്ടി ഭട്ടിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തിന്‍െ സംവിധായകന്‍ നിഖില്‍ അദ്വാനി തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.ഇമ്രാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ കങ്കണയുടെ നായകന്‍.

ഇരുവരും ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. കട്ടി ഭട്ടിയില്‍ കങ്കണ ഇരട്ടവേഷത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഞായറാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും. സെപ്തംബറിലാണ് റിലീസ്.
കങ്കണയുടെ പുതിയ സിനിമ തനു വെഡ്‌സ് മനു റിട്ടേണ്‍സ് 100 കോടി ക്ലബില്‍ എത്തിയിരുന്നു. ആനന്ദ് എല്‍ റായി സംവിധാനം ചെയത റൊമാന്റിക് കോമഡി തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് റിട്ടേണ്‍സ്. മാധവനാണ് ചിത്രത്തില്‍ നായകന്‍.


Click it and Unblock the Notifications