വിശ്വസിക്കാനാവുന്നില്ല! ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി നേര്‍ന്ന് മലയാള സിനിമാലോകവും!
സിനിമാലോകത്തേയും പ്രേക്ഷകരേയും വേദനയിലാഴ്ത്തി മറ്റൊരു വിയോഗം കൂടി. ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളായ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചുവെന്നറിഞ്ഞതിന്റെ സങ്കടത്തിലാണ് എല്ലാവരും. ലോക് ഡൗണ്‍ സമയമായതിനാല്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ പോലും കഴിയാത്തതിന്‍രെ വേദനയാണ് സുഹൃത്തുക്കള്‍ പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇര്‍ഫാന്‍ ഖാന്റെ അമ്മ മരിച്ചത്. മുംബൈയിലായിരുന്നതിനാല്‍ വീഡിയോ കോളിലൂടെയായിരുന്നു ഇര്‍ഫാന്‍ ഖാന്‍ അമ്മയെ അവസാനമായി കണ്ടത്. അമ്മയ്ക്ക് പിന്നാലെയായി മകനും യാത്രയായിരിക്കുകയാണ് ഇപ്പോള്‍.
പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ക്കാണ് ഇര്‍ഫാന്‍ ഖാന്‍ ജീവന്‍ പകര്‍ന്നത്. സലാം ബോംബെയെന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതം കൂടിയാണ് അവസാനിച്ചത്. താരത്തിന് ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. അപ്രതീക്ഷിതമായ ഈ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പലരും പറഞ്ഞത്.

മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലായിരുന്നു അന്ത്യം. വന്‍കുടലിലെ അണുബാധയായിരുന്നു മരണകാരണം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ താരത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാള സിനിമയിലെ താരങ്ങളും എത്തിയിരുന്നു. പൃഥ്വിരാജ്, ഗീതുമോഹന്‍ദാസ്, പേളി മാണി, വിനയ് ഫോര്‍ട്ട്, നസ്രിയ നസീം, ദുല്‍ഖര്‍ സല്‍മാന്‍, രമ്യ നമ്പീശന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, സണ്ണി വെയ്ന്‍, തുടങ്ങി നിരവധി പേരാണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്.
ഇർഫാൻ ഖാ ന്‍റെ മരണവാർത്ത അങ്ങേയറ്റം സങ്കടപ്പെടുത്തുന്നതാണ് . അദ്ദേഹത്തി ന്‍റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെയെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ഇർഫാൻ ഖാൻ, സമാധാനത്തോടെ വിശ്രമിക്കുക. നിങ്ങൾക്ക് മാത്രം നൽകാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്.ഇന്ത്യൻ സിനിമക്കായി നിങ്ങൾക്ക് ഇനിയും വളരെയധികം ചെയ്യാൻ കഴിയുമായിരുന്നു. നിങ്ങളെ ഞങ്ങൾക്ക് ഏറെ നഷ് ടപ്പെടുമെന്നായിരുന്നു പൃഥ്വിരാജിന്‍റെ കുറിപ്പ്. മരണത്തെക്കുറിച്ച് കേട്ടപ്പോൾ തികച്ചും ഞെട്ടലും സങ്കടവുമുണ്ടായി. എത്ര മികച്ച നടനായിരുന്നു. ഓർമകൾക്ക് നന്ദി സർ എന്നായിരുന്നു നിവിന്‍ പോളി കുറിച്ചത്.


Click it and Unblock the Notifications











