»   » പൃഥ്വിരാജ് വീണ്ടും വില്ലന്‍ റോളില്‍

പൃഥ്വിരാജ് വീണ്ടും വില്ലന്‍ റോളില്‍

By: Pratheeksha
Subscribe to Filmibeat Malayalam

വില്ലനായാലും ഹീറോ ആയാലും അത് തന്മയത്വത്തോടെ നൂറുശതമാനം അര്‍പ്പണബോധത്തോടെ ചെയ്യുന്ന നടനാണ് പൃഥ്വിരാജെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഹീറോ ആയിട്ടാണ് നടന്‍ കൂടുതല്‍ അഭിനയിച്ചിട്ടുളളതെങ്കിലും വില്ലന്‍ റോളിലും തിളങ്ങിയിട്ടുണ്ട്.

പൃഥ്വിരാജിന്റെ വില്ലന്‍ വേഷം വീണ്ടും പ്രേക്ഷകരിലെത്തുകയാണ്. മലയാളത്തിലല്ല ബോളിവുഡ് ചിത്രത്തിലൂടെയാണെന്നു മാത്രം. ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ശബാന എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് വില്ലന്‍ റോളിലെത്തുന്നത്.

Read more: ദാ വീണ്ടും യുദ്ധം തുടങ്ങി; ഷാറൂഖിന്റെ നാണംകെട്ടകളി വിലപ്പോവില്ലെന്ന് നിര്‍മ്മാതാവ്

prithviraj-turns-villain-

അക്ഷയ് കുമാറും തപ്‌സി പന്നുവുമാണ് മുഖ്യ റോളില്‍. മനോജ് ബാജ്‌പേയി ,അനുപം ഖേര്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രം കാവിയ തലൈവന്‍,കാന കണ്ടേന്‍,തെലുങ്ക് ചിത്രം പോലീസ് പോലീസ് എന്നിവയിലാണ് പൃഥ്വിരാജ് ഇതിനു മുന്‍പ് വില്ലന്‍ റോളിലെത്തിയത്.

English summary
Prithviraj, the talented young actor of Mollywood, is one of the rare actors who absolutely not worried about their onscreen image. Now, Prithviraj is all set to play a villain, once again.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam