ശ്രീദേവിക്ക് ആദരവുമായി പ്രിയ പ്രകാശ് വാര്യര്‍, വീഡിയോ വൈറലാവുന്നു, കാണൂ!

ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ചാണ് ശ്രീദേവി യാത്രയായത്. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോയ ശ്രീദേവിക്ക് അവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയും താരം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് താരം മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് പറഞ്ഞായിരുന്നു ശ്രീദേവി വിവാഹ ചടങ്ങുകള്‍ക്ക് ശേഷവും ദുബായില്‍ തുടര്‍ന്നത്. ഖുഷിക്കൊപ്പം മുംബൈയിലേക്ക് തിരിച്ചെത്തിയ ബോണി കപൂര്‍ പ്രിയതമയ്ക്ക് സര്‍പ്രൈസ് നല്‍കാനായി തിരിച്ചുപോയിരുന്നു. എന്നാല്‍ ഭാര്യയുടെ ചേതനയറ്റ ശരീരമായിരുന്നു അദ്ദേഹത്തിനെ വരവേറ്റത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരും ശ്രീദേവിക്ക് ആദരവ് അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ശ്രീദേവിക്ക് വേണ്ടി പാടുന്നു

ശ്രീദേവിക്ക് വേണ്ടി പാടുന്നു

മാണിക്യ മലരായ പൂവി എന്ന അഡാര്‍ ലവിലെ ഗാനത്തിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കെപ്പെട്ടത്. നിമിഷങ്ങള്‍ കൊണ്ടാണ് ഈ മിടുക്കി സോഷ്യല്‍ മീഡിയയിലെ താരമായി മാറിയത്. ശ്രീദേവി അഭിനയിച്ച ഗാനം ആലപിച്ചാണ് പ്രിയ താരത്തിന് ആദരവ് നല്‍കിയത്.

പ്രിയ പാടുന്ന വീഡിയോ കാണൂ

ശ്രീദേവിക്ക് ആദരവ് നല്‍കി പ്രിയ പ്രകാശ് ആലപിച്ച ഗാനം കാണൂ

 ശ്രീദേവിയുടെ ജീവിതത്തിലും ആവര്‍ത്തിച്ചു

ശ്രീദേവിയുടെ ജീവിതത്തിലും ആവര്‍ത്തിച്ചു

ഫെബ്രുവരി 28നായിരുന്നു ജുദായ് എന്ന സിനിമ പുറത്തിറങ്ങിയത്. 21 വര്‍ഷത്തിന് ശേഷം അതേ ദിവസം താരത്തിന്‍രെ ജീവിതത്തിലും അതേ കാര്യം ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇരട്ട വേഷത്തില്‍ അഭിനയിക്കാന്‍ അവസരം

ഇരട്ട വേഷത്തില്‍ അഭിനയിക്കാന്‍ അവസരം

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രി ഇനി ആരാധകമനസ്സില്‍ ജീവിക്കും. ബാസിഗര്‍ എന്ന സിനിമയില്‍ താരത്തിന് ഇരട്ടവേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ശില്‍പ്പ ഷെട്ടിയും കജോളും ആ കഥാപാത്രങ്ങളെ ഏറ്റെടുക്കുകയായിരുന്നു.

മരണത്തിലും നിലനിര്‍ത്തി

മരണത്തിലും നിലനിര്‍ത്തി

താരത്തിന് ഏറെ പ്രിയപ്പെട്ട വെളുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞാണ് സഹപ്രവര്‍ത്തകരും കുടുംബാഗംങ്ങളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ചുവന്ന പട്ടുസാരിയാണ് താരത്തെ അണിയിച്ചത്.

ആഘോഷങ്ങളൊന്നുമില്ല

ആഘോഷങ്ങളൊന്നുമില്ല

ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് ബോണി കപൂറും കുടുംബവും ഇത്തവണത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

താരപുത്രികളെ കണ്ടപ്പോള്‍

താരപുത്രികളെ കണ്ടപ്പോള്‍

സഹപ്രവര്‍ത്തകയെ അവസാനമായി കാണാനെത്തിയവരില്‍ പലരും താരപുത്രികളെ കണ്ടപ്പോഴാണ് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. താരങ്ങളില്‍ അധികം പേരും വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞത്.

ഐശ്വര്യ റായി എത്തിയപ്പോള്‍

ഐശ്വര്യ റായി എത്തിയപ്പോള്‍

ശ്വേത ബച്ചനും ജയ ബച്ചനുമൊപ്പമാണ് ഐശ്വര്യ എത്തിയത്. ശ്രീദേവിയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബിഗ് ബി ട്വീറ്റ് ചെയ്ത കുറിപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X