അമ്പരപ്പിക്കുന്ന മേക്കോവറില്‍ അതീവ ഗ്ലാമറസായി പ്രിയ വാര്യരെത്തി! ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ വൈറല്‍

കണ്ണിറുക്കി സുന്ദരിയായ പ്രിയ പ്രകാശ് വാര്യറിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് പ്രിയ. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തനിക്ക് മിടുക്കുണ്ടെന്ന് ഈ താരം തെളിയിച്ചിരുന്നു. പ്രഖ്യാപനം മുതലേ തന്നെ പ്രിയയുടെ സിനിമകള്‍ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. ആദ്യ സിനിമയായ ഒരു അഡാര്‍ ലവ് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടയിലാണ് ആരാധകര്‍ക്കായി അടുത്ത സിനിമയുടെ ടീസറെത്തിയത്.

പ്രിയയുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മുന്‍പെങ്ങും കാണാത്ത തരത്തില്‍ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലയാളിയായ പ്രശാന്ത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതീവ ഗ്ലാമറസായ പ്രിയയെയാണ് ടീസറില്‍ കാണുന്നത്.

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍

അഡാര്‍ ലവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ വാര്യരും ലോകശ്രദ്ധ നേടിയത്. ദേശീയ മാധ്യമങ്ങള്‍ വരെ ഈ താരത്തിന് പിന്നാലെയായിരുന്നു. തൃശ്ശൂര്‍ സ്വദേശിനിയായ പ്രിയയുടെ കണ്ണിറുക്കലിനെ വാഴ്ത്തി സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ രംഗത്തെത്തിയിരുന്നു. സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് താരത്തിന്റെ ബോളിവുഡ് ചിത്രത്തിന്റെ ടീസറെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുന്‍പ് കാണാത്ത തരത്തില്‍ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ശ്രീദേവി ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവ്

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സിനിമയൊരുക്കുന്നത്. 70 കോടി ബജറ്റിലൊരുക്കുന്ന സിനിമ പൂര്‍ണ്ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ഭഗവാന്‍ എന്ന സിനിമയൊരുക്കിയതും ഇദ്ദേഹമാണ്. അഡാര്‍ ലവിന്റെ ക്യാമറാമാനായ സീനു സിദ്ധാര്‍ത്ഥാണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കാനെത്തുന്നത്. ഹൊറര്‍ ത്രില്ലാണെന്ന് ജനിപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തുവന്നത്. ഏപ്രിലില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ടീസര്‍ കാണാം

ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കാണൂ.

ശ്രദ്ധിക്കപ്പെട്ടത്

ശ്രദ്ധിക്കപ്പെട്ടത്

സിനിമ ഇറങ്ങും മുന്‍പ് തന്നെ താരമായി മാറിയ അഭിനേത്രിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശ്ശൂര്‍ സ്വദേശിനിയായ തരം ഇപ്പോള്‍ പ്രശസ്തയായ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഒമര്‍ ലുവിന്റെ മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ സപ്പോട്ടിങ്ങ് ക്യാരക്ടര്‍ അവതരിപ്പിക്കാനായിട്ടായിരുന്നു പ്രിയ എത്തിയത്. എന്നാല്‍ പ്രിയയുടെ അഭിനയ മികവിന് മുന്നില്‍ സിനിമയുടെ തിരക്കഥയും മാറുകയായിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെയാണ് ഈ താരം ലോകപ്രശസ്തി നേടിയത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മറ്റ് താരങ്ങളെയെല്ലാം കടത്തിവെട്ടുന്നത്ര ശക്തമായ ആരാധകപിന്തുണയാണ് ഈ മിടുക്കിക്ക് ലഭിച്ചത്.

വിമര്‍ശനങ്ങളും കുറവല്ല

വിമര്‍ശനങ്ങളും കുറവല്ല

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയ പ്രിയ റാംപിലൂടെ നടന്നുവരുന്നതിനിടയില്‍ ഗൗണ്‍ പൊക്കാനായി അസിസ്റ്റന്‍റ് വന്നത് വന്‍വിവാദമായി മാറിയിരുന്നു. കറുത്ത ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് പ്രിയ എത്തിയത്. ഗൗണ്‍ നിലത്ത് വലിയുന്നതിനിടയില്‍ താരത്തിന് നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് അസിസ്റ്റന്റ് എത്തിയത്. പിന്നീട് ഗൗണ്‍ പൊക്കിപ്പിടിച്ചാണ് പ്രിയ നടന്നത്. ഈ രംഗങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശകരും എത്തിയത്.

ആട്ടം മാത്രമല്ല പാട്ടും

ആട്ടം മാത്രമല്ല പാട്ടും

സിനിമയില്‍ അഭിനയിക്കണമെന്ന് പ്രിയ വളരെ മുന്‍പേ ആഗ്രഹിച്ചിരുന്നതാണ്. അഭിനയം മാത്രമല്ല നല്ലൊരു ഗായികയും കൂടിയാണ് താനെന്ന് താരം നേരത്തെ തന്നെ തെളിയിച്ചതാണ്. ഇടയ്ക്കിടയ്ക്ക് പാട്ടുമായി പ്രിയ എത്താറുമുണ്ട്. അടുത്തിടെ അന്തരിച്ച ബോളിവുഡ് താരമായ ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രിയ പോസ്റ്റ് ചെയ്ത ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആലാപനവും നൃത്തവും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രിയ ആഗ്രഹിച്ചത് പോലെ തന്നെ സിനിമയിലേക്കെത്തിയിരിക്കുകയാണ്. ആദ്യ സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായികയിലേ‍ക്ക്

ജൂനിയര്‍ ആര്‍ടിസ്റ്റില്‍ നിന്നും നായികയിലേ‍ക്ക്

ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ വാര്യര്‍ അഡാര്‍ ലവിലേക്ക് എത്തിയത്. ഒരു സീന്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞപ്പോള്‍ വളരെ മനോഹരമായാണ് പ്രിയ ചെയ്തതെന്ന് സംവിധായകനും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതോടെയാണ് താരത്തിന് കൂടുതല്‍ പരിഗണന ലഭിച്ചത്. ഹാപ്പി വെഡ്ഡിങ്ങും ചങ്ക്‌സും കണ്ട പ്രേക്ഷകര്‍ ഒമര്‍ ലുലുവിന്റെ അഡാര്‍ ലവിനായി കാത്തിരിക്കുകയാണ്. ക്യംപസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം അടുത്ത് തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X