ആഡംബര ജീവിതം, ഗ്ലാമർ ലോകം, ഒടുവിൽ ബാത്ടബ്ബിലെ കാലുകൾ... പ്രിയയുടെ ചിത്രം ശ്രീദേവിയുടെ ജീവിത കഥ?

ടീസർ ലോഞ്ചിൽ ഇതുമായി ബന്ധപ്പെട്ട്, ഇതേ സംശയം മാധ്യമപ്രവർത്തകർ പ്രിയയോട് ചോദിച്ചിരുന്നു.

Recommended Video

പ്രിയയുടെ ചിത്രം ശ്രീദേവിയുടെ ജീവിത കഥയൊ ??

തെന്നിന്ത്യൻ താരങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ് ബോളിവുഡ്. സിനിമയിൽ സജീവമായി തുടരുന്നവർ തെട്ട് തലകാണിച്ചു തുടങ്ങിയവരുടെവരെ ആഗ്രഹം ബോളിവുഡാണ്. ബേളിവുഡിൽ ചെറിയ അവസരം ലഭിച്ചാൽ പോലും വേണ്ടെന്ന് താരങ്ങൾ വേണ്ടെന്ന് വയ്ക്കാറില്ല. അത്രധികം നിസ്സാരമായ സംഭവമല്ല ബോളിവുഡിൽ ഇവസരം ലഭിക്കുക എന്നത്.

സിനിമ റിലീസാകുന്നതിനും മുൻപ് തന്നെ അഗോളതലത്തിൽ താരമായി മാറിയ യുവ നടിയാണ് പ്രിയ പ്രാകാശ് വാര്യർ. സംവിധായകൻ ഒമർ ലുലുവിന്റെ അഡാറ് ലവിലൂടെയാണ് പ്രിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റ സൈറ്റടി കൊണ്ട് ഇന്ത്യൻ സിനിമ ലോകത്ത കൈപ്പിടിയിലാക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. മലയാളവും തെന്നിന്ത്യൻ സിനിമ ലോകവും പിന്നിട്ട് ബോളിവുഡിൽ വരെ പ്രിയയുടെ സൈറ്റടിയും കിസ്സ് ഗൺ ഷൂട്ടും എത്തിയിരുന്നു. ഇതോടു കൂടി സിനിമയിൽ അഭിനയിക്കാതെ തന്നെ ബോളിവുഡിൽ താരമാകാൻ പ്രിയയ്ക്ക കഴിഞ്ഞു. ഇപ്പോൾ താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം എത്തുകയാണ്. ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതിനെ കുറിച്ചുളള വിവാദങ്ങൾ തല പൊക്കുകയാണ്.

 നടിയുടെ ജീവിതം

നടിയുടെ ജീവിതം

ഒരു നടിയുടെ സിനിമ ജീവിതവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സ്വാകര്യ ജീവിതത്തിലെ സംഭവങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിന്റെ പേര് തന്നെ പ്രേക്ഷകരുടെ മനസ്സിൽ നൂറായിരം സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിൽ പറയുന്നതെന്നാണ് എല്ലാവരുടേയും സംശയം. കൂടാതെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില രംഗങ്ങളും താരത്തിന്റെ ഗെറ്റും ശ്രീദേവിയെ അനുകരിക്കുന്ന തരത്തിലുളളതാണ്.

 ബാത് ടബ്ബിലെ കാലുകൾ

ബാത് ടബ്ബിലെ കാലുകൾ

ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ശ്രീദേവി ബംഗ്ലാവെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പറഞ്ഞിരുന്നു. അതേസമയം ചിത്രത്തിനെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ടീസർ പുറത്തു വന്നതോടെയാണ് നിരവധി സംശയങ്ങൾ കണികളുടെ മനസ്സിൽ ഉണ്ടായിരിക്കുന്നത്. ടീസറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഭാഗമായിരുന്നു ബാത്ടബ്ബിലെ ആ കാലുകൾ. നടി ശ്രീദേവി ബാത്ത്ടബ്ബിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഇതോടു കൂടി ശ്രീദേവിയുടെ ജീവിതകഥയാണോ ചിത്രമെന്നുളള സംശയം പ്രേക്ഷകരിൽ ദൃഡമാകുന്നുണ്ട്.

 ഒരു സൂപ്പർ താരത്തിന്റെ കഥ

ഒരു സൂപ്പർ താരത്തിന്റെ കഥ

ടീസർ ലോഞ്ചിൽ ഇതുമായി ബന്ധപ്പെട്ട്, സംശയം മാധ്യമപ്രവർത്തകർ പ്രിയയോട് ചോദിച്ചിരുന്നു. ദേശീയ അവാർഡ് നേടിയ സൂപ്പർ തരാരത്തിന്റെ കഥ പറയുന്ന ചിത്രമാണിതെന്നും, എന്നാൽ അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥയാണോ അല്ലയോ എന്ന് അറിയാൻ സിനിമ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണമെന്നും പ്രിയ മറുടിയായി പറയുന്നുണ്ട്.

ബിഗ്ബജറ്റ് ചിത്രം

ബിഗ്ബജറ്റ് ചിത്രം

70 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പൂർണ്ണമായും യുകെയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ നടനെ കുറിച്ചുളള വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ബോളിവുഡ് താരം പ്രിയയുടെ നായകനായി ബോളിവു‍് താരം രൺവീർ സിങ് എത്തും എന്നുളള വാർത്തകളും റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X