ഗ്ലാമറസായി പ്രിയ വാര്യര്‍, ശ്രീദേവി ബംഗ്ലാവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! വിവാദത്തിലേക്കാണോ?

നായികയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ്വിലെ കണ്ണിറുക്കലായിരുന്നു പ്രിയയുടെ ജീവിതത്തെ മാറ്റി മറിച്ചത്. അഡാറ് ലവ് പ്രതീക്ഷിച്ചത് പോലെ ബോക്‌സോഫീസില്‍ വിജയിച്ചിരുന്നില്ല. ഇന്‍സ്റ്റാഗ്രാമില്‍ റെക്കോര്‍ഡ് കണക്കിന് ഫോളോവേഴ്‌സിനെ ലഭിച്ചതോടെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളിലും ബോളിവുഡ് സിനിമയിലേക്കും പ്രിയയ്ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു.

അഡാറ് ലവിന് ശേഷം ബോളിവുഡിലേക്കാണ് പ്രിയ അരങ്ങേറ്റം നടത്തിയത്. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ട്രെിയലറുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോഴിത അതീവ ഗ്ലാമറസായിട്ടിരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകനാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

 ശ്രീദേവി ബംഗ്ലാവ്

ശ്രീദേവി ബംഗ്ലാവ്

ഒരു അഡാറ് ലവിന് ശേഷം പ്രിയ പ്രകാശ് വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്. പ്രിയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമാണെന്നുള്ളതിനാല്‍ ശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള മലയാളികളുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവിന്റെ സംവിധായകന്‍. 70 ഓളം കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എങ്കിലും ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

 ശ്രീദേവിയുടെ കഥയോ?

ശ്രീദേവിയുടെ കഥയോ?

അന്തരിച്ച മുന്‍നടി ശ്രീദേവിയുമായി ഈ സിനിമയ്ക്ക് എന്തോ സാമ്യമുണ്ടെന്ന് പലരും ശ്രദ്ധിച്ചിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന പേര് കൊണ്ടും സിനിമയിലെ ടീസറും ട്രെയിലറും സൂചിപ്പിക്കുന്നത് പ്രകാരവും ശ്രീദേവിയുടെ കഥയാണ് സിനിമ പറയാന്‍ പോവുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ശ്രീദേവിയുടെ കുടുംബം ഒന്നടങ്കം രംഗത്ത് വന്നിരുന്നെങ്കിലും പ്രശാന്ത് സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോള്‍ തരംഗമായിരിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അതൊക്കെ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

 വൈറലാവുന്ന ചിത്രങ്ങള്‍

വൈറലാവുന്ന ചിത്രങ്ങള്‍

സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീദേവി ബംഗ്ലാവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഈ ചിത്രങ്ങളില്‍ പ്രിയ ധരിച്ചിരിക്കുന്ന വസ്ത്രം 1994 ല്‍ പുറത്തിറങ്ങിയ ചാന്ത് കാ തുക്ടടാ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ കോസ്റ്റിയൂമായി ചില സാമ്യങ്ങളുണ്ട്. ചിത്രത്തില്‍ ഒരു ബോളിവുഡ് നടിയായിട്ടാണ് പ്രിയ വാര്യര്‍ അഭിനയിക്കുന്നതെന്ന റിപ്പോര്‍ട്ട് കൂടി വന്നതോടെ ഇത് ശ്രീദേവിയുമായി എന്തോ സാമനാതകളുള്ള ചിത്രമാണെന്ന സൂചനകള്‍ക്ക് ബലം പ്രാപിച്ചു. റിലീസിനോട് അടുക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

 എല്ലാം വൈറലാണ്

എല്ലാം വൈറലാണ്

സിനിമയുടെ പേരില്‍ വിവാദങ്ങള്‍ വന്നപ്പോള്‍ സംവിധായകന്‍ പ്രശാന്ത് തുറന്ന് സംസാരിച്ചിരുന്നു. ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. ഇതിനെ കുറിച്ച് കൂടുതല്‍ ഒന്നും ഞാനിപ്പോള്‍ പറയുന്നില്ല. അത് നിങ്ങള്‍ തിയേറ്ററില്‍ പോയി അറിയേണ്ടതാണ്. എന്റെ ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രവും ഒരു നടിയാണ്. ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ച ചില പ്രത്യേക സംഭവങ്ങള്‍ ഈ കഥയിലുണ്ടെന്ന സംവിധായകന്‍ പ്രശാന്ത് മാമ്പൂട്ടി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. സിനിമയെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നുമാണ് സംവിധായകന്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

ഹോട്ട് ലുക്കില്‍

പൂര്‍ണമായും ഇംഗ്ലണ്ടില്‍ നിന്നുമാണ് സിനിമയുടെ ഷൂട്ടിംഗ്. നേരത്തെ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലഹരി നുണഞ്ഞും പുകവലിച്ചും ഹോട്ട് ആന്‍ഡ് ഗ്ലാമറസായിട്ടാണ് ടീസറില്‍ പ്രിയ പ്രത്യക്ഷപ്പെടുന്നത്. സ്‌കൂള്‍ യൂണിഫോമിലാണ് പ്രിയയെ എല്ലാവരും കണ്ടതെങ്കില്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയിതന് പിന്നാലെ തന്നെ നടിയുടെ ഹോട്ട് ലുക്ക് പുറത്ത് വന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രധാന കാര്യം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കാണിച്ച ദൃശ്യങ്ങളായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X