For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് ലവിനു ശേഷം ബോളിവുഡില്‍ സജീവമായി പ്രിയാ വാര്യര്‍! ശ്രീദേവി ബംഗ്ലാവിനു പിന്നാലെ പുതിയ സിനിമ

  |

  അഡാറ് ലവിലെ കണ്ണിറുക്കല്‍ പാട്ടിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യമലര്‍ പാട്ടിനു ശേഷം ഇന്‍സ്റ്റഗ്രാമിലും മറ്റു നിരവധി ഫോളോവേഴ്‌സിനെയും പ്രിയയ്ക്ക് ലഭിച്ചിരുന്നു. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തരംഗമായ നടിയുടെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്.

  മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍

  ഒടുവില്‍ കാത്തിരിപ്പിന് വിരാമിട്ട് തിയ്യേറ്ററുകളിലെത്തിയ അഡാറ് ലവിന് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍നിന്നും നേടാനായത്. അഡാറ് ലവിനു ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനെല്ലാം മികച്ച സ്വീകാര്യത തന്നെ സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചു. ഇപ്പോഴിതാ ശ്രീദേവി ബംഗ്ലാവിനു പിന്നാലെ പ്രിയയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടി വരികയാണ്.

  ശ്രീദേവി ബംഗ്ലാവിനു ശേഷം

  ശ്രീദേവി ബംഗ്ലാവിനു ശേഷം

  ശ്രീദേവി ബംഗ്ലാവിനു ശേഷം ലൗവ് ഹാക്കേഴ്‌സ് എന്ന പേരിട്ട ചിത്രത്തിലാണ് പ്രിയ പ്രകാശ് വാര്യര്‍ അഭിനയിക്കുന്നത്. അഡാറ് ലവിന്‌റെ റിലീസിനു ശേഷം മലയാളത്തില്‍ നിന്നു പോയ പ്രിയ ബോളിവുഡ് സിനിമാ ലോകത്താണ് സജീവമായിരിക്കുന്നത്. പ്രിയയുടെ ആദ്യ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ഷൂട്ടിംഗ് മുന്‍പ് പൂര്‍ത്തിയായിരുന്നു. ത്രില്ലര്‍ ചിത്രമായ സിനിമയില്‍ ഗ്ലാമറസ് റോളിലാണ് നടി എത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു അഭിനേതാക്കാളേക്കാള്‍ കൂടുതല്‍ പ്രിയയുടെ സാന്നിദ്ധ്യം തന്നെയാണ് മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

  ലൗവ് ഹാക്കേഴ്‌സ്

  ലൗവ് ഹാക്കേഴ്‌സ്

  ബോളിവുഡിലെ അരങ്ങേറ്റ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പാണ് പുതിയ സിനിമയില്‍ നടി കരാറൊപ്പിട്ടിരുന്നത്. ലൗവ് ഹാക്കേഴ്‌സ് എന്ന ടൈറ്റിലില്‍ വരുന്ന ചിത്രം മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുളള ഒരു ത്രില്ലര്‍ സിനിമയാണ് ലവ് ഹാക്കേഴ്‌സ് എന്നാണറിയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ എടുക്കുന്നതെന്ന് പ്രിയാ പ്രകാശ് വാര്യര്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.

  നിര്‍ഭാഗ്യകരമായ അവസ്ഥയില്‍

  നിര്‍ഭാഗ്യകരമായ അവസ്ഥയില്‍

  ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങി പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് ചിത്രത്തിന്റെ കഥയെന്നാണ് അറിയുന്നത്. ലക്‌നൗ,ദുര്‍ഗൌണ്‍,ദില്ലി,മുംബൈ തുടങ്ങിയവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. മെയ് അവസാന വാരമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയെന്നാണ് അറിയുന്നത്.

  റൊമാന്റിക്ക് ത്രില്ലര്‍

  റൊമാന്റിക്ക് ത്രില്ലര്‍

  അതേസമയം പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്തിരുന്നത് മലയാളിയായ പ്രശാന്ത് മാമ്പുളളിയായിരുന്നു. റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമാണ് ശ്രീദേവി ബംഗ്ലാവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പ്രിയയ്‌ക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ ശ്രീദേവി ബംഗ്ലാവ് നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

  ആദ്യ ടീസര്‍

  ആദ്യ ടീസര്‍

  4മ്യൂസിക്ക്‌സാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരുന്നത്. ശ്രീദേവി ബംഗ്ലാവിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു. നടി ശ്രീദേവിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്നുളള ആരോപണമാണ് ചിത്രത്തിനെതിരെ വന്നത്. തുടര്‍ന്ന ശ്രീദേവിയുടെ ഭര്‍ത്താവ് സിനിമയ്‌ക്കെതിരെ നോട്ടീസയ്ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കിയതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്.

  തളളലിന്റെ അങ്ങേയറ്റവുമായി ശ്രീനിവാസനും ധ്യാനും! കുട്ടിമാമയുടെ രസകരമായ ട്രെയിലര്‍ പുറത്ത്

  ദുല്‍ഖറിന്റെ ടീസര്‍ കണ്ടപ്പോള്‍ ആ കാലം ഓര്‍ത്തുപോയി! ഓര്‍മ്മകള്‍ പങ്കുവെച്ച് സത്യന്‍ അന്തിക്കാട്!

  English summary
  priya prakash warrier's love hackers movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X