»   » ബോളിവുഡിന് പ്രിയനെ മതിയായോ?

ബോളിവുഡിന് പ്രിയനെ മതിയായോ?

Posted By:
Subscribe to Filmibeat Malayalam
Priyadarshan
പ്രിയദര്‍ശനിത് തിരിച്ചടികളുടെ കാലം. ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ കമാല്‍ ധമാല്‍ മലാമലും പരാജയം രുചിച്ചതോടെ നിരാശയുടെ പടുകുഴിയിലേക്ക് വീണിരിയ്ക്കുകയാണ് മുതിര്‍ന്ന സംവിധായകന്‍. തൊട്ടതെല്ലാം പിഴയ്ക്കുന്ന സ്ഥിതിയ്ക്ക് ഇനി കുറച്ചുകാലം സിനിമയില്‍ നിന്ന് അകലം പാലിയ്ക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ് പ്രിയന്‍.

ഞാന്‍ നിരാശനാണ് അതുകൊണ്ടുതന്നെ ഒരു ബ്രേക്കെടുക്കുകയുമാണ്. കഴിഞ്ഞ കുറെക്കാലമായി നിര്‍ത്താതെയുള്ള ഓട്ടത്തിലാണ് ഞാന്‍. എന്നാല്‍ നാലുമാസമായി ഒരു സിനിമയും ചെയ്യുന്നില്ല. അടുത്തൊരു നാലുമാസവും ഇങ്ങനെ തന്നെ പോകാനാണ് പ്ലാന്‍.

അതേസമയം മലയാളത്തിലും ഹിന്ദിയിലുമായി ഒരുപിടി പ്രൊജക്ടുകള്‍ തന്നെ കാത്തിരിയ്ക്കുന്നുണ്ടെന്നും പ്രിയന്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഉടനെയൊന്നും ഒരു സിനിമ തുടങ്ങാന്‍ പദ്ധതിയില്ല. ജനുവരി കഴിഞ്ഞിട്ടേ ഇനി എന്തു ചെയ്യണമെന്ന് ആലോചിയ്ക്കൂ. പ്രിയന്‍ പറയുന്നു.

കമാല്‍ ധമാല്‍ മലാമലിന് മുമ്പ് പ്രിയന്‍ ഒരുക്കിയ തേസ്, ആക്രോശ്, ബംബം ബോലേ, ഖട്ടാ മീട്ടാ തുടങ്ങിയ ചിത്രങ്ങളെല്ലാംബോളിവുഡ് ബോക്‌സ്് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒരു മരുഭൂമിക്കഥ മാത്രമാണ് ഇതിനിടെ ചെറിയ തോതിലെങ്കിലും വിജയിച്ചത്്.

2013ല്‍ മോഹന്‍ലാലിനെയും ദുല്‍ഖറിനെയും നായകന്മാരാക്കി ഒരു സിനിമയൊരുക്കാനും പ്രിയന്‍ പദ്ധതിയുണ്ട്.

English summary
Post the poor response of Kamaal Dhamaal Malamaal, the director has decided to stay away from the limelight for some time. "I think I desperately need a break now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam