ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്! ഹംഗാമയുടെ രണ്ടാം ഭാഗം വരുന്നു

മോഹന്‍ലാലിനെ നായകനാക്കി ബ്രഹ്മാണ്ഡ സിനിമ നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ് പ്രിയദര്‍ശന്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ പ്രിയദര്‍ശന്‍ ബോളിവുഡില്‍ സിനിമ ഒരുക്കാന്‍ പോവുന്ന വാര്‍ത്തകളും വന്നിരിക്കുകയാണ്. 2003 ല്‍ പുറത്തിറങ്ങിയ ഹംഗാമ എന്ന സിനിമയുടെ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന്‍ വീണ്ടുമെത്തുന്നത്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ പോവുന്നത്. മലയാളത്തില്‍ പ്രിയദര്‍ശന്‍ ഒരുക്കിയ പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു ഹംഗാമ.

 priyadarshan

കേവലം ആറ് കോടി ബജറ്റില്‍ നിര്‍മ്മിച്ച ഹംഗാമ ഇരുപത് കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇതാണ് വീണ്ടും ഇതേ സിനിമയുമായി വരാന്‍ പ്രിയദര്‍ശനെ പ്രേരിപ്പിച്ചത്. ബോളിവുഡില്‍ ലോ ബജറ്റില്‍ സിനിമ ഒരുക്കി ഹിറ്റാക്കി പ്രിയദര്‍ശന്‍ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

രണ്ടാം ഭാഗമാണെങ്കിലും പുതിയ കഥയായിരിക്കും സിനിമയിലൂടെ പറയുന്നത്. അശ്ലീലമോ ദ്വയാര്‍ഥമോ ഇല്ലാത്ത പക്കാ എന്റര്‍ടെയിനര്‍ മൂവിയായിരിക്കും ഹംഗാമയുടെ രണ്ടാം ഭാഗമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. പുതിയ നായിക നായകന്മാരായിരിക്കും സിനിമയില്‍ ഉണ്ടാവുക. ഇവര്‍ക്കൊപ്പം പരേഷ് റാവല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X