ബോളിവുഡില്‍ സ്വാധീനമില്ല, അത്തരം പെരുമാറ്റമാണെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകില്ലായിരുന്നു: പ്രിയദര്‍ശന്‍

By Midhun Raj

മലയാള സിനിമകള്‍ക്ക് റീമേക്കുകള്‍ ഒരുക്കി ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകനാണ് പ്രിയദര്‍ശന്‍. മോളിവുഡില്‍ വലിയ വിജയമായി മാറിയ സിനിമകളെല്ലാം പ്രിയദര്‍ശന്‍ ഹിന്ദിയില്‍ എടുത്തിരുന്നു. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ സംവിധായകനെ മുന്‍നിര സംവിധായകനാക്കി മാറ്റി. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അക്ഷയ് ഖന്ന, പരേഷ് റാവല്‍ തുടങ്ങിയ താരങ്ങളെല്ലാം പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം പ്രിയദര്‍ശന്‌റെതായി ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഫേരാ ഫേരി. റാംജിറാവു സ്പീക്കിംഗിന്‌റെ റീമേക്കായാണ് അക്ഷയ് കുമാര്‍, പരേഷ് റാവല്‍, സുനില്‍ ഷെട്ടി എന്നിവരെ വെച്ച് പ്രിയദര്‍ശന്‍ ഫേരാ ഫേരി എടുത്തത്.

priyadarshan

സിനിമ ബോളിവുഡിലും വലിയ വിജയമായി മാറി. എജി നാദിയത് വാലയാണ് ഫേരാ ഫേരി നിര്‍മ്മിച്ചത്. നീരജ് വോറ സിനിമയ്ക്കായി അവലംബിത തിരക്കഥ ഒരുക്കി. അതേസമയം ഫേരാ ഫേരിയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു എന്ന് മുന്‍പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. വലിച്ചു നീട്ടലാണെന്നും രണ്ടാം ഭാഗത്തിന്‌റെ യാതൊരു ആവശ്യവുമില്ലായിരുന്നു എന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് പ്രിയദര്‍ശനെ വിമര്‍ശിച്ച് എജി നാദിയത് വാല രംഗത്ത് രംഗത്ത് എത്തിയത്. സിനിമ പൂര്‍ത്തിയാക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടാം ഭാഗം ഓഫര്‍ നിരസിച്ചുവെന്ന് പറയുക എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്.

പ്രിയദര്‍ശന്‍ ചെയ്തുതന്ന സിനിമയില്‍ ഒരുപാട് വിഷാദ രംഗങ്ങളുണ്ടായിരുന്നു എന്നും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു. ഫേരാ ഫേരിയുടെ പശ്ചാത്തല സംഗീതം ചെയ്യുമ്പോഴും, ഡബ്ബിംഗ് സമയത്തും സംവിധായകന്‍ കൂടെയുണ്ടായിരുന്നില്ല എന്നും നിര്‍മ്മാതാവ് ആരോപിച്ചു. അതേസമയം ഫേരാ ഫേരി നിര്‍മ്മാതാവിന്‌റെ ആരോപണങ്ങള്‍ക്ക് ഒടുവില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് സംവിധായകന്‍ സംസാരിച്ചത്. അത്തരമൊരു ഗൂഢാലോചനയെ കുറിച്ച് ചിന്തിക്കാന്‍ പോലുമുളള സ്വാധീനം തനിക്ക് ബോളിവുഡില്‍ ഇല്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് ആണ് സംവിധായകന്‍ പ്രതികരിച്ചത്.

'ആര്‍ക്ക് എതിരെയും എനിക്ക് ഒന്നുമില്ല. ഇരുപത് വര്‍ഷം മുന്‍പുളള സംഭവമാണ് ഇത്. എന്തിനാണ് ഇത് ഇപ്പോള്‍ വീണ്ടും എടുത്തിട്ട് സംസാരിക്കുന്നത്. ഞാന്‍ ഇത് ചെയ്തില്ല, അല്ലെങ്കില്‍ അത് ചെയ്തില്ലെന്ന് എന്ന് എന്തിന് പറയണം. ഞാന്‍ ആ സിനിമയ്ക്ക് ശേഷവും ബോളിവുഡില്‍ ചിത്രങ്ങള്‍ ചെയ്തു. ഞാന്‍ ഇപ്പോള്‍ എന്‌റെ കരിയറിലെ 95ാം സിനിമയുമായിട്ട് ഇരിക്കുകയാണ്. എനിക്ക് ഈ പറയുന്ന പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവുമായിരുന്നില്ല', പ്രിയദര്‍ശന്‍ പറഞ്ഞു.

ഫേരാ ഫേരി രണ്ടാം ഭാഗത്തില്‍ അഭിനയിക്കരുതെന്ന് താരങ്ങളോട് പറഞ്ഞുവെന്ന ആരോപണത്തോടും പ്രിയദര്‍ശന്‍ പ്രതികരിച്ചു. 'അങ്ങനെ ആയിരുന്നുവെങ്കില്‍ നിര്‍മ്മാതാക്കള്‍ എങ്ങനെയാണ് ആദ്യ ഭാഗത്തിലെ താരങ്ങളെ വെച്ച് തന്നെ രണ്ടാം ഭാഗം എടുത്തത്. ആ സിനിമയ്ക്ക് ശേഷവും ഈ പറയുന്ന താരങ്ങള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചു. അത് എങ്ങനെയാണ് നടക്കുക. ഞാന്‍ സൗത്ത് ഇന്ത്യയിലെ ചെറിയൊരു ഫിലിം മേക്കറാണ്. എനിക്ക് ബോളിവുഡില്‍ സ്വാധീനങ്ങളൊന്നുമില്ല'.

ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

വിഷാദ രംഗങ്ങള്‍ ഒരുപാടുളള സിനിമയാണ് നിര്‍മ്മിച്ചതെന്ന ആരോപണത്തോടും പ്രിയദര്‍ശന്‍ പ്രതികരിച്ചു. 'റാംജി റാവു എന്ന മലയാള ചിത്രത്തിന്‌റെ റീമേക്കാണ് ആ സിനിമ. അത് ഫ്രെയിം ബൈ ഫ്രെയിമാണ് എടുത്തത്. അപ്പോ എങ്ങനെയാണ് ഞാന്‍ വിഷാദ രംഗങ്ങളുളള സിനിമയാണ് എടുത്തതെന്ന് പറയാനാവുക. ഒറിജിനല്‍ സിനിമ സൂപ്പര്‍ ഹിറ്റാണ്. അതുകൊണ്ടാണ് ഹിന്ദി റീമേക്ക് ഒരുക്കിയത്. ഞാന്‍ ഈ സിനിമയെ കുറിച്ച് ആരോടും ഒന്നും പറഞ്ഞിട്ടില്ല. അടുത്തിടെ ഞാന്‍ മൂന്നം ഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പറഞ്ഞത്, പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X